പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ തീര്‍ച്ചയായും നിക്ഷേപം നടത്തേണ്ട സര്‍ക്കാര്‍ പദ്ധതിയാണ് ssy അല്ലെങ്കിൽ sukanya samrthi yojana.
ജീവിതച്ചെലവുകളും വിദ്യാഭ്യാസ ചെലവുകളുംമറ്റും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ കുട്ടിയുടെ ഭാവിയ്ക്കായി കൃത്യസമയത്ത് തന്നെ സാമ്ബത്തിക ആസൂത്രണം നടത്താന്‍ ശ്രദ്ധിക്കണം. പെണ്‍മക്കളുള്ള മാതാപിതാക്കള്‍ അവരുടെ വിദ്യാഭ്യാസം, സാമ്ബത്തികഭാവി, വിവാഹം എന്നിവയെക്കുറിച്ച് കൂടുതല്‍ ആശങ്കാകുലരായിരിക്കും. അതുകൊണ്ട് തന്നെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങൾതെരെഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും നല്ലത് ഇത്തരത്തില്‍ മകളുടെ ഭാവി ആസൂത്രണം ചെയ്യാനും സംരക്ഷിക്കാനും നിക്ഷേപം നടത്താനും മാതാപിതാക്കളെ സഹായിക്കുന്ന സാമ്പത്തിക പദ്ധതിയെക്കുറിച്ച് ആണ് പറയാൻ പോകുന്നത് ഈ പദ്ധതിയുടെ ഗുണങ്ങളും ദോഷങ്ങളും അറിയേണ്ട എല്ലാ കാര്യങ്ങളും
പദ്ധതികളിലേക്ക് കടക്കാം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015ല്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
ഈ പദ്ധതിയില്‍ പോസ്റ്റ് ഓഫീസ് വഴിയും നാഷണലൈസ്ഡ് ബാങ്കുകൾ വഴിയുംനിക്ഷേപം നടത്താവുന്നതാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ സുകന്യ സമൃദ്ധി അക്കൌണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.9 ശതമാനമാണ്. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ക്കും മറ്റും 18 വയസ്സ് തികഞ്ഞാല്‍ നിക്ഷേപ തുകയുടെ 50 ശതമാനം ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കും.
ഈ നിക്ഷേപത്തിലൂടെ മാതാപിതാക്കള്‍ക്കോ നിയമപരമായ രക്ഷാകര്‍ത്താക്കള്‍ക്കോ അതത് സാമ്ബത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ നികുതി ഇളവും ക്ലെയിം ചെയ്യാന്‍ സാധിക്കും. പദ്ധതി പ്രകാരംനിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന പലിശയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും നിക്ഷേപിക്കാന്‍ കഴിയുന്ന പരമാവധി തുക പ്രതിവര്‍ഷം 1.5 ലക്ഷം രൂപയുമാണ്.
ഉദാഹരണമായി പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ പദ്ധയിൽ നിക്ഷേപിച്ചാൽ പതിനാലുവര്‍ഷം കൊണ്ട് തുക 78.90 ലക്ഷം രൂപയായി വര്‍ധിക്കുമെന്നാണ് കണക്ക്. ഇത് കുട്ടിയുടെ 21- വയസ്സ് ആകുമ്പോഴേക്കുംമുഴുവനായും പിൻവലിക്കാം
സുകന്യ സമൃദ്ധി യോജനയുടെ - വിശദാംശങ്ങൾ, പദ്ധതി, അക്കൗണ്ട്, ഓപ്പൺ ചെയുന്നത്. നേട്ടങ്ങൾ, സവിശേഷതകൾ ദോഷങ്ങൾ ഇവ എന്താണെന്ന് നമുക്ക് വിശദമായി തന്നെ നോക്കാം
ആദ്യമായി സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം
ഇന്ത്യയെപ്പോലുള്ള ഒരു ലിംഗ-പക്ഷപാത മുള്ള രാജ്യത്ത്, ഒരു പെൺകുഞ്ഞിനെ കുടുംബത്തിന് ഒരു ഭാരവും ബാധ്യതയും ആയി കാണുന്ന മാതാപിതാക്കളുടെ / രക്ഷിതാക്കളുടെ മാനസിക അസ്വസ്ഥതകളെ ശമിപ്പിക്കുന്ന ഒരു മഴയെപ്പോലെയാണ് ഈ പദ്ധതി . കാരണം അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ് മാതാപിതാക്കൾ. അതിനാൽപെൺകുട്ടി ജനിച്ച കാലം മുതൽ അവരുടെ വിദ്യാഭ്യാസത്തിന്റെയും വിവാഹത്തിന്റെയും ഉദ്ദേശ്യത്തിനായി സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ പണം സ്വരൂപിക്കാൻ ഈ പദ്ധതി മാതാപിതാക്കളെയും രക്ഷിതാക്കളെയും പ്രചോദിപ്പിക്കുന്നു.
ഇന്ത്യൻ വീടുകളിൽ താമസിക്കുന്ന ഓരോ പെൺകുട്ടികൾക്കും സാമ്പത്തിക സുരക്ഷ വിഭാവനം ചെയ്യുക മാത്രമല്ല, അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിന് സംഭാവന നൽകുകയുംചെയ്യുകയാണ് സുകന്യ സമൃദ്ധി യോജന പദ്ധതി. പെൺകുട്ടിയുടെ ഭാവിക്കായി അവരുടെ സൌകര്യത്തിനനുസരിച്ച് വലുതും ചെറുതുമായ കാര്യങ്ങൾക്ക് പണം ലാഭിക്കാൻ കഴിയുമെന്നതിനാൽ ഇപ്പോൾ മാതാപിതാക്കൾക്ക് ആശ്വാസം ലഭിക്കും. പക്വത പ്രാപിക്കുമ്പോൾ, അവർക്ക് ഒരു നല്ല ഭാവി നൽകാൻ അവർക്ക് നല്ലൊരു തുക ഉണ്ടാകും എന്നതാണ് ഇതിന്റെ പ്രതേകത. ഈ പദ്ധതി പ്രകാരം ഇതുവരെ 1.26 കോടിയിലധികം അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. എന്നാണ് കണക്കുകൾ പറയുന്നത്
ഇനി എങ്ങനെയാണ് അക്കൗണ്ട് തുറക്കുക എന്ന് നമുക്ക് നോക്കാം.
സുകന്യ സമൃദ്ധി യോജനയുടെ അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ടത്
രക്ഷകർത്താവ് / നിയമപരമായ രക്ഷിതാവണ് പരമാവധി രണ്ട് പെൺ കുട്ടികൾക്കായി മാത്രമേ അക്കൗണ്ട് തുറക്കാൻ കഴിയൂ. ഒരു പ്രസവത്തിൽ ഉള്ള ഇരട്ടകൾക്കും മൂന്നുപേർക്കും അംഗീകൃത മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു ഇളവ് നൽകുന്നുമുണ്ട്.
ഇതിൽ അംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം എന്ന് പറയുന്നത്,ഒരു പെൺകുട്ടിക്ക് അവളുടെ ജനനത്തിനും 10 വയസ്സിനും ഇടയിൽ ആണ്. അതായത് ഒരു പെൺകുട്ടി എന്നാണോ ജനിക്കുന്നത് ആ ദിവസം മുതൽ 10 വയസ്സ് തികയുന്ന ദിവസം വരെ.
ഇന്ത്യയിൽ താമസിക്കുന്ന പെൺകുട്ടിക്ക് മാത്രമേ ഈ അക്കൗണ്ട് തുറക്കാൻ കഴിയൂ. പ്രവാസി പദവിയിലുള്ള ഒരു പെൺകുട്ടിക്ക് ഈ സുകന്യ സമൃദ്ധി യോജന ലഭ്യമല്ല. മാതാപിതാക്കളോ നിയമപരമായ രക്ഷാകർത്താക്കളോ പ്രവാസികളാണെങ്കിൽപ്പോലും ഈ പദ്ധതി അവർക്ക് ലഭ്യമാകില്ല എന്ന് ഓർക്കുക.
ഈ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറന്നതിന് ശേഷം പ്രവാസിയായി തീർന്നാലും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല
സുകന്യ സമൃദ്ധി അക്കൗണ്ട്എല്ലായ്പ്പോഴും ഒരു പെൺകുഞ്ഞിന്റെ പേരിലാണ് തുറക്കേണ്ടത്, അല്ലാതെ അവളുടെ മാതാപിതാക്കളുടെയോ നിയമപരമായ രക്ഷാകർത്താക്കളുടെയോ പേരിലല്ല. പക്ഷേ കുട്ടിക്കുവേണ്ടി അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പോകേണ്ടത് അല്ലെങ്കിൽഅക്കൗണ്ടിൽ പൈസ ഇടേണ്ടത് ആ കുട്ടികളുടെ മാതാപിതാക്കളായ നമ്മൾ ആയിരിക്കണം
ഒരുകുടുംബത്തിലെ ഓരോ പെൺകുട്ടികൾക്കും നിയമപരമായ രക്ഷിതാവിന് ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. എന്നാൽഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികൾക്കായി പരമാവധി രണ്ട് അക്കൗണ്ടുകൾ തുറക്കാൻ കഴിയും. നമ്മുടെ വീടിന് അടുത്തുള്ള
പോസ്റ്റ് ഓഫീസിലോ അല്ലെങ്കിൽ വാണിജ്യ ബാങ്കുകളുടെ അംഗീകൃത ബ്രാഞ്ചുകളിൽ ഉദാഹരണത്തിന്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ആന്ധ്ര ബാങ്ക്, യുകോ ബാങ്ക്, അലഹബാദ് ബാങ്ക്, തുടങ്ങിയ ദേശസാൽകൃത ബാങ്കുകളിൽ ഉം നമുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കും
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ എന്നുപറയുന്നത്
പെൺകുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്
നിക്ഷേപകന്റെ (മാതാപിതാക്കൾ അല്ലെങ്കിൽ നിയമപരമായ രക്ഷിതാക്കൾ) വിലാസം അടങ്ങിയതിരിച്ചറിയൽ കാർഡ് അല്ലെങ്കിൽആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഇവയിലേതെങ്കിലുമൊന്ന് പിന്നെ എന്നു പറയുന്നത്
ഇരട്ടകളുടെയോ ത്രിമൂർത്തികളുടെയോ കാര്യത്തിൽ, കുട്ടികളുടെ ജനന ക്രമം തെളിയിക്കുന്ന ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ്.
ഇനി ദത്തു എടുക്കുന്ന പെൺകുട്ടികളാണെങ്കിൽ മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ദത്തെടുക്കുന്ന സ്ഥാപനത്തിൽ നിന്നും ലഭിക്കുന്നതായിരിക്കും സാധാരണ കുട്ടികൾക്ക് ഇത് ബാധകമല്ല ഇത്രയുമാണ് ആവശ്യമായത്
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്റെ പരിധി എന്ന് പറയുന്നത്ത് 1.50 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഒരു മാസത്തിൽ എത്ര തവണ നിക്ഷേപിക്കാമെന്നോ ഒരു സാമ്പത്തിക വർഷത്തിൽ എത്ര തവണ നിക്ഷേപിക്കാമെന്നോ പരിധിയില്ല. പക്ഷേഒരു വർഷത്തിൽ മിനിമം 250 രൂപയെങ്കിലും നിക്ഷേപിക്കണം, എന്നുപറഞ്ഞാൽ ഒരു വർഷത്തിൽ 250 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ നമുക്ക് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്
ഈ അക്കൗണ്ടിൽ ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ്- അല്ലെങ്കിൽ നേരിട്ട് ബാങ്കിൽ പോയി നിക്ഷേപിക്കാം അതുമല്ലെങ്കിൽ ഓൺലൈനായി നമുക്ക് നമ്മുടെ മൊബൈലുകൾ നിന്നു ഇന്റർനെറ്റ് ബാങ്കിംഗ് ഫെസിലിറ്റി ഉപയോഗിച്ച് പൈസ അടയ്ക്കാവുന്നതാണ്
ചില രേഖകൾ നൽകിക്കൊണ്ട് സുകന്യ സമൃദ്ധി അക്കൗണ്ട് പോസ്റ്റോഫീസിൽ നിന്ന് മറ്റൊരു പോസ്റ്റോഫീസിലേക്കും ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്കും മാറ്റാനുള്ള സൗകര്യം ഉണ്ട് അതായത് നമ്മൾ താമസം മാറി വേറെ എവിടെയെങ്കിലും പോയാലും വളരെ ഈസിയായി അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ നമുക്ക് സാധിക്കും എന്നാണ് പറഞ്ഞത്
നമ്മൾ ഒരു വർഷത്തിൽ 250 രൂപ എങ്കിലും മിനിമം അടച്ചില്ലെങ്കിൽ 50 രൂപ പിഴ കൊടുക്കേണ്ടിവരും അതല്ലാതെ അക്കൗണ്ട് ക്യാൻസൽ ആയി പോവുമെന്ന് പേടിക്കുകയും വേണ്ട പലിശ നിരക്കിന്റെ കാര്യം പറയുകയാണെങ്കിൽ ഈ പദ്ധതി നിലവിൽ 2019-20 വർഷത്തിൽ 8.5% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പലിശ വാർഷികാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുകയും ചെയുന്നുണ്ട്.
നിക്ഷേപത്തിന്റെ പരമാവധി കാലാവധി എന്നു പറയുന്നത് 15 വർഷമാണ്. ഈ 15 വർഷം കൃത്യമായി പൈസ നടക്കുകയാണെങ്കിൽ അതിനുശേഷമുള്ള ആറുവർഷം ഒരു രൂപ പോലും നമ്മൾ അട ക്കേണ്ടതില്ല. അപ്പോൾ പതിനഞ്ചും 6 വർഷം കൂടി ചേർത്ത് 21 വർഷം എന്നുപറഞ്ഞാൽ കുട്ടിക്ക് 21 വയസ്സ് തികയുമ്പോൾ തുക തിരിച്ച് ലഭിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ 15വർഷം പൈസ അടയ്ക്കുന്നു അപ്പോൾ ഓരോ വർഷവും അതിന് പലിശ ഈടാക്കുന്നു എന്നാൽ 15 വർഷം പൈസ അടച്ചതിനുശേഷം നമ്മൾ പിന്നെ പൈസ അടയ്ക്കാതെ നിർത്തിവയ്ക്കുന്നു എന്നാൽ തുടർന്നുള്ള ആറ് വർഷം പലിശ കൂടിക്കൊണ്ടിരിക്കുന്നു ഇങ്ങനെയാണ് നമ്മൾ അടച്ച പൈസയിൽ നിന്നും 2ഇരട്ടിയിലധികം തുക നമുക്ക് അവസാനം കുട്ടിയുടെ പേരിൽ പിൻവലിക്കുവാൻ സാധിക്കുന്നത്.21 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ഈ അക്കൗണ്ട് കാലാവധി പൂർത്തിയാകുമ്പോൾ ക്ലോസ് ആകും . എന്നിരുന്നാലും, പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിനുശേഷം വിദ്യാഭ്യാസത്തിനോ വിവാഹ ചെലവുകൾക്കോ ഭാഗിക പിൻവലിക്കൽ അനുവദനീയമാണ്.
നികുതി വ്യവസ്ഥകളെ കുറിച്ച് പറയുകയാണെങ്കിൽ ആദായനികുതി നിയമം 1961 ലെ സെക്ഷൻ 80 സി പ്രകാരമുള്ള മൊത്തം മെച്യൂരിറ്റി തുകയും പലിശയും നികുതിയിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള കണക്കനുസരിച്ച്, 1.5 ലക്ഷം വാർഷിക നിക്ഷേപത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എന്നുപറഞ്ഞാൽ കെ എസ് യു അതുപോലുള്ള ധനകാര്യസ്ഥാപനങ്ങളിൽ പൈസ നിക്ഷേപിച്ച് അതിനുശേഷം തിരിച്ചെടുക്കുന്ന കാലയളവിൽ അവസാനം ലഭിക്കുന്ന തുകയുടെ tax നമ്മൾ അടക്കേണ്ടതായിവരും എന്നാൽ സുകന്യസമൃദ്ധി അക്കൗണ്ടിൽ പൂർണ്ണമായും നികുതി ഒഴിവാക്കിയിട്ടുണ്ട്
ഈ അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ പരമാവധി 21 വർഷത്തേക്ക് ഈ സേവിംഗ്സ് അക്കൗണ്ട് active ആയിരിക്കുന്നത് അതു കഴിഞ്ഞ് പൈസ പിൻവലിച്ചതിനു ശേഷം ഈ അക്കൗണ്ട് ഓട്ടോമാറ്റിക് ക്ലോസ് ചെയ്യുകയാണ് ഈ അക്കൗണ്ട് നമുക്ക് ഒരു സേവിങ് അക്കൗണ്ട് ആയി പിന്നീട് തുടരുവാൻ സാധിക്കുന്നതല്ല
ഈ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് എങ്ങനെ തുറക്കാം എന്ന് നോക്കാം.
സുകന്യാ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം? പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകർത്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് ഇത് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ ഇരട്ട കുട്ടികളുള്ളവർക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ വ്യവസ്ഥയിൽ ഇളവ് ലഭിക്കുന്നതാണ്.
ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷാകർത്താക്കൾക്കോ സർക്കാർ അംഗീകൃത തപാൽ ഓഫീസുകളിലോ നാഷണലൈസ്ഡ്ബാങ്കുകളുടെ അംഗീകൃത ശാഖകളിലോ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ കഴിയും. നടപടിക്രമം എളുപ്പവും ലളിതവുമാണ്. ഇത് ഓൺലൈനിലും അല്ലെങ്കിൽ ഒരു ഓഫ്‌ലൈൻ രീതിയിലൂടെയും തുറക്കാൻ കഴിയും. ഓൺലൈനായി
ഈ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ നാഷണലൈസ്ഡ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോയിസുകന്യ സമൃദ്ധി യോജന സ്കീമുമായി ബന്ധപ്പെട്ട ലിങ്കിൽ ക്ലിക്കുചെയ്യുക. തുടർന്ന് അവിടെ വരുന്ന വിശദാംശങ്ങൾ ഓൺലൈനായി തന്നെ ഫില്ല് ചെയ്തു കെവൈസി വെരിഫിക്കേഷൻ ആയി നമ്മുടെ ആധാർ അപ്‌ലോഡ് ചെയ്തു അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുന്നതാണ് അതല്ല ഓഫ്‌ലൈനാണ് അക്കൗണ്ട് ഓപ്പണിങ്നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ ആദ്യം പറഞ്ഞ നാഷണലൈസ്ഡ് ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് SSY രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. അല്ലെങ്കിൽ പോസ്റ്റോഫീസിന്റെ ഏറ്റവും അടുത്തുള്ള ബ്രാഞ്ച് സന്ദർശിച്ച് രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.
പെൺകുട്ടിയുടെ വിശദാംശങ്ങൾ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക, ആവശ്യമുള്ളിടത്ത് മാതാപിതാക്കൾ / നിയമപരമായ രക്ഷാകർത്താക്കളെ സംബന്ധിച്ച വിവരങ്ങൾ പെൺകുട്ടിയുടെ വിശദാംശങ്ങൾ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക, ഫോമിൽ പൂരിപ്പിച്ച വിശദാംശങ്ങളുടെ സ്ഥിരീകരണത്തിനായി, നിങ്ങളുടെ ആധാർ നമ്പർ, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, വിലാസ തെളിവ്, ബന്ധ സർട്ടിഫിക്കറ്റ് എന്നിവ നൽകുക.ഈ ഫോം ഉപയോഗിച്ച്, ആധാർ നമ്പർ, ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, വിലാസ തെളിവ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അറ്റാച്ചുചെയ്യും, അത് ഈ ബാങ്കുകളുടെ ഏജന്റുമാർ പരിശോധിക്കും പരിശോധന വിജയകരമായി പൂർത്തിയാക്കിയ ശേഷം, ഈ അക്കൗണ്ട് തുറക്കുകയും മാതാപിതാക്കൾക്ക് / രക്ഷിതാവിന് ഒരു പാസ്ബുക്ക് നൽകുകയും ചെയ്യും.തുടർന്ന്ഡെപ്പോസിറ്റ് ആയിരം രൂപ അടയ്ക്കണം. ഈ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് സജീവമാക്കുന്നതിന് മിനിമം250 രൂപ നിക്ഷേപിച്ചുകൊണ്ട് അക്കൗണ്ട് ആക്റ്റീവ് ആക്കാം
activie ആയി കഴിഞ്ഞാൽ, എസ്എംഎസ് വഴി ഇത് അറിയിക്കുന്ന ഒരു മെസ്സേജ് നിങ്ങൾക്ക് ലഭിക്കും. ഇതിനായി ഫോമിൽ നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്തിട്ടുണ്ടാവണം
നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ഒരു തപാൽ ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക്, അല്ലെങ്കിൽഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് അല്ലെങ്കിൽ ഒരു പോസ്റ്റോഫീസിൽ നിന്ന് ഒരു ബാങ്കിലേക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയും. അതിനുള്ളനടപടിക്രമം എന്നു പറയുന്നത്
നിങ്ങളുടെ പാസ്ബുക്കും കെവൈസി രേഖകളും സഹിതം നിങ്ങൾ നിലവിൽ സുകന്യ സമൃദ്ധി അക്കൗണ്ട് കൈവശമുള്ള ബാങ്കോ പോസ്റ്റോഫീസോ സന്ദർശിക്കുക. പെൺകുട്ടി സ്വയം അക്കൗണ്ട് കൈകാര്യം ചെയ്യുന്നതുവരെ നിങ്ങളോടൊപ്പം കൊണ്ടുപോകേണ്ട ആവശ്യമില്ല.
നിങ്ങളുടെ അക്കൗണ്ട് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് പോസ്റ്റോഫീസിനെയോ ബാങ്ക് ബ്രാഞ്ചിനെയോ അറിയിക്കുക.
കൈമാറ്റത്തിന്റെ കാരണം വ്യക്തമാക്കുന്ന രീതിയിൽ പോസ്റ്റ് മാസ്റ്ററുടെയോ ബാങ്ക് മാനേജരുടെയോ പേരിൽ ഒരു അപേക്ഷ എഴുതുക. അക്കൗണ്ട് ഉടമയുടെ വിശദാംശങ്ങൾ, അക്കൗണ്ട് കൈമാറാൻ ഉദ്ദേശിക്കുന്ന ബാങ്ക് / പോസ്റ്റോഫീസിന്റെ പേരും വിലാസവും ഇതിൽ അടങ്ങിയിരിക്കണം.നിങ്ങളുടെ നിലവിലെ പാസ്‌ബുക്ക് പോസ്റ്റോഫീസിലോ ബാങ്കിലോ സമർപ്പിക്കുക.
പരിശോധനയ്ക്ക് ശേഷം, അക്കൗണ്ട് പോസ്റ്റ് ഓഫീസ് / ബാങ്ക് ക്ലോസ് ചെയുകയും പുതിയ പോസ്റ്റ് ഓഫീസ് / ബാങ്കിൽ സമർപ്പിക്കാൻ ആവശ്യമായ അക്കൗണ്ട് ബാലൻസുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ നിക്ഷേപകന് നൽകുകയും ചെയ്യും.തുടർന്ന് പോസ്റ്റ് ഓഫീസ് / ബാങ്കിന്റെ പുതിയ ബ്രാഞ്ച് സന്ദർശിച്ച് ഈ രേഖകൾ സമർപ്പിക്കുക.
പുതിയ പോസ്റ്റോഫീസ് / ബാങ്ക് നിക്ഷേപകന്റെ എല്ലാ സ്വകാര്യ വിവരങ്ങളും അവസാന അക്കൗണ്ടിൽ നിന്നുള്ള ബാക്കി തുകയും അടങ്ങിയ ഒരു പുതിയ പാസ്ബുക്ക് നൽകും.ഇത്തരത്തിൽ ഇന്ത്യയിൽ എവിടെ വേണമെങ്കിലും ബ്രാഞ്ച് മാറി പോകാവുന്നതാണ്.
സാധാരണയായി, ഈ അക്കൗണ്ടിന്റെ തുക 21 വർഷത്തെ മെച്യൂരിറ്റി കാലയളവിനുശേഷം മാത്രമേ പിൻവലിക്കാൻ കഴിയൂ, എന്നാൽ ഈ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് ഈ അക്കൗണ്ടിൽ നിന്ന് ഈ നിക്ഷേപ തുക പിൻവലിക്കാൻ അനുവദിക്കുന്ന ചില വ്യവസ്ഥകളുണ്ട്.18 വയസ്സ് തികഞ്ഞ ശേഷം അക്കൗണ്ടിൽ നിന്ന് ഈ തുക പിൻവലിക്കാൻ പെൺകുട്ടികൾക്ക് മാത്രമേ യോഗ്യതയുള്ളൂ. പെൺകുട്ടിക്ക് 18 വയസ്സ് തികയുകയോ പത്താം ക്ലാസ് പൂർത്തിയാക്കുകയോ ചെയ്താൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടുന്നതിന് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് അടയ്ക്കുന്നതിന് 50% തുക മാത്രമേ പിൻവലിക്കാൻ അനുവാദമുള്ളൂ. സുകന്യ സമൃദ്ധി അക്കൗണ്ടിന് കുറഞ്ഞത് 14 വർഷമോ അതിൽ കൂടുതലോ നിക്ഷേപം ഉണ്ടായിരിക്കണം.എന്നാൽ മാത്രമേ 50%പിൻവലിക്കാൻ അർഹത വരുന്നുള്ളു.
അക്കൗണ്ട് തുറന്ന പെൺകുഞ്ഞിന്റെ വിവാഹം 18 വയസ്സ് തികഞ്ഞതിന് ശേഷം രക്ഷിതാക്കൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, നിക്ഷേപകർ വിവാഹത്തിന് ഒരു മാസത്തിന് മുൻപ് അപേക്ഷ സമർപ്പിക്കണം
അക്കൗണ്ട് തുറന്ന പെൺകുട്ടിമരണപ്പെടുന്ന സാഹചര്യം ഉണ്ടായാൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് അടയ്ക്കും. മാതാപിതാക്കൾ / രക്ഷിതാവ് അവളുടെ മരണ സർട്ടിഫിക്കറ്റ് ബാങ്കിൽ കാണിക്കേണ്ടതുണ്ട്, അതിനുശേഷം അക്കൗണ്ട് ബാലൻസ് കൈമാറ്റം ചെയ്യപ്പെടും.
അക്കൗണ്ട് തുറന്ന പെൺകുട്ടി വിദേശ പൗരോധ്വം സ്വീകരിച്ചാൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ ഈ വിവരങ്ങൾ അറിയിക്കണം.
രക്ഷകർത്താവിന്റെ മരണം അല്ലെങ്കിൽ രോഗങ്ങൾ വന്ന് അടക്കാൻ പറ്റാത്ത പോലുള്ള സാഹചര്യങ്ങൾ കാരണം ഈ അക്കൗണ്ട് പരിപാലിക്കുന്നത് പെൺകുട്ടിക്ക് വളരെയധികം പ്രശ്‌നമുണ്ടാക്കുന്നുവെങ്കിൽ അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ക്ലോസ് ചെയ്യാവുന്ന താണ്
സുകന്യാ സമൃദ്ധി അക്കൗണ്ടിലെ ദോഷ വശങ്ങൾ എന്ന് പറയുന്നത് 21 വർഷം നിക്ഷേപം നടത്തിയ മാതാവിനോ പിതാവിനോ മക്കളുടെ പേരിൽ തുടങ്ങിയ ഈ അക്കൗണ്ടിൽ യാതൊരുവിധമായ അവകാശവും ഇല്ല എന്നുള്ളതാണ് എന്നുപറഞ്ഞാൽ നമ്മൾ മക്കൾക്ക് വേണ്ടി നിക്ഷേപിച്ച തുക നമുക്ക് ഒരു ആവശ്യത്തിന് ഉപയോഗിക്കാൻ സാധ്യമല്ല മക്കൾക്ക് മാത്രമേ അക്കൗണ്ടിൽ നിന്നും പൈസ എടുക്കുവാനും ഉപയോഗിക്കുവാനും സാധിക്കുകയൊള്ളു മാതാപിതാക്കളോട് എന്നും സ്നേഹത്തിൽ നിൽക്കുന്ന മക്കളാണ് കൂടെയുള്ളത് എങ്കിൽ ഇതൊരു ദോഷവശമായി കാണേണ്ട കാര്യമില്ല മറ്റൊരു കാര്യം എന്നു പറയുന്നത് ഈ 21 വർഷക്കാലയളവിൽ 18 വയസ്സിനു മുമ്പ് ഈ പൈസ മുഴുവനായി പിൻവലിക്കാൻ സാധിക്കില്ല എന്നുള്ളത് ഇ പദ്ധതിയുടെ ഗുണവും ദോഷവും ആയി നമുക്ക് ചിത്രീകരിക്കാം പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിന് മാത്രമേ ഈ തുക നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ഇതിന്റെ ചുരുക്കം ഇങ്ങനെയുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ നമ്മൾ കാര്യം ആകാതിരുന്നാൽ പെൺ മക്കൾ ഉള്ള മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് വേണ്ടി നിക്ഷേപം നടത്തുന്ന ഏറ്റവും സുരക്ഷിതമായ നിക്ഷേപപദ്ധതി തന്നെയാണ് സുകന്യ സമൃദ്ധി യോജന