അതിനു മുൻപായി fednet എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും കാരണം ഇതിൻറെ ഉപയോഗം ബാങ്കിൽ പോയി പല ഇടപാടുകളും നടത്തുന്നതിനും പകരമായി മാറുന്നു എന്നുള്ളതുകൊണ്ടാണ്. ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്കായി പ്രധാനമായും രണ്ട് ആപ്ലിക്കേഷനാണ് സേവനങ്ങൾക്കായി നൽകുന്നത്.fednet, fedmobile ഇതിൽ ഫെഡ് മൊബൈൽ ആപ്ലിക്കേഷൻ നമ്മുടെ കയ്യിലുള്ള ഫോൺ ഉപയോഗിച്ച് മാത്രമേ നമുക്ക് ട്രാൻസാക്ഷൻ നടത്തുകയോ അല്ലെങ്കിൽ മറ്റു പല കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നാൽ ഫെഡ് നെറ്റിന്റെ കാര്യത്തിൽ അങ്ങനെയല്ല കയ്യിൽ ഫോൺ ഇല്ലെങ്കിൽ പോലും ഏതൊരു വെബ് ബ്രൗസർ ഉപയോഗിച്ചും അല്ലെങ്കിൽ ഏതൊരു കമ്പ്യൂട്ടറിലും സെർച്ച് എഞ്ചിൻ ഉപയോഗിച്ച് അല്ലെങ്കിൽ ഫെഡറൽ ബാങ്ക് ഇൻറർനെറ്റ് ബാങ്കിംഗ് എന്ന് സെർച്ച് ചെയ്തു കൊണ്ട് നമുക്ക് വെബ്സൈറ്റിൽ കയറി നമുക്ക് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് നമ്മുടെ അക്കൗണ്ടിൽ പ്രവേശിക്കുകയും ഇതുവഴി ഇടപാടുകൾ നടത്തുവാനും ബാങ്ക് ട്രാൻസ്ഫർ ഉൾപ്പെടെ നടത്തുവാനും നമുക്ക് സാധിക്കുന്നു എന്നത് കൊണ്ട് വളരെ എളുപ്പത്തിൽ ഉപയോഗിക്കാം. എന്നിരുന്നാലും ഫെഡ് നെറ്റ് ഉപയോഗിക്കുന്ന മിക്കവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വളരെ ദൈർഘ്യമേറിയ പാസ്സ്‌വേർഡ് യൂസർ ഐഡി മറന്നു പോകുക എന്നുള്ളത്.എന്നാൽ മറന്നു പോയാൽ വളരെ എളുപ്പത്തിൽ തന്നെ user id നമുക്ക് കണ്ടെത്താൻ സാധിക്കും എന്നുള്ളത് പലർക്കുമറിയില്ല.
ഇനി എങ്ങനെയാണ് യൂസർ ഐഡി മറന്നു പോയാൽ നമുക്ക് കണ്ടെത്തുന്നത് എന്ന് നോക്കാം നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള fednet എന്ന് പറയുന്ന ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക അവിടെ നമുക്ക് കാണാൻ സാധിക്കുന്നത് യൂസർ ഐഡി പാസ്‌വേഡ് എന്നിവ ടൈപ്പ് ചെയ്യുവാനും അതിനു തൊട്ടുതാഴെ login എന്ന ഒരു ഓപ്ഷൻ ആയിരിക്കും. ഇ login എന്നതിന് തൊട്ടു താഴെ വലതു സൈഡ് മറ്റൊരു ഓപ്ഷൻ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ ഇരുന്നിട്ട് ഉണ്ടാവും ഈ ഓപ്ഷൻ വഴിയാണ് നമ്മുടെ മറന്നുപോയuser id കണ്ടെത്തുന്നത്. ഇ ഓപ്ഷന്റെ പേരാണ് ഫോർഗെറ്റ് യൂസർ ഐഡി. നമ്മൾ ചെയ്യേണ്ടത് forget user id എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക അതിനുശേഷം പുതിയ ഒരു വിൻഡോ തുറന്നു വരും അവിടെ നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പർ, നമ്മുടെ ബാങ്ക് പാസ് ബുക്കിൽ എഴുതിയിട്ടുണ്ടാവുംആ അക്കൗണ്ട് നമ്പർ 14 digit ആയിരിക്കും അത് അവിടെ ടൈപ്പ് ചെയ്തു കൊടുക്കാം അതിനു ശേഷം തൊട്ടുതാഴെ നമ്മുടെ ഫെഡറൽ ബാങ്ക് മായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഏതാണോ അത് ടൈപ്പ് ചെയ്തു കൊടുക്കുക ടൈപ്പ് ചെയുമ്പോൾ വളരെയധികം ശ്രദ്ധിക്കുക നമ്മുടെ രാജ്യത്തിൻറെ കോഡ് അവിടെ ആദ്യം അടിക്കുക ഉദാഹരണത്തിന് നമ്മുടെ രാജ്യം ഇന്ത്യ ആണെങ്കിൽ 91 എന്നായിരിക്കും ആദ്യം നമ്മൾടൈപ്പ് ചെയ്യേണ്ടത്. അതിനുശേഷം അതിനു തൊട്ടു താഴെ കാണുന്ന ഒരു ക്യാപ്ച്ചാ കോഡ് അതായത് 5 നമ്പർ അവിടെ കാണും അത് അതേപടി അവിടെ എടുത്തു ടൈപ്പ് ചെയ്തു കൊടുക്കുക അതിനു തൊട്ടു താഴെ ഓകെ ബട്ടൺ പ്രസ് ചെയ്യുക അപ്പോഴേക്കും നമ്മുടെ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് തന്നെ നമ്മുടെ ഫെഡറൽ ബാങ്കിന്റെ fednet യൂസർ ഐഡി. മെസ്സേജ് ആയി ബാങ്ക് അയച്ചു തരും. ഇത്തരത്തിൽ വളരെ വേഗത്തിൽ നമ്മുടെ യൂസർ ഐഡി കണ്ടുപിടിക്കുകയും അതുവഴി പാസ്സ്‌വേർഡ് ഓർമ്മ ഉണ്ടെങ്കിൽ അത് വഴി നമുക്ക് fednet ആപ്ലിക്കേഷൻ വീണ്ടും ലോഗിൻ ചെയ്യുവാനും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
മേൽ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് എങ്ങനെ എന്ന് മനസ്സിലായില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ താഴെ കാണുന്ന വീഡിയോ കാണുക തീർച്ചയായും നിങ്ങൾക്ക് ലൈവ് ആയിട്ട് കണ്ടു കൊണ്ട് തന്നെ നിങ്ങളുടെ യൂസർ ഐഡി കണ്ടു പിടിക്കാൻ സാധിക്കുന്നതാണ്. വീഡിയോ കാണാന്‍ ക്ലിക്ക് ചെയുക