Corona virus Malayalam


 ആരോഗ്യമേഖലയെ  ഏറ്റവും ഭയപ്പെടുത്തുന്ന തരത്തിൽ . മനുഷ്യരെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ്  ഒരാളിൽനിന്ന് നിന്ന് മറ്റൊരാളിലേക്ക് പടരുകയാണ്. കൊറോണ വൈറസ്.. പലർക്കും ആശങ്ക ഉണ്ടാവും എന്താണ് കൊണോറ  വൈറസ് എന്ന്
 കൂടുതൽ വിശദാംശങ്ങൾ അറിയാം, വീഡിയോയിലേക്ക്


 ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ കുറെയധികം ആളുകൾ ഈ വൈറസിന് ഇരയായികൊണ്ടിരിക്കുകയാണ്. ചൈനയിൽ മാത്രമായി ആയിരത്തോളം പേർക്കാണ് ഈ വൈറസ് ബാധിച്ചിരിക്കുന്നത്. ഇരുപതോളം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. രണ്ടായിരത്തിലേറെ പേർ നിരീക്ഷണത്തിലുമാണ്. മരണ സംഖ്യം ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. മലയാളികളടക്കം ലോകത്തിലെ പല രാജ്യങ്ങളിലും ഈ വൈറസിനെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് കൊറോണവൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും  അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത് . ഈ വൈറസിനെ മൈക്രോ സ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൌൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്.  ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത് വളരെ കുറവാണ്. അത് കൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ സാധിച്ച കൊറോണ വൈറസുകളായിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾ. മനുഷ്യരിലേക്ക് പകരുന്ന കൊറോണാ വൈറസ് സുകൾ ഏഴു തരം ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ മനുഷ്യരിലേക്ക് പടർന്നു പിടിക്കുന്ന ഇപ്പോഴത്തെ  വൈറസ് പേര് 2019 NCOV കൊറോണ വൈറസ് എന്നാണ്.
2019ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ. ഇതിനകം തന്നെ ജപ്പാൻ, തായിലാൻഡ്, തായ്വാൻ, ഹോങ്കോങ്, മക്കാവു, ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ ഇടങ്ങളിൽ വൈറസസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സ് അടക്കം ഈ വൈറസ് ബാധ സ്ഥിരീകരിച്ചത് നമ്മുടെ കൊച്ചു കേരളത്തിലും നിപ്പ വൈറസ് ബാധിച്ച പോലെ ഏറെ ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
ഈ വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങൾ എന്നു പറയുന്നത്
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ്  . പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.
 അതുമാത്രമല്ല ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളില്‍ പെടുന്നവയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകാരാനിടയുള്ളത് കൊണ്ട് തന്നെ അതീവ ജാഗ്രത വേണം.
ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഘലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയ്ക്കായും ജോലി ആവശ്യത്തിനായും രാജ്യങ്ങൾ സന്ദർശിക്കേണ്ടി വരുന്നവർ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുമായും അടുത്തിട പഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസ് ബാധയ്ക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. 2002ലും 2003ലും ഇതേ പോലെ ചൈനയിൽ സർസ് രോഗം പടർന്നിരുന്നു. അന്ന് ആയിരത്തോളം പേരാണ് മരിച്ചത്.

സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ വരെയുണ്ടാകാൻ ഇടയ്ക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് നോവൽ കൊറോണ വൈറസാണ്(2019-ncov). ഇത് ആദ്യമായാണ് മനുഷ്യരിൽ കാണുന്നത്.
മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. അതിനാൽ സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുകയും തുടർന്ന് ജനിതക മാറ്റം സംഭവിച്ചു മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന രീതിയിലാണ് ചൈനയിൽ പുതുതായി കണ്ടുപിടിച്ച നോവൽ കൊറോണാ വൈറസിന്റെ  പ്രത്യേകത.
ഇവ ശ്വാസനാളിയെയാണ് ആദ്യംബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. തുടർന്ന് മരണവും സംഭവിക്കാം. ഈ വൈറസ് ആണ് ചൈനയിൽ നിന്നും മലയാളികളടക്കം മറ്റു പല രാജ്യങ്ങളിലെയും മനുഷ്യരിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നത്

ഇതിന്റെലക്ഷണങ്ങൾ എന്ന് പറയുന്നത്
സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും.
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും.
ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും.
വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം.
വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
കൊറോണ വൈറസിന് കൃത്യമായ ചികിത്സ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. അതായത് രോഗം സ്ഥിരീകരിച്ച ആളെ മറ്റുള്ളവരുമായി ബന്ധമില്ലാത്ത പ്രത്യേകം സജ്ജീകരിച്ച വാർഡുകളിലാണ് താമസിപ്പിക്കുന്നതു. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത്
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം എന്നുള്ളതാണ്
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.
പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.
മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.
വേവിക്കാത്ത മാംസം, പാൽ, മൃഗങ്ങളുടെ അവയവങ്ങൾ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാൽ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷൻ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കൾ പടരാൻ സാധ്യതയുണ്ട്. അതിനാൽ ആ രീതി ഒഴിവാക്കണം.
വളർത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്. തുടങ്ങിയവയാണ് 
രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം.
 വാട്സ്ആപ്പ് ഗ്രുപ്പ് ഫേയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വഴി പരമാവധി ഷെയർ ചെയ്യാൻ നിങ്ങൾ ശ്രമിക്കുക കാരണം കൊറോണാ വൈറസ് രോഗ ലക്ഷണങ്ങൾ തിരിച്ചറിയുവനും വേണ്ട മുൻകരുതൽ എടുക്കുവാനും നമ്മുടെ ഈ ഒരൊറ്റ ഷെയർ കൊണ്ട് സാധിക്കുകയാണെങ്കിൽ നമ്മൾ ലോകത്തോടും ആരോഗ്യമേഖലയിലും ചെയ്യുന്ന ഏറ്റവും നല്ല കാര്യം ആയിരിക്കും.