Valantains Day




പ്രണയിക്കുന്നവരും പ്രണയം ഇഷ്ടപ്പെടുന്നവരുടെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ദിവസമാണ് ഫെബ്രുവരി 14 valentine's day. valentines dayയുടെ ചരിത്രം, സവിശേഷതകൾ, പ്രണയിനികൾ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങി അറിയേണ്ടതല്ലാം 
 വാലന്റ്റൈൻസ് ഡേയുടെ ചരിത്രംആരംഭിക്കുന്നത് പുരാതന റോമാ സാമ്രാജ്യത്തിൽ നിന്നാണ് റോമൻ ദേവന്മാരുടെയും ദേവതകളുടെയും രാജ്ഞി യായ  junoദേവതയെ ബഹുമാനിക്കുന്ന തിനുവേണ്ടി പുരാതന റോമിൽ ഫെബ്രുവരി പതിനാലിന് ഒരു ആഘോഷം നടന്നിരുന്നു ഇതിന്റെ പേരാണ് ലുപേർകാലിയ. നമ്മുടെ നാട്ടിൽ ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത ഒരു ആചാരമായിരുന്നു ഇ ലുപെർകാലിയ.  അതായത് പുരാതന റോമിലെ ജനങ്ങൾക്ക് ഇണ ചേരുന്നത്തിനും സന്താന ഉൽപാദനത്തിനും വേണ്ടിയുള്ള ദിവസമായിരുന്നു ഈ ഫെബ്രുവരി 14. എന്ന് പറഞ്ഞാൽ 

ഈ ദിവസത്തിൽ നടക്കുന്നത്. ആ രാജ്യത്തിലെ എല്ലാ യുവജനങ്ങളായ സ്ത്രീകളും  പുരുഷന്മാരും ഒരുമിച്ചു കൂടുകയും ആ രാജ്യത്തിലെ എല്ലാ സ്ത്രീകളുടെയും പേരുകൾ എഴുതി ഒരു കുപ്പിയിൽ  നിക്ഷേപിക്കുകയും ചെയ്യും എന്നിട്ട് അതിൽ നിന്നും ഓരോ പേരുകൾ ഓരോ പുരുഷന്മാർക്ക് എടുക്കാം ഏതു സ്ത്രീയുടെ പേരാണോ പുരുഷന്മാർക്ക് ലഭിക്കുന്നത് ആ സ്ത്രീയുമായി ഒന്നോ രണ്ടോ ദിവസം ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാനും പ്രണയിക്കുന്നവർക്ക് അടുത്ത വർഷത്തെ ആഘോഷം വരെ അല്ലെങ്കിൽ അടുത്ത വർഷത്തെ ഫെബ്രുവരി 14 വരെ ഒരു മിച്ച് ജീവിക്കുവാനും  സാധിക്കും. ഈ ഫെബ്രുവരി 14 15 ദിവസങ്ങളിൽ ആടിനെയും നായയും ഇവരുടെ ഇഷ്ട ദേവതയായ ജൂണക്ക് വേണ്ടി ബലി നടത്തിയിരുന്നു. ഇങ്ങനെ ഒരു ആചാരം ഇവർ നടത്തിയിരുന്നതിനു കാരണം എന്താന്നുവച്ചാൽ പുരാതന റോമിലെ രാജാവായ അമുലിയസ് തന്റെ ഇരട്ട കുട്ടികളായി ലഭിച്ച റോമലസിനെയും റെമുസിനെയും തന്റെ ഭാര്യയുടെ പാതിവ്രത്യത്തിൽ സംശയം തോന്നിയത്കൊണ്ട് കൊന്നുകളയാൻ ഉത്തര വിടുകയാണ്. ഈ ഇരട്ട കുട്ടികളെ ടൈബർ നദിയിൽ വലിച്ചെറിയാൻ രാജാവിന്റെ  ഉത്തരവിൻ പ്രകാരം പരിചാരകർ നദിക്കരയിൽ എത്തുകയും പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുകളയാൻ മനസ്സില്ലാത്തതുകൊണ്ട് ഇവരെ കൊണ്ടുവന്ന പരിചാരകൻ ഇ കുട്ടികളെ രണ്ട് പേടകത്തിൽ ആക്കി ടൈബർ നദിയിൽ ഒഴുക്കി വിടുകയാണ്. ഈ റോമാസാമ്രാജ്യം സ്ഥാപിതമായിരിക്കുന്ന പെലെറ്റെൻ കുന്നിൻ ചുവട്ടിൽ ഉള്ള ഒരു ഗുഹയിൽ ഈ കുട്ടികളെ ഒരു ചെന്നായ കടിച്ചു കൊണ്ടുവന്നു പാർപ്പിക്കുകയും സ്വന്തം പാലുകൊടുത്തു വളർത്തുകയാണ് പിന്നീട് ഇവരെ ഒരു വ്യാപാരിക്ക് കിട്ടുകയും അതുവഴി അവർ രാജ്യം വീണ്ടെടുത്ത് റോമാസാമ്രാജ്യത്തിലെ അധിപന്മാർ ആയിത്തീരുകയും ചെയ്യുന്നുണ്ട്.  അതിനു ശേഷം ജനങ്ങൾ, കുട്ടികളെ ചെന്നായ വളർത്തിക്കൊണ്ടുവന്ന ഗുഹ കണ്ടെത്തുകയും ആ ഗുഹക്ക് ലൂപ്പർകാൽ എന്ന് പേരിടുകയും ചെയ്യുന്നു. ഗ്രീക്കിലെ പ്രത്യുൽപാദനത്തിന്റെ  ദേവനായി ആരാധിക്കുന്ന ലുപേർകസിനെയും പാല് കൊടുത്തു വളർത്തിയ ചെന്നായയുടെ സ്മരണാർത്ഥവും. ജൂണോ ദേവതയ്ക്കും വേണ്ടിയാണ് ഫെബ്രുവരി 14 ന് ലുപെർ കാലിയാ എന്നാ വിചിത്രമായ ഉത്സവം നടന്നുവന്നിരുന്നത് 

 തുടർന്ന്  ഒരുപാട് വർഷങ്ങൾക്കു ശേഷം ക്രിസ്തുവിനും  ശേഷം AD
 മൂന്നാം നൂറ്റാണ്ടിൽ വാലന്റ്ൻസ് എന്ന് ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള നിരവധി ഐതിഹ്യങ്ങൾ ഉണ്ടാകുന്നത് അത്എന്താണെന്ന് പറയാം 
എ ഡി മൂന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഭരിക്കുന്ന ക്ലോഡിയസ് ചക്രവർത്തിയുടെ കാലഘട്ടത്തിലെ മൂന്നു സംഭവങ്ങൾ ആണ് ഇന്നുകാണുന്ന വാലന്റ്റൈൻസ് ഡേ യുടെ ഉത്ഭവം എന്നു ചരിത്രകാരൻമാർ പറയപ്പെടുന്നത്. അത് എന്താണെന്ന് വെച്ചാൽ ക്ലോഡിയസ് രാജാവിന്റെ കാലഘട്ടത്തിൽ സൈന്യത്തിലേക്ക് ചേരുവാൻ ആരും തയ്യാറായിരുന്നില്ല. അതുകൊണ്ട് രാജ്യത്തെ എല്ലാ ചെറുപ്പക്കാർക്കും  വിവാഹം കഴിക്കുവാനുള്ള അനുമതി രാജാവു നിഷേധിക്കുകയാണ് ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും പ്രണയിച്ച വിവാഹം കഴിപ്പിച്ചു ഒളിവിൽ താമസിക്കുവാൻ വേണ്ട സംവിധാനങ്ങൾ ചെയ്തു കൊടുത്ത ഒരു വ്യക്തിയായിരുന്നു വാലന്റെൻസ്. തുടർന്ന് രാജാവ് ഇയാളെ പിടിച്ചു ജയിലിൽ ഇടുകയാണ്, ക്ലോഡിയസ് രാജാവിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുവാൻ ശ്രമിച്ച ജയിൽ അടക്കപ്പെട്ട വ്യക്തിയായും വലന്റെൻസിനെ പറയപ്പെടുന്നുണ്ട്. ഈ ജയിലിലടയ്ക്കപ്പെട്ട വാലന്റ്ൻസ് അവിടെ കിടന്നു കൊണ്ട് ജയിൽസൂപ്രണ്ടിനു അന്ധയായ മകളെ പ്രണയിക്കുകയും ക്രിസ്തുവിന്റെ ശക്തിയാൽ കണ്ണിന് കാഴചയില്ലാത്ത സൂപ്രണ്ടിന്റെ മകൾക്ക് കാഴ്ച കൊടുക്കുകയും ചെയ്യുന്നുണ്ട് തുടർന്ന് ഇയാൾ ആ പെൺകുട്ടിക്ക് നിരവധി കത്തുകൾ കൈമാറുന്നു. ഈ ജയിലിൽ കിടക്കുന്ന സമയത്ത് സൈന്യത്തിൽ ചേരാതെ പ്രണയിച്ച കുടുംബജീവിതം നയിക്കുന്ന യുവജനങ്ങൾ ഇയാളെ കാണാൻ വരുമ്പോൾ സമ്മാനങ്ങളും കൊടുക്കുന്നുണ്ട്  തുടർന്ന് ഇയാൾ ഫെബ്രുവരി 14ന്ജയിലിൽ കൊല്ലപ്പെടുകയാണ്. പ്രണയിക്കുന്നവരുടെ രക്ഷാധികാരി എന്ന നിലയിലും ക്രിസ്തുവിന്റെ നാമത്തിൽ അന്തയ്ക്ക് കാഴ്ച കൊടുത്തതിനാലും വാലന്റ്റൈൻസ് നന്ദി സൂചകമായി എഡി അഞ്ചാം നൂറ്റാണ്ടിലെ അവസാനത്തിൽ ഗലാസിയസ് ഒന്നാമൻ മാർപാപ്പ സെന്റ് വാലന്റ്റൈൻസ് എന്ന പദവി കൊടുക്കുകയും ഫെബ്രുവരി പതിനാലിന് അന്നുവരെ റോമാ സാമ്രാജ്യം ആഘോഷിച്ചു വന്നിരുന്നു ലൂപ്പർ കാലിയ എന്ന പഴയ ആഘോഷത്തെ അല്ലെങ്കിൽ ദുരാചാരത്തെ മാറ്റിയിട്ട് പ്രണയിനികളുടെ ദിവസമായി ആഘോഷിക്കാൻ പ്രഖ്യാപിക്കുകയും ചെയ്യതു ഇതാണ് വാലന്റ്റൈൻസ് ഡേ യുടെ ചരിത്രം.
 ജയിലിൽ കിടന്നുകൊണ്ട് കത്തുകൾ കൈമാറിയതിന്റെ  ഓർമ്മയ്ക്കായാണ് ഇന്ന് കമിതാക്കൾ തമ്മിൽ ലെറ്റുറുകൾ കൈമാറി വരുന്നുത്. 
വാലന്റ്റൈൻസ് ദിവസം റോസാ പൂവ് കൈമാറുന്നത് സർവ്വസാധാരണമാണ് അതിനും ഒരു ചരിത്രമുണ്ട് ഒരുകാലത്ത് റോഡ്ന്തേ എന്ന സുന്ദരിയായ കന്യകയെ നിരവധി യുവാക്കൾ ചേർന്ന് പ്രണയാഭ്യർത്ഥന നടത്തുകയും നിരസിച്ച അവളെ പീഡിപ്പിക്കാൻ ഭവനത്തിലെ അതിക്രമിച്ചു കയറുകയും ചെയ്യുന്നു പ്രണയത്തിന്റെ ദേവതയായ ഡയാന ദേവത ഇത് കാണുകയും റോഡന്തയെ ഒരു ചുവന്ന റോസാപ്പൂ ആക്കി മാറ്റുകയും അവളുടെ വസ്ത്രത്തെ മുള്ളുകൾ ആക്കിമാറ്റുകയാണ് . ഈ ഐതിഹ്യമനുസരിച്ച് ആണ് ഐ ലവ് യു എന്നു പറയുന്നതിന്റെ  അവസാനവാക്കായി ഫെബ്രുവരി പതിനാലിന് ചുവന്ന റോസാ പൂവ് പ്രണയിതാക്കൾ സമ്മാനിക്കുന്നത്.
 അതുപോലെ തന്നെയാണ് valentines ഹാർട്ട് നും ഒരു ചരിത്രമുണ്ട് മനുഷ്യ ശരീരത്തിനുള്ളിൽ രക്തചംക്രമണം നടത്തുകയാണ് ഹൃദയത്തിന്റെ പ്രവർത്തനം എന്ന് പന്ത്രണ്ടാം നൂറ്റാണ്ടിലെ ജനങ്ങൾക്ക് അറിയില്ലായിരുന്നു ഒരു വ്യക്തി അസ്വസ്ഥൻ ആകുമ്പോഴും ആവേശഭരിതമാകുംമ്പോഴും ഹൃദയമിടിപ്പ് കൂടുന്നത് അവർ വിചാരിച്ചിരുന്നത് മനസ്സിന്റെ നിയന്ത്രണം ഹൃദയത്തിലാണ് എന്നായിരുന്നു ശാസ്ത്രം ഇത് തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും പ്രണയിക്കുന്നവർക്ക് ഇന്നും ഹൃദയം പ്രണയത്തിന്റെ ചിഹ്നമായി കരുതുന്നുണ്ട്
 വാലന്റ്റൈൻസ് ഡേക്ക് ഇതുപോലുള്ള നിരവധി ചിഹ്നങ്ങൾ ഇനിയുമുണ്ട് അവയ്ക്കെല്ലാം രസകരമായ ചരിത്രങ്ങളും ഉണ്ട്അതെല്ലാം പറയുകയാണെങ്കിൽ സമയം തികയില്ല 
 ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വാലന്റ്റൈൻസ് ഡേ ആഘോഷിക്കുന്നുണ്ട് നമ്മുടെ ഭാരതത്തിലും യുവജനങ്ങളുടെ ഇടയിൽ valentines day ആഘോഷം നടക്കുന്നുണ്ട് ഇത്രയും പ്രചാരമുള്ള ഒരു ആഘോഷം ആയിരുന്നിട്ടും ലോകത്ത് ഒരു രാജ്യത്തും വാലന്റ്റൈൻസ് ഡേ ആഘോഷിക്കുന്നതിന് അവധി കൊടുക്കുന്നില്ല എന്നുള്ളത് ഒരു വിരോധാഭാസം തന്നെയാണ്. പ്രണയിക്കുന്നവർക്ക് വേണ്ടി
ഒരു കാര്യം കൂടി പറഞ്ഞു വീഡിയോ അവസാനിപ്പിക്കാം. 

                            ചുവന്ന റോസാ പൂക്കൾ ആണ് പ്രണയത്തിന്റെ അവസാനവാക്കായി വാലന്റ്റൈൻസ് ഡേക്ക് സമ്മാനിക്കുന്നത് എങ്കിലും ചിലപ്പോൾ നിങ്ങൾക്ക് വേറെ നിറത്തിലുള്ള പൂക്കൾ കിട്ടിയെന്നും വരാം പക്ഷേ അതിന്റെ അർത്ഥം വേറെ ആയിരിക്കും. നിങ്ങൾ ഇഷ്ടപ്പെടുന്ന പെൺകുട്ടി അല്ലെങ്കിൽ ആൺകുട്ടിക്ക് നിങ്ങളോട് പ്രണയത്തിനു പകരം ഹൃദയത്തിൽ നിന്നും വരുന്ന ഒരു സൗഹൃദം മാത്രമാണ് ഉള്ളത് എങ്കിൽ നിങ്ങൾക്ക് സമ്മാനമായി തരുന്നത് പിങ്ക് നിറത്തിലുള്ള റോസാപ്പൂക്കൾ ആയിരിക്കും. പ്രണയത്തിനപ്പുറംവിശുദ്ധമായ ഒരു സ്നേഹത്തിന്റെ തലത്തിൽ നൽകുന്ന പൂക്കളുടെ നിറംവെളുപ്പ് ആയിരിക്കും അതായത് അധ്യാപകരും മാതാപിതാക്കളും  നൽകുന്ന റോസാപ്പൂക്കൾ.
 നിങ്ങൾക്ക് ലഭിക്കുന്നത് മഞ്ഞ റോസാപ്പൂ ആണെങ്കിൽ സൗഹൃദത്തിനപ്പുറം പ്രണയത്തിന് സ്ഥാനമില്ല എന്നാണ്

 നിർഭാഗ്യവശാൽ നമുക്കു ലഭിക്കുന്നത് കറുത്ത റോസാപ്പൂ ആണെങ്കിൽ നിങ്ങൾ പ്രണയിക്കുന്ന ആൾ നിങ്ങളെ വെറുക്കുന്നു എന്നാണ് ഏതായാലും പ്രണയിക്കുന്നവർക്ക് valentines day ക്ക് നല്ല ചുവന്ന റോസാപ്പൂക്കൾ തന്നെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.