നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എങ്ങനെ സഹായിക്കും

മ്യൂച്വല്‍ ഫണ്ടുകളില്‍ (എംഎഫ്) ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. സാധാരണക്കാരിൽ സാധാരണക്കാർ പോലുംഇന്ന് മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതായും നമുക്ക് അറിയാം.  അതിനുള്ള കാരണം അവരവരുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായ ഒരു പരിഹാരം കണ്ടെത്താനും നിശ്ചിത സമയപരിധിക്കുള്ളില്‍ അവര്‍ ആഗ്രഹിക്കുന്നവ വാങ്ങുവാൻ സഹായിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് . നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസം മുതല്‍ അവരുടെ വിവാഹം വരെ അല്ലെങ്കിൽ നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങുന്നത് വരെ, നിങ്ങള്‍ ശരിയായ മ്യൂച്ചൽ  ഫണ്ടുകള്‍ തിരഞ്ഞെടുത്ത് SIP എന്ന് പറയുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി അവയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാവാൻ മ്യൂച്വല്‍ ഫണ്ടുകള്‍ തീർച്ചയായും സഹായിക്കും. വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ യാഥാർഥ്യമാക്കുന്നതിന് വേണ്ടി നിങ്ങൾക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാൻ താല്പര്യം ഉണ്ടെങ്കിൽ മുഴുവനും വായിക്കുക 

                            നിങ്ങളൊരു  സ്വപ്‌ന വീട് യഥാർത്ഥത്തിൽ സ്വന്തമാക്കണം എന്ന് വിചാരിക്കുന്നു എങ്കിൽ ഇ ഉദാഹരണം നോക്കാം 

50 ലക്ഷം രൂപ വിലവരുന്ന ഒരു ഫ്‌ലാറ്റ് അല്ലെങ്കിൽ വില്ല വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, ഏകദേശം 10 ലക്ഷം രൂപയുടെ ഡൗണ്‍ പേയ്മെന്റ് എന്ന് പറയുന്ന ആദ്യ അടവ് നടത്തേണ്ടതായി വരും ഈ ഡൗണ്‍-പേയ്മെന്റ് ക്രമീകരിക്കുന്നതിന്, നിങ്ങള്‍ക്ക് ഏതെങ്കിലും  ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലോ നിഫ്റ്റി / സെന്‍സെക്‌സ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിലോ പ്രതിമാസം 13,000 രൂപയുടെ ഒരു എസ്‌ഐപി എന്ന് പറയുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ ആരംഭിക്കണം  . അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, മുഴുവന്‍ നിക്ഷേപ കാലയളവിലും മിനിമം 10% നും അതിന് മുകളിലേക്കുമുള്ള പലിശയാണ് നിങ്ങൾക്ക് ലഭിക്കുന്നത് എന്ന് കരുതുക അങ്ങനെയെങ്കിൽ നിങ്ങള്‍ക്ക് 10 ലക്ഷം രൂപ ഒരു റിസ്‌ക്കും ഇല്ലാതെ തന്നെ  ശേഖരിക്കാന്‍ കഴിയും.

നിങ്ങള്‍ ഒരു വീട് വാങ്ങികഴിഞ്ഞാല്‍, നിങ്ങളുടെ ഭവനവായ്പ വേഗത്തില്‍ തിരിച്ചടയ്ക്കാന്‍ മറ്റൊരു SIP സജ്ജീകരിക്കാം. ഉദാഹരണത്തിന്, നിങ്ങള്‍ 9 % പലിശ നിരക്കില്‍ 25 വര്‍ഷത്തേക്ക് 40 ലക്ഷം രൂപ ഭവനവായ്പ എടുത്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ഇഎംഐ 33,568 രൂപയായിരിക്കും. അതിന്റ കുടെ  ഒരേസമയം 5,200 രൂപയ്ക്ക് ഭവന വായ്പയുടെ ഇഎംഐ തുകയുടെ ഏകദേശം 15%വരുന്ന ഒരു എസ്‌ഐപി തുടങ്ങുകയാണെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഭവനവായ്പ തിരിച്ചടയ്ക്കാം. എങ്ങനെയെന്ന് വെച്ചാൽ ഈ എസ്‌ഐപി 26 ലക്ഷം രൂപയായി മാറുകയും , ഇത് 15 വര്‍ഷത്തിനുശേഷം നിങ്ങളുടെ ഭവനവായ്പ അക്കൗണ്ടിലെ കുടിശ്ശിക തുകക്ക് സമാനമായിരിക്കുകയും ചെയ്യും . ഈ ആവശ്യത്തിനായി, നിങ്ങള്‍ക്ക് മള്‍ട്ടികാപ്പ് ഫണ്ടുകള്‍ പോലുള്ള മ്യൂച്ചൽ ഫണ്ട്  സ്‌കീമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

അതുപോലെ കുട്ടികളുടെ വിദ്യാഭ്യാസ ഫണ്ടിന് ഒരു ഉദാഹരണം നോക്കാം 

                            നിങ്ങളുടെകുട്ടിയുടെ ജനനസമയം      മുതല്‍തന്നെ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള പദ്ധതി  ആരംഭിക്കാം. നിങ്ങളുടെ കുട്ടി 18 വര്‍ഷത്തിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനായി പോകുമെന്ന് കരുതുക, അങ്ങനെയെങ്കിൽ നിങ്ങള്‍ക്ക് ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ് , അതിന്റ പ്രതേകത  60% ഓഹരിയില്‍ നിക്ഷേപം നടത്തുന്നതിനാൽ നിങ്ങളുടെ പണത്തിന്റെ 10% മൂല്യം ഉയർത്തുകയും ചെയ്യും

                   ഇ ഉന്നതവിദ്യാഭ്യാസച്ചെലവ് പ്രതിവര്‍ഷം 6% വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്, ഒരു മെഡിക്കല്‍ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ എംബിഎ പോലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 18 വര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് ഏകദേശം 57 ലക്ഷം രൂപ ആവശ്യമായി വന്നാൽ , ഇപ്പോൾ ഇവ പഠിക്കുന്നതിന്  20 ലക്ഷം രൂപയായി കരുതിയാൽ അടുത്ത 18 വര്‍ഷത്തിനുള്ളില്‍ 57 ലക്ഷം രൂപ ശേഖരിക്കുന്നതിന് നിങ്ങള്‍ക്ക് എല്ലാ മാസവും 9,500 രൂപ വീതം ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളിലോ ഇന്‍ഡെക്‌സ് ഫണ്ടുകളിലോ നിക്ഷേപം നടത്താവുന്നതാണ്. 

                              ഇനി 60 വയസിനു ശേഷം ആരുടെയും സഹായം ഇല്ലാതെ സാമ്പത്തിക സുരക്ഷയോടെ ജീവിത അവസാനം വരെ ജീവിക്കണം എന്ന് വിചാരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ  റിട്ടയര്‍മെന്റ് സ്‌കീം നേരത്തെ പ്ലാന്‍ ചെയ്താല്‍ നിങ്ങള്‍ക്ക് സുഖപ്രദമായ ഒരു റിട്ടയര്‍മെന്റ് നേടാൻ സാധിക്കും . നിങ്ങളുടെ പ്രതിമാസ ചെലവ് ഇപ്പോള്‍ 50,000 രൂപയാണെങ്കില്‍, 25 വര്‍ഷത്തിനുശേഷം ഇത് 1.7 ലക്ഷം രൂപയായി വളരുമെന്നാണ് പറയപ്പെടുന്നത് . അങ്ങനെയെങ്കിൽ    6% പലിശ കണക്കാക്കി പ്രതിമാസം 1.7 ലക്ഷം രൂപ പെന്‍ഷന്‍ നേടാന്‍ നിങ്ങള്‍ക്ക് ഏകദേശം 3.4 കോടി രൂപ റിട്ടയര്‍മെന്റ് ഫണ്ടിന് ആവശ്യമാണ്. ഇതിനായി, നിങ്ങള്‍ രണ്ടോ മൂന്നോ മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ടില്‍ ഓരോ മാസവും 18,100 രൂപ എസ്‌ഐപി വഴി നിക്ഷേപിക്കേണ്ടതുണ്ട്, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 12ശതമാനത്തിലധികം വരുമാനം തിരിച്ചു ലഭിക്കുകയും ചെയ്യുന്നു.

അതുപോലെ. കുട്ടികളുടെ വിവാഹത്തിനായുള്ള നിക്ഷേപംനടത്തുന്ന തെങ്ങനെയാണെന്ന് നോക്കാം 

                           നിങ്ങളുടെ കുട്ടിയുടെ വിവാഹത്തിന് കുറഞ്ഞത് 20 വര്‍ഷം ലഭിക്കുകയാണെങ്കിൽ   ബിഗ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപം ആരംഭിക്കുന്നതാവും നല്ലത് , അത് 25 വര്‍ഷ കാലയളവില്‍ 15% മൂല്യം കൂടുകയും ചെയ്യുന്നുണ്ട്.   ഇപ്പോള്‍ ശരാശരി 20 ലക്ഷം രൂപ ചിലവുള്ള ഒരു വിവാഹത്തിന് 5 വര്‍ഷ വാര്‍ഷിക പണപ്പെരുപ്പം കണക്കാക്കി 20 വര്‍ഷത്തിന് ശേഷം 53 ലക്ഷം രൂപ ചെലവാകുംഎന്ന് കരുതുക അങ്ങനെയെങ്കിൽ ബിഗ്ക്യാപ്  മിഡ്ക്യാപ് സ്മാൾ ക്യാപ്ഫണ്ടുകളില്‍ ഓരോ മാസവും 3,540 രൂപ നിക്ഷേപിച്ച്‌ 20 വര്‍ഷത്തിനുശേഷം ഈ ഫണ്ടുകളില്‍ നിന്ന് 15% ലാഭം എടുത്ത് നിങ്ങള്‍ക്ക് ഈ തുക സമാഹരിക്കാൻ സാധിക്കും.ഒരു കാര്യം കൂടെ പറഞ്ഞു കൊണ്ട് വീഡിയോ അവസാനിപ്പിക്കാം 

                        വീട്ടുചെലവിന് ആവശ്യമായ ഒരു അടിയന്തര ഫണ്ട് സൃഷ്ടിക്കുന്നത് ഓരോ വ്യക്തിയുടെയും  പ്രഥമ പരിഗണനയായിരിക്കണമെന്നാണ് ധനകാര്യ ആസൂത്രകര്‍ പറയുന്നത് , അതിനുകാരണം ആശുപത്രിയിലാകുകയോ ജോലി നഷ്ടപ്പെടുകയോ പോലുള്ള അടിയന്തിര സാഹചര്യങ്ങൾ  നിങ്ങള്‍ക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും നേരിടേണ്ടി വന്നാൽ .അടിയന്തിര ഫണ്ട്‌ ഉണ്ടെങ്കിൽ നമുക്ക് പിടിച്ചു നിൽക്കാൻ സാധിക്കും അതിനായി നിങ്ങള്‍ക്ക് ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് , കാരണം ഇത്തരം മ്യൂച്ചൽ ഫണ്ട് വളരെ പെട്ടന്ന് തന്നെ അവസാനിപ്പിച്ച് പൈസ എടുത്ത് നമ്മുടെ അത്യാവശ്യം നിറവേറ്റാൻ സാധിക്കും. റീഡീം ഓപ്ഷൻ കൊടുത്ത് വെറും 5മിനിറ്റിനുള്ളിൽ പൈസ അക്കൗണ്ടിൽ ക്രെഡിറ്റാവുകയും ചെയ്യും . ഉദാഹരണത്തിന്, നിങ്ങളുടെ പ്രതിമാസ ഗാര്‍ഹിക ചെലവ് 50,000 രൂപയാണെങ്കില്‍, നിങ്ങള്‍ക്ക് 3 ലക്ഷം രൂപ അടിയന്തര ഫണ്ട്‌  ഉണ്ടായിരിക്കണംഎന്നാണ് പറയപ്പെടുന്നത് അതിനായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം രൂപ നേടണമെങ്കിൽ 7% വാര്‍ഷിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ലിക്വിഡ് ഫണ്ടില്‍ നിങ്ങള്‍ക്ക് എല്ലാ മാസവും 11,680 രൂപ വച്ച് SIP ആരംഭിച്ചാൽ മതിയാകും 

ഇത്തരത്തിൽ നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കാൻ മ്യൂച്ചൽ ഫണ്ടുകളെക്കൾ നല്ലൊരു ഓപ്ഷൻ ഇല്ല എന്ന്തന്നെ  പറയാം