മക്കളോട് സ്‌നേഹമുള്ള എല്ലാ അച്ഛനും അമ്മയും തങ്ങളുടെ മക്കളെ ഏറ്റവും നന്നായിവളർത്തണം എന്നായിരിക്കും ചിന്തിക്കുന്നത് അതിനുവേണ്ടി വളരെ അതികം പരിശ്രമിക്കാരും ഉണ്ട്. എന്നാൽ ചിലരുടെ ജീവിതങ്ങൾ ഇതിന് വിപരീതമായി വരുന്നതും കണ്ടിട്ടുണ്ടാവും പക്ഷെ നമ്മൾ കഷ്ടപെടുന്നതും സമ്പാതിക്കുന്നതും എല്ലാം മക്കൾക്കുവേണ്ടി ആയിരിക്കും അതിനിടയിൽ നമ്മൾ ചിലപ്പോഴൊക്കെ നമ്മുടെ മക്കളുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് നോക്കാറില്ല അത് പലപ്പോഴും അപകടത്തിലേക്കാവും ചെന്നെത്തിക്കുന്നത്. എന്നാൽ നമ്മൾ അധ്വാനിക്കുന്നതും സമ്പാദിക്കുന്നതും മക്കളെ നല്ല സ്കൂളിൽ പഠിപ്പിക്കുന്നതിലും ഉന്നത നിലവാരത്തിൽ എത്തണമെന്ന് ചിന്തിക്കുന്നതിലും ഉപരിയായി അവരെ നാം ശ്രെദ്ധിക്കുകയും അവരുടെ ജീവതത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുമായ ഒരുപാട് കാര്യങ്ങൾ നമ്മുടെ വീട്ടിൽ നിന്നും വേണം തുടങ്ങുവാൻ അതിനുള്ള 7 രീതികളാണ് ഇവിടെ പറയുന്നത്
ഒന്നാമതായി സ്നേഹം കൊടുക്കുക
നമ്മളെല്ലാവരും നമ്മുടെ മക്കൾക്ക് സ്നേഹം കൊടുക്കുന്നവർ ആയിരിക്കും പക്ഷേ സ്നേഹം എങ്ങനെ പ്രകടിപ്പിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മക്കൾക്ക് നമ്മളിൽ നിന്നും സ്നേഹം ലഭിക്കുന്നത് അതായത് എല്ലാവർക്കും തന്നെ തങ്ങളുടെ മക്കളോട് വളരെയധികം സ്നേഹം ഉണ്ടായിരിക്കും ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളോട് സ്നേഹം പ്രകടിപ്പിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും ഈ രീതിയിൽ ചെറിയ ചെറിയ വ്യത്യാസങ്ങൾ വരുത്തിയാൽ തന്നെ തന്റെ മാതാപിതാക്കളിൽ നിന്നും സ്നേഹം ലഭിക്കുന്നുണ്ട് എന്ന് ഒരു വിശ്വാസം മകളിൽ ഉണ്ടായെന്നുവരാം ഉദാഹരണത്തിന് നമ്മുടെ മക്കൾ രാവിലെ എണീക്കുമ്പോൾ തന്നെ അവരെ തലയിൽ ചെറുതായി തലോടുകയും ഉമ്മ വയ്ക്കുകയും അവർ സ്കൂളിൽ പോകുന്നതിനു മുൻപായി കെട്ടിപ്പിടിച്ച് സ്നേഹത്തിൽ അവന്റെ തലയിൽ ഒരു ചുംബനം നൽകി വിടാൻ സാധിച്ചാൽ അവൻ അല്ലെങ്കിൽ അവൾ സ്കൂളിൽ പോയിട്ട് തിരികെ വരുന്നത് വരെ അവന്റെ ഉള്ളിൽ സ്നേഹം കത്തിജ്വലിച്ചു നിൽക്കും. സ്നേഹം എന്നു പറയുന്നത് ഒരിക്കലും ഇങ്ങോട്ടു മാത്രം കിട്ടുന്ന ഒരു സംഭവമല്ല നമ്മൾ അങ്ങോട്ട് ആർക്ക് കൊടുക്കുന്നു, എത്രത്തോളം അധികം കൊടുക്കുന്നു അത്രയും തിരികെ ലഭിക്കുന്ന ഒന്നാണ് ഈ സ്നേഹം അതായത് നമ്മുടെ മക്കളെ അവർ ഇഷ്ടപ്പെടുന്ന രീതിയിൽ സ്നേഹിക്കുക എന്നുള്ളതാണ്
രണ്ടാമതായി അവർ ഒരു വ്യക്തി ആണെന്ന് പരിഗണിച്ച് അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുക ഇക്കാര്യം കുറച്ചു കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു സംഭവമാണ് അതായത് നമ്മുടെ കുട്ടികളെ നമ്മൾ ജനിച്ച ആ സമയം മുതൽ കാണുന്ന കുട്ടി ഒരു വയസ്സും രണ്ടുവയസ്സുള്ള അല്ലെങ്കിൽ 10 വയസ്സ് 15 വയസ്സ് ആകുന്ന സമയങ്ങളിലും ഇനി വലുതായി കല്യാണം കഴിഞ്ഞ് വേറൊരു ലൈഫ് സെറ്റ് ആയാൽ പോലും സ്വന്തം മാതാപിതാക്കൾക്ക് എപ്പോഴും അവർ ചെറിയ കുട്ടി ആയിരിക്കും പക്ഷേ അവർക്കുഒരു വ്യക്തിത്വം എന്ന് പറയുന്നത് ജനിക്കുമ്പോൾ തന്നെ ഉണ്ടാവുകയാണ് പലപ്പോഴും നമ്മൾ അത് മനസ്സിലാക്കുന്നത് നമ്മുടെ ആശയങ്ങൾക്കും നമ്മുടെ അഭിപ്രായങ്ങൾക്കും എതിർത്തു അവർ സംസാരിക്കുമ്പോൾ മാത്രമാണ് പക്ഷേ ഒരു കുട്ടി ജനിച്ചു മൂന്നു മാസങ്ങൾ കഴിയുമ്പോൾ തന്നെ അവരുടെ വ്യക്തിത്വം ആരംഭിക്കുകയാണ് ഒരു വയസ്സു കഴിയുമ്പോൾ തന്നെ നമുക്ക് അവരുടെ സ്വഭാവം സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതാണ് പലപ്പോഴും അവരുടെ ആവശ്യങ്ങൾ നമ്മൾ പരിഗണിക്കാറില്ല ചിലപ്പോൾ അത് കേൾക്കാൻ തയ്യാറാവില്ല തിരക്കുകൾ കൊണ്ടായിരിക്കും പലപ്പോഴും കുട്ടികൾ വാശിപിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും അതിനുള്ള കാരണം എന്ന് പറയുന്നത് അവരുടെ വ്യക്തിത്വം നമ്മൾ മനസ്സിലാക്കാത്തത് മൂലം അവൻ ചിലപ്പോൾ ചില സമയങ്ങളിൽ ആഗ്രഹിച്ചത് പ്രകടിപ്പിച്ചതായആവശ്യം നമ്മൾ അംഗീകരിച്ചു കൊടുത്തിട്ട് ഉണ്ടാവില്ല അതുകാരണം അവൻ എവിടെയെങ്കിലും പോകുമ്പോൾ അവന് ഇഷ്ടമുള്ള കളിപ്പാട്ടം ഇഷ്ടമുള്ള വസ്തുക്കളോ ലഭിക്കുന്നതിനായി അവൻ കഠിനമായി ശാഠ്യം പിടിക്കാറുണ്ട് അവൻ വിചാരിക്കുന്നത് എന്റെ ആവശ്യങ്ങൾ എന്റെ അച്ഛനും അമ്മയും പരിഗണിച്ച് തരില്ല അതുകൊണ്ട് ഒരുപാട് സമ്മർദ്ദം ചെലുത്തിയാൽ വാങ്ങിത്തരും എന്ന ഒരു അവബോധം അവരുടെ ഉള്ളിൽ ഉണ്ടായതുകൊണ്ടാണ് അവർ പലപ്പോഴും കഠിനമായ ശാഠ്യം പിടിക്കുന്നത്. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അവർ പറയുന്ന കാര്യങ്ങൾ വളരെ വ്യക്തതയോടെ കേൾക്കുകയും, നിറവേറ്റി കൊടുക്കാൻ സാധിക്കുന്ന കാര്യങ്ങൾ നിറവേറ്റുകയും നിറവേറ്റാൻ സാധിക്കാത്ത കാര്യങ്ങൾ അത് എന്തുകൊണ്ടാണ് സാധിച്ചു തരാൻ കഴിയാത്ത എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്താൽ അവരുടെ പിടിവാശിയിൽ നിന്ന് നമുക്ക്അവരെ മാറ്റിയെടുക്കാൻ സാധിക്കും മാത്രമല്ല അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മാതാപിതാക്കൾ ആണ് തങ്ങളെന്ന് അവർക്ക് ഒരു ബോധം ഉണ്ടാക്കുവാനും അവരുടെ വ്യക്തിത്വത്തെ നമ്മൾ പരിഗണിക്കുന്നു എന്ന ഒരു ബോധ്യം ഉണ്ടാക്കി കൊടുക്കാനും സാധിക്കും
മൂന്നാമതായി നല്ലൊരു ഫ്രണ്ട് ആവുക ഉള്ളതാണ്
പണ്ടുകാലങ്ങളിൽ അപേക്ഷിച്ച് ഇപ്പോൾ മിക്ക മാതാപിതാക്കളും മക്കൾക്ക് നല്ലൊരു ഫ്രണ്ട് തന്നെയാണ് പക്ഷേ എല്ലാം തുറന്നു പറയുന്ന ഒരു കൂട്ടുകാരനാണ് തങ്ങളുടെ മക്കൾക്ക് മാതാപിതാക്കളാണെന്ന് നമ്മൾ സ്വയം ആലോചിക്കണം അതായത് നമ്മൾ അവരെ കേൾക്കാൻ തയ്യാറാകണം സ്കൂളിൽ പോയി മടങ്ങി വരുന്ന ഒരു കുട്ടിയെ പിടിച്ചിരുത്തി ഇന്ന് സ്കൂളിൽ പോയത് മുതൽ ഇവിടെ വന്നത് വരെയുള്ള കാര്യങ്ങൾ വിശദീകരിച്ചു പറയാൻ പറഞ്ഞാൽ ഒരു നല്ല ഫ്രണ്ട് ആവണമെന്നില്ല ആ കുട്ടി ചിലപ്പോൾ എല്ലാ കാര്യവും തുറന്നു പറയണമെന്നും ഇല്ല അവൻ അപ്പോൾ ചെയ്യുന്നത് മാതാപിതാക്കളോട് പറയാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും കുറച്ചു കാര്യങ്ങൾ അവൻ ഹൈഡ് ചെയ്തു വെക്കുകയും ചെയ്യും എന്നാൽ നമ്മൾ ചെയ്യേണ്ടത് വൈകുന്നേരങ്ങളിൽ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ അന്ന് രാവിലെ മുതൽ സംഭവിച്ച കാര്യങ്ങൾ വളരെ രസകരമായി മക്കളോട് സംസാരിക്കുക അതായത് അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിക്കുക ഇതുമൂലം നമ്മളുടെ മനസ്സിൽ സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും കുട്ടികള് ശ്രദ്ധിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും അവരുടെ ജീവിതത്തിൽ അന്ന് സംഭവിച്ച എല്ലാ കാര്യങ്ങളും അവർ തുറന്നു പറഞ്ഞിരിക്കും നമ്മുടെ ഓഫീസിലെ കാര്യം ആയിരുന്നാലും നമ്മൾ ബിസിനസിൽ സംഭവിച്ച വലിയ പ്രശ്നങ്ങൾ ആയാൽ പോലും ആരോടും തുറന്നു പറയുമ്പോൾ ചെറിയ കുട്ടികൾ എന്ന് വിചാരിക്കുന്ന നമ്മുടെ മക്കൾ ചിലപ്പോൾ ഒരു പോംവഴി തന്നെ പറഞ്ഞുതന്നുഎന്നുംവരാം ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ മക്കളെ നമ്മുടെ സ്വന്തം കൂട്ടുകാരൻ ആയി കണ്ടാൽ മാത്രമേ അവരും നമ്മളെ കൂട്ടുകാരായി കാണുകയുള്ളൂ അങ്ങനെയാവുമ്പോൾ അവരുടെ ജീവിതത്തിലും മറച്ചുവയ്ക്കാൻ ഒന്നുമില്ലാത്ത അവസ്ഥയിൽ എല്ലാ കാര്യങ്ങളും സ്വന്തംm മാതാപിതാക്കളോട് തുറന്നു പറയും ഇത്തരത്തിലാണ് നമ്മുടെ മക്കളോട് ഫ്രണ്ട്ഷിപ്പ് വേണ്ടത്
നാലാമതായി നമ്മുടെ കുട്ടികൾക്ക് നമ്മൾ ഒരു റോൾ മോഡൽ ആവുക എന്നുള്ളതാണ് ലോകത്തിൽ 90% കുട്ടികളുടേയും റോൾ മോഡൽ എന്ന് പറയുന്ന തങ്ങളുടെ മാതാപിതാക്കൾ തന്നെയാണ് പക്ഷേ അത് കുട്ടികൾക്കും മാതാപിതാക്കൾക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നുള്ളതാണ് വസ്തുത.ഉദാഹരണത്തിന് മദ്യപിക്കുന്നത് സിഗരറ്റ് വലിക്കുന്നതായ ഒരു അച്ഛനാണ് വീട്ടിൽ ഉള്ളതെങ്കിൽ തങ്ങളുടെ മക്കളെ സിഗരറ്റ് വലിക്കരുത് മദ്യപിക്കരുത് എന്ന് പറഞ്ഞ് തന്നാലും അവർ തീർച്ചയായും ആ വഴിക്ക് തന്നെ പോകും അല്ലെങ്കിൽ അവർക്ക് വേറെ ഒരു റോൾ മോഡൽ ഉണ്ടായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ആയി വരും കുട്ടികളോട് നമ്മൾ അങ്ങനെ ചെയ്യരുത് എന്ന് ഒരു കാര്യത്തെക്കുറിച്ച് പറയുന്നു എങ്കിൽ നമ്മളും അത്തരത്തിലുള്ള ഒരാളാണെങ്കിൽ മാത്രമേ അവനും ആ കാര്യം ചെയ്യാതിരിക്കുകയുള്ളൂ കാരണം കുട്ടി എന്ന് പറയുന്നത് ഞാൻ ആദ്യം പറഞ്ഞതുപോലെ അനുസരിക്കുക അല്ലഅനുകരിക്കുകയാണ് ചെയ്യുന്നത് നല്ല സ്വഭാവമുള്ള അച്ഛന്റെ മക്കൾ 90 ശതമാനം നല്ല സ്വഭാവമുള്ള മക്കളായും പണക്കാരന്റെ മക്കളും ജോലി ഉള്ളവരുടെ മക്കളും അതുപോലെ ആയിത്തീരുന്നത് തങ്ങളുടെ മാതാപിതാക്കളെ റോൾ മോഡൽ ആയി കുട്ടികൾ സ്വീകരിച്ചത് കൊണ്ട് മാത്രമാണ് ഇനി അഥവാ നമുക്ക് നിർത്താൻ പറ്റാത്ത ദുശീലങ്ങൾ ഉണ്ടെങ്കിൽ തന്നെ നമ്മൾ ഒരിക്കലും അവരെ മുൻപിൽ കാണിക്കാതെയും പ്രകടിപ്പിക്കാതെ ഇരുന്നാൽ അവരുടെ മുന്നിൽ നമ്മൾ നല്ലൊരു റോൾ മോഡൽ ആയി അഭിനയിച്ചാൽ പോലും അവർ നല്ല കുട്ടികളായി വളർന്നു വരുവാൻ സാധിച്ചെന്നു വരാം
അഞ്ചാമതായി പറയുന്നത് അവരുടെ കഴിവുകളെ തിരിച്ചറിയുക എന്നുള്ളതാണ്
നമ്മുടെ മക്കളെ നമ്മൾ പലപ്പോഴും പറയാറുണ്ട് അവൻ ഒന്നും പഠിക്കുന്നില്ല അവനു ബുദ്ധി കുറവാണ് എന്നൊക്കെ അവൻ എപ്പോഴും കളിക്കാനാണ് ഇഷ്ടം എന്ന് നമ്മൾ പറയാറുണ്ട് നമ്മൾ ഒരു കാര്യം മനസ്സിലാക്കേണ്ടത് എന്ന് വച്ചാൽ ഈ ലോകത്ത് ഒരു കഴിവും ഇല്ലാതെ ഒരാളും ജനിക്കുന്നില്ല എന്നുള്ളത് ഒരു കുട്ടിയുടെ കഴിവുകളെ മാതാപിതാക്കൾ തിരിച്ചറിയുമ്പോൾ അവൻ ആ മേഖലയിൽ ഏറ്റവും ഉയർന്ന തലത്തിൽ എത്തിച്ചേരും ഇനി ആ കഴിവുകൾ മാതാപിതാക്കൾ തിരിച്ചറിയാതെ അവൻ സ്വയം തിരിച്ചറിയുന്ന ഒരു സമയമുണ്ടായെന്നും വരും അങ്ങനെ അവൻ തിരിച്ചറിഞ്ഞ് ആ കഴിവുകൾ ഉത്തേജിപ്പിച്ച് അവൻ ആ മേഖലയിൽ ഉയർന്ന തലങ്ങളിൽ എത്തി എന്നും വരാം അങ്ങനെ കഷ്ടപ്പെട്ട് അവന്റെ ഇഷ്ടമുള്ള മേഖലയിൽ അവൻ എത്തിച്ചേരുമ്പോൾ ചിലപ്പോൾ അവന്റെ ജീവിതത്തിലെ നല്ലൊരു ഭാഗവും കഴിഞ്ഞ എന്നും വരാം ഏതൊരു മനുഷ്യനും 30 മുതൽ 45 വയസ്സിനിടയിൽ തനിക്ക് എത്താവുന്ന ഏറ്റവും ചെറിയ മേഖലയിൽ എങ്കിലുംഎത്തിയിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ തങ്ങളുടെ മക്കളുടെ കഴിവുകൾ ചെറിയപ്രായത്തിൽ തന്നെ തിരിച്ചറിയുന്ന മാതാപിതാക്കൾക്ക് അവരുടെ കഴിവുകൾ ഉത്തേജിപ്പിച്ച് 20 മുതൽ 25 30 വയസ്സിനിടയിൽ തന്നെ അവന്റെ ഉയർന്ന മേഖലയിൽ എത്തിക്കുവാൻ സാധിക്കും ഇനി കുട്ടികളുടെ കഴിവുകളെ എങ്ങനെ തിരിച്ചറിയാം എന്നതും നമ്മൾ ചിന്തിക്കണം വളരെ ചെറുപ്രായത്തിൽ തന്നെ അവന്റെ പ്രവർത്തികളും അവന്റെ രീതികളും നമ്മൾ വളരെ ശ്രദ്ധാപൂർവ്വം നോക്കിയിരുന്നാൽ ഏതൊരു മാതാപിതാക്കൾക്കും അവരുടെ കഴിവുകളെ തിരിച്ചറിയാൻ സാധിക്കും ഏതു സമയം ടിവി കണ്ടു കൊണ്ട് ചെറുപ്രായത്തിൽ ഇരിക്കുന്ന കുട്ടികൾ അവരുടെ കഴിവ് എന്ന് പറയുന്നത് ടിവി കാണൽ അല്ല എന്ന് നമ്മൾ മനസ്സിലാക്കണം. അവനെ എത്തിച്ചേരേണ്ട മേഖല അവന്റെ കഴിവ് എന്നിവയുടെ ഒരു വഴികാട്ടി ടിവിയിൽ ഏതോ ഒരു പ്രോഗ്രാമിൽ ഇരിപ്പുണ്ട് എന്ന് അവന് തോന്നുന്നു അതുകൊണ്ടാണ് അവൻ എപ്പോഴും ടിവി കാണുന്നത് അവൻ സ്ഥിരമായി കാണുന്ന ടിവിയിലെ പ്രോഗ്രാം ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും അവന്റെ മേഖല ഏതാണെന്ന് മൊബൈൽഫോൺ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികൾ അവർ ഏതു ഗെയിം ആണ് ഉപയോഗിക്കുന്നത് അല്ലെങ്കിൽ ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത് എന്ന് നമ്മൾ ശ്രദ്ധാപൂർവ്വം നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഉള്ളൂ അവരുടെ മേഖല ഏതാണെന്ന്. എത്ര ജോലിത്തിരക്കിനിടയിലും തങ്ങളുടെ മക്കളുടെ കാര്യത്തിൽ ചെറിയ സമയമെങ്കിലും നമുക്കു മാറ്റിവയ്ക്കാൻ സാധിച്ചാൽ ഇത്തരത്തിൽ നമുക്ക് കഴിവുകൾ തിരിച്ചറിയാൻ സാധിക്കുന്നതാണ്
ആറാമതായി കുട്ടികളെ കുറ്റപ്പെടുത്താതെ ഇരിക്കുക എന്നുള്ളതാണ്
സാധാരണ എല്ലാ കുട്ടികളും വികൃതി കാട്ടാറുണ്ട് കുറച്ച് മുതിർന്ന കുട്ടികൾ ആയാലും എന്തെങ്കിലും പ്രശ്നങ്ങൾ അവർക്ക് എപ്പോഴും നേരിടേണ്ടതായി വരും അതിനുള്ള കാരണം എന്ന് പറയുന്നത് അവർ എപ്പോഴും വർത്തമാനകാലത്തിൽ ആയിരിക്കും ജീവിക്കുന്നത് ഭാവിയിൽ അതുകൊണ്ടുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഒരിക്കലും കുട്ടികൾ ചിന്തിക്കാറില്ല തന്മൂലം അവർക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ നമ്മൾ നേരിൽ കാണുമ്പോൾ സാധാരണയായി മാതാപിതാക്കൾ കുറ്റപ്പെടുതുകയാണ് പതിവ്. കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ് ഈ കുറ്റപ്പെടുത്തലുകൾ ഇതുമൂലം മാതാപിതാക്കളുടെ സ്നേഹവും ബഹുമാനം കുറയാൻ കാരണമാകും. മാത്രമല്ല അവരുടെ ആത്മവിശ്വാസം കുറയും നെഗറ്റീവ് ചിന്തകൾ കൂടി വരികയും ചെയ്യും. കുറ്റപ്പെടുത്തലുകൾ കൊണ്ട് ലോകത്ത് ആരും രക്ഷപ്പെട്ടില്ല എന്നുള്ളതാണ് വാസ്തവം ഒരു കുട്ടി ഒരു തെറ്റ് ചെയ്താൽ കുറ്റപ്പെടുത്തുകയല്ല വേണ്ടത് ആ കുറ്റം ചെയ്യുന്നതിന് മുന്നേ അത് ചെയ്യാതിരിക്കാനുള്ള മുൻകരുതൽ നമ്മൾ സ്വീകരിക്കേണ്ടതുണ്ട് നമ്മുടെ കുട്ടികൾ എന്തെങ്കിലും കുറ്റം ചെയ്യുന്നുണ്ടെങ്കിൽ അതിനുള്ള കാരണവും നമ്മൾ തന്നെയായിരിക്കും ഞാൻ ആദ്യം പറഞ്ഞതുപോലെ നമ്മളെ അനുസരിക്കുവാൻ അല്ല കുട്ടികൾ ശ്രമിക്കുന്നത് അവർ അനുകരിക്കാൻ ആണ് ശ്രമിക്കുന്നത് അനുകരണങ്ങൾ നമ്മളിൽ നിന്നാണോ മറ്റുള്ളവർ നിന്നാണോ എന്ന് മാത്രമാണ് നമ്മൾ എപ്പോഴും നോക്കേണ്ടത് അതുമൂലം ആയിരിക്കാം അവർ ചിലപ്പോൾ തെറ്റിലേക്ക് ചെന്നു ചാടുന്നത് അതിനാൽ കുറ്റപ്പെടുത്തലുകൾ നടത്തുന്നതിനു മുന്നേ ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട്, കുറ്റം ചെയ്യുന്ന ഒരു കുട്ടിയെ ആ കാര്യത്തിൽ പ്രോത്സാഹിപ്പിക്കണം എന്നല്ല ഞാൻ പറഞ്ഞത്.. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പരമാവധി പ്രോത്സാഹിപ്പിക്കുകയും തെറ്റുകൾ ചെയ്യുമ്പോൾ അവരെ അവഗണിക്കാറാണ് ചെയ്യുന്നത് എങ്കിൽ അവഗണനയിൽ നിന്നും അവർ പഠിക്കുന്ന ഒരു പാഠം ആയിരിക്കും നന്മ ചെയ്യണം എന്നുള്ളത് അതിനാൽ നമ്മുടെ കുട്ടികളെ നേർവഴിക്കു നയിക്കുവാൻ അവരുടെ കുഞ്ഞു നാൾ മുതലുള്ള ചെറിയ തെറ്റുകൾക്ക് പോലും അവരെ കുറ്റപ്പെടുത്താതെ മൗനമായിരിക്കുകയും ചെയ്ത തെറ്റിന്റെ ദോഷവശങ്ങളും അതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കികൊടുക്കുകയും ഇത് കുറ്റം ചെയ്ത സമയത്തഅല്ല ചെയ്യേണ്ടത് മറിച്ച് അവൻ നല്ല സന്തോഷത്തോടെ ഇരിക്കുമ്പോൾ ആയിരിക്കണം ചെയ്യേണ്ടത് അതുമൂലം തീർച്ചയായിട്ടും മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ഒരു പ്രവണത ഉണ്ടാവുകയും എന്തു പ്രശ്നം നേരിട്ടാലും തന്റെ മാതാപിതാക്കൾ കൂടെയുണ്ടെന്ന് ഒരു ധൈര്യം ജീവിതത്തിലുടനീളം അവർക്കുണ്ടാകും ചെയ്യും മറിച്ച് നമ്മൾ കുറ്റപ്പെടുത്തുക യാണെങ്കിൽ ക്രിമിനൽ മെന്റാലിറ്റി ഉള്ള സ്വഭാവമായിരിക്കും കുട്ടികളിൽ രൂപാന്തരപ്പെടുന്നത് ഇനി കുട്ടികളെ നമുക്ക് കുറ്റപ്പെടുത്താൻ തോന്നുകയാണെങ്കിൽ പോലും മറ്റുള്ളവരുടെ മുൻപിൽ വച്ച് ഒഴിവാക്കുന്നതായിരിക്കും നല്ലത്
ഏഴാമതായി പറയാനുള്ളത് ഭയം എന്ന വികാരം കുറച്ച് പ്രോത്സാഹനം നൽകുക എന്നുള്ളതാണ്. വളരെ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഒരു വികാരമാണ് ഭയം മറ്റുള്ളവരെ കാണുമ്പോൾ ഭയം മറ്റുള്ളവരോട് സംസാരിക്കാൻ ഭയം തുടങ്ങിയവ വളരെ ചെറുപ്പത്തിൽതന്നെ ഉണ്ടായിരിക്കും. കുട്ടികളെ അവ ഒഴിവാക്കാൻ ഏറ്റവും നല്ലത് അവർക്ക് പ്രോത്സാഹനം കൊടുക്കുക എന്നുള്ളതാണ്
കുട്ടികൾ ചെയ്യുന്ന ചെറിയ ചെറിയ പ്രവർത്തികൾക്ക് പോലും നല്ല കാര്യങ്ങൾ ആണെങ്കിൽ അവന്റെ മുതുകിൽ തട്ടി ഒന്ന് പുകഴ്ത്തി പറയുന്നത് തലയിൽ ഒന്നുതലോടുന്നതും അവന്റെ കോൺഫിഡൻസ് ഉയർത്തുവാനും നല്ല നല്ല കാര്യങ്ങൾ ചെയ്യുവാനും ഒരു പേഴ്സണലിറ്റി രൂപപ്പെടുവാനും സാധിക്കും. കുട്ടികളുടെ ചെറുപ്രായത്തിൽ വികൃതി തരങ്ങൾ കാട്ടുമ്പോൾ നമ്മൾ പലതും പറഞ്ഞ് പേടിപ്പിക്കാറുണ്ട് അതുപക്ഷേ വലുതായാലും അവരുടെ ഉള്ളിൽകിടപ്പുണ്ടാവും അത് പല പ്രശ്നങ്ങൾക്കും കാരണം ആകാറുണ്ട്. സാധാരണയായി കുട്ടികൾ ഒരിക്കലും വെറുതെയിരിക്കാൻ ആഗ്രഹിക്കുന്നില്ല പലപ്പോഴും അവർക്ക് റെസ്ട്രിക്ഷൻസ് കൊടുക്കുന്നുണ്ടാവും നമ്മൾ അതായത് അങ്ങോട്ട് പോകരുത് അത് ചെയ്യരുത് ഇതു ചെയ്യരുത് എടുക്കരുത് അതിൽ തൊടരുത് അങ്ങനെ പറയരുത് ഇങ്ങനെ പറയരുത് എന്നിങ്ങനെ എല്ലാം നമ്മൾ അവരോട് പറഞ്ഞു കൊണ്ടേയിരിക്കും നമ്മൾ പറയുന്ന കാര്യങ്ങൾ അവർ ഒട്ടുമിക്കവയും അനുസരിക്കുന്നില്ല അതിന് നമ്മൾ കണ്ടുപിടിക്കുന്ന പോംവഴിയാണ് ഭയപ്പെടുത്തൽ. ഇത്തരത്തിലുള്ള ഭയപ്പെടുത്തൽ കൊണ്ട് ആ സമയങ്ങളിൽ അവർ അനുസരണ കാട്ടാറുണ്ടെങ്കിലും തുടർന്നും അവർ വൃകൃതിത്തരങ്ങൾ കാട്ടാറുണ്ട്. പക്ഷേ അവരുടെ ഭയം കൂടി കൊണ്ടായിരിക്കും വരുന്നത് അതിനാൽ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പ്രോത്സാഹനം കൊടുക്കുകയും ചെറിയ ചെറിയ തെറ്റുകൾ കാണുമ്പോൾ കുറ്റപ്പെടുത്താതെ ഇരിക്കുകയും ഭയപ്പെടുത്താതിരിക്കുകയും നേരെമറിച്ച്അവരെ ശ്രദ്ധിക്കാതെ അവരെ അവഗണിക്കുക ആയിരിക്കും നല്ലത് ഇങ്ങനെ മാതാപിതാക്കൾ ചെയ്യുന്നതുമൂലം തെറ്റേത് ശരിയേത് ഏത് കാര്യങ്ങളാണ് ചെയ്യേണ്ടത് ഏത് കാര്യമാണ് ചെയ്യാത്തത് എന്നുള്ള ഒരു അവബോധം അവന്റെ ഉള്ളിൽ വരുന്നു ഇത്തരത്തിൽ നമ്മുടെ കുട്ടികളോട് പെരുമാറുക അതാണ് ഏറ്റവും നല്ലത്
നമ്മുടെ മക്കളെ നല്ല രീതിയിൽ വളർത്തുന്നതിന് ഇ ഏഴു കാര്യങ്ങൾ നിങ്ങൾ മനസ്സിൽ ഓർക്കുകയാണെങ്കിൽ തീർച്ചയായും അവർ അനുസരണയുള്ള നല്ല സ്വഭാവമുള്ള ഉയർന്ന നിലവാരമുള്ള ഒരു ജീവിതം അവർക്ക് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കും ഈ കാര്യങ്ങൾ നിങ്ങൾ മനസ്സിൽ ഓർക്കുകയും അവമനസ്സിൽ സൂക്ഷിച്ചുകൊണ്ട് നിങ്ങൾ കുട്ടികളോട് പെരുമാറുകയും ചെയ്യുക