ബിറ്റ്കോയിൻ എന്ന് നമ്മളിൽ കുറച്ചുപേർ എങ്കിലും കേട്ടിട്ട് ഉണ്ടായിരിക്കും പക്ഷേ അത് ഏത് രാജ്യത്തെ കറൻസി ആണെന്നോ അത് എങ്ങനെ, ഏത് രൂപത്തിൽ ആണ് ഇരിക്കുന്നത് അതുമല്ലെങ്കിൽ എങ്ങനെയാണ് ഈ ബിറ്റ്കോയിനുകൾ വിനിമയം ചെയ്യുന്നത് എന്നും ഒരുപക്ഷേ പലർക്കും സംശയം തോന്നിട്ടുള്ള ഒരു കാര്യമാണ് എന്നാൽ ബിറ്റ് കോയിൻ എന്ന് പറയുന്നത്.
ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തികമായ ഇടപാടുകൾ നടത്തുവാനായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. മറിച്ചു് കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. ബിറ്റ്കോയിൻ എന്ന് പറയുന്നത് എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.
ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്.അതായത് ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയാണോ അതോ ഒരു സംഘം ഐ.ടി. വിദഗ്ദ്ധർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദ്ധനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു. പക്ഷേ തെളിയിക്കപ്പെടാൻ അയാൾക്ക് അല്ലെങ്കിൽ ഐടി വിദഗ്ധർക്കോ സാധിച്ചിട്ടില്ല
ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ എന്നുപറയുന്ന സന്തോഷിനഗാമോട്ടോ,, വളരെ കൃത്യമായ കണക്കിൽ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം ഇനി ഒരിക്കലുംകൂടുന്നില്ല എന്നുള്ളതാണ്. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാൻ കേന്ദ്രബാങ്കുകൾക്കു സാധിക്കും അതുമൂലം സാധാരണ കറൻസികൾക്ക് മൂല്യത്തകർച്ച ഉണ്ടാവുമ്പോൾ ബിറ്റ്കോയിനുകൾക്ക് മൂല്യം വർദ്ധിക്കുകയേ ഉള്ളൂ എന്നാണ് ബിറ്റ്കോയിന് ഉപജ്ഞാതാക്കൾ അവകാശപ്പെടുന്നത്.
അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013 ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു.എങ്ങനെ എന്ന് വച്ചാൽ ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ബിറ്റ് കോയിനുകൾക്കു ഇത്ര അധികം മൂല്യമുണ്ട് എന്ന് കേൾക്കുമ്പോൾ നമുക്ക് വിശ്വസിക്കാൻ തന്നെ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് ബിറ്കോയിനുകൾ എക്സ്ചേഞ്ചുകളിലൂടെയാണ് വിപണനം നടത്തിയിരുന്നത്. എന്നുപറഞ്ഞാൽ നമുക്ക് മറ്റൊരാളിൽ നിന്നും നാണയമായോ കറൻസി നോട്ടുകൾ ആയിട്ടോ ബിറ്റ്കോയിനുകൾ വാങ്ങിക്കാൻ സാധിക്കില്ല ഇന്റർനെറ്റ് സഹായത്തോടെ ഓൺലൈനായി മാത്രമേ നമുക്ക് ബിറ്കോയിൻ വാങ്ങാൻ സാധിക്കു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. നമ്മുടെ സ്വന്തം ബാങ്ക് ആയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞു. തുടർന്ന് മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു.
ബിറ്റ്കോയിന്റെ ഉപയോഗം വളരെ ലളിതമാണ്എന്ന് തന്നെ പറയാം . അത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു സൈറ്റിലൂടെ ആവശ്യക്കാർ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കണം. അതിനു ശേഷം അവരുടെ ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ് കോയിൻ വാങ്ങാൻ ഉപയോഗിക്കാം. ബീറ്റ് കോയിനുകൾ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈൽ ഫോണിലോ, ശേഖരിച്ച് വയ്ക്കാം.ഇതുപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറൻസി പോലെ ഉപയോഗിക്കാവുന്നതല്ല. ആഗോളാടിസ്ഥാനത്തിൽ ഒരു ദിവസം 25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്
ബിറ്കോയിൻ ഷെയർ മാർക്കറ്റിലും ചലനങ്ങൾ സൃഷ്‌ടിക്കുന്നെണ്ടെങ്കിലും അവയുടെ സുരക്ഷയെ കുറിച്ചും സർക്കാർ അധിഷ്ഠിത ബാങ്കുകൾ ബിറ്റ്കോയിനുകൾ അംഗീകരിക്കാത്ത കൊണ്ട് സാധാരണക്കാരുടെ ഇടയിൽ ബിറ്റ്കോയിനുകളുടെ പ്രചാരം കുറയ്ക്കുന്നുണ്ട് എന്നിരുന്നാലും ബിറ്റ്കോയിനുകൾ ഭാവിയുടെ കറൻസി എന്ന് തന്നെ വിളിക്കാം