Google Pay Payment Faild 100% Solution




                        ഗൂഗിൾ പേ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന 90 % പേർക്കും ഒരിക്കൽ എങ്കിലും സംഭവിക്കാൻ സാധ്യത ഉള്ളതാണ് മറ്റൊരാൾക്ക് പണം അയച്ചു കൊടുക്കുമ്പോൾ എന്തെങ്കിലും കാരണത്താൽ പണം നഷ്ടപ്പെടുന്ന അവസ്ഥ അതുപോലെ മൊബൈൽ റീചാർജ്, DTH റീചാർജ്ജ് അതുപോലെയുള്ള എന്തെങ്കിലും ബില്ല് അടക്കുമ്പോഴും ഇത്തരം പ്രശ്നം ഉണ്ടാകാൻ ഇടയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നഷ്ടം വന്ന പണം തിരികെ ലഭിക്കാനായി കുറെയധികം കഷ്ടപ്പെടുകയും അതിൽ ചിലർ വിജയിക്കുകയും മറ്റുചിലർ പരാജയപ്പെടുകയും തുടർന്ന് പലരോടും സഹായം അഭ്യർത്ഥിക്കുന്നു അതിലും പരാജയപ്പെടുന്നവർ തങ്ങൾക്കുണ്ടായ നഷ്ടം സഹിച്ചുകൊണ്ട് അപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്യുകയും അപ്ലിക്കേഷൻ നമ്മുടെ പണം എടുത്തു എന്നൊക്കെ പറയുന്നവരും ഉണ്ട്. അതിനുള്ള കാരണം അപ്ലിക്കേഷൻ ഫലപ്രദമായി ഉപയോഗിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പിഴവായിരിക്കും മിക്കവയും. 
                    
                      ഗൂഗിൾ കമ്പനിപോലുള്ള ആഗോള ഭീമൻ കമ്പനിയുടെ പേയ്‌മെന്റ് സംവിധാനം ഒരിക്കലും തുച്ഛമായ പൈസമറ്റുള്ളവരിൽ നിന്നും ഇങ്ങനെ പറ്റിച്ചെടുക്കില്ല എന്ന് ഓർക്കുക. കാരണം അവരുടെ ലാഭം എന്ന് പറയുന്നത് ഇ പറ്റിച്ചെടുക്കുന്ന പണമാണ് എന്ന് പറയുന്നവർ പറയുന്ന ഒരു കാരണം അപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യുമ്പോഴും ഓഫാർ വഴി തരുന്നതിനും ഒക്കെ പൈസ ഇതിലൂടെയാണ് ഉണ്ടാക്കുന്നത് എന്നൊക്കെയാണ്. ഇങ്ങനെ പറയുന്നവർക്ക് ഏതെങ്കിലും വിധത്തിൽ പണം നഷ്ടമായതിന്റെ പ്രതികരണം ഇല്ലെങ്കിൽ ഗൂഗിൾ പോലുള്ള കമ്പനിയെകുറിച്ചുള്ള അറിവില്ലായ്മ ആയിരിക്കും. 

                   ഗൂഗിൾ കമ്പനി ഒരാളിൽ നിന്നും ഇത്തരത്തിൽ പൈസ പിടിക്കുന്നില്ല. അതുപോലെ ഇത്തരത്തിൽ പൈസ പിടിച്ചാൽ കിട്ടുന്നതൊന്നും അല്ല ഗൂഗിളിന്റ ആസ്തി. ചില പേയ്‌മെന്റ് സംവിധാനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്കുള്ള കാലതാമസമോ അല്ലെങ്കിൽ നെറ്റ് വർക്കിൽ ഉള്ള കാലതാമസമോ അതുമല്ലെങ്കിൽ ശെരിയായി രീതിയിൽ app ഉപയോഗിക്കാതെ വരുന്ന വീഴ്ചയോ ഒക്കെ ആയിരിക്കും നഷ്ടപ്പെടലിനുള്ള പ്രധാന കാരണങ്ങൾ. അല്ലെങ്കിൽ ലിങ്ക് ചെയ്ത ബാങ്കിന്റെയോ പണം ലഭിക്കേണ്ട ആളുടെ പേയ്‌മെന്റ് സിസ്റ്റത്തിന്റെ അപാകതയും പണം നഷ്ട്പ്പെടുന്നതിന് കാരണം ആകുന്നതു. 

                      ഇത്തരത്തിൽ നഷ്ടപ്പെടുന്ന നമ്മുടെ പണം മൂന്നോ നാലോ ദിവസത്തിനുള്ളിൽ നമ്മുടെ ബാങ്കിൽ തിരിച്ചെത്തുകയാണ് സാധാരണ പതിവ്. ഇനി നാലോ അഞ്ചോ ദിവസത്തിന് ശേഷം തിരികെ വന്നില്ലെങ്കിൽ ആ പണം നഷ്ടപ്പെട്ടു എന്നല്ല ഇതിനർത്ഥം. അവ തിരിച്ചെടുക്കാൻ ഗൂഗിൾ പേ യിൽ ഒരുപാട് സംവിധാനങ്ങൾ ഗൂഗിളിൽ ഉണ്ട്. പ്രധാനമായും feedback ഓപ്ഷൻ വഴി ഇമെയിൽ അയച്ചു നമുക്ക് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാൻ സാധിക്കും അതുപോലെ Failed ആയ transaction details എടുത്ത ശേഷം Dispute ക്ലിക്ക് ചെയ്തു കൊണ്ട് നമുക്ക് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യുന്നതാണ് പ്രാഥമിക നടപടി. അവയിൽ നിന്നും ഒരു പ്രതികരണവും ലഭിക്കുന്നില്ലെങ്കിൽ settings ഓപ്ഷൻ ക്ലിക്ക് ചെയ്തു അവിടെ help &feed back option ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ചു കൊണ്ടും പരാതി കൊടുക്കാവുന്നതാണ്. അതും സാധിച്ചില്ലെങ്കിൽ അതിനു തൊട്ടു താഴെ കാണുന്ന Raise BBPS dispute ഓപ്ഷൻ ഉപയോഗിക്കാൻ സാധിക്കും. ഇ ഓപ്ഷൻ ക്ലിക്ക് ചെയുമ്പോൾ ഭാരത് ബില്ല് പേയ്‌മെന്റ് വെബ്സൈറ്റ് വിൻഡോ തുറക്കുകയും അവിടെ നമുക്ക് fail ആയ ട്രാൻസാക്ഷൻ id ഉൾപ്പെടെ ചേർത്ത് പരാതി നൽകാവുന്നതാണ്. അതിനു ശേഷം പരാതിയുടെ സ്റ്റാറ്റസ് നമുക്ക് പരിശോധിക്കാനും സാധിക്കും 90 ദിവസത്തിനുള്ളിൽ നമ്മുടെ പരാതി പരിഹരിച്ചു പണം നഷ്‌ടമായ പണം തിരികെ ലഭിക്കും എന്നാണ് പറയുന്നത്. ഇത് ഗൂഗിൾ പേ ആപ്പിളിക്കേഷൻ വഴി വരുന്ന വീഴ്ചക്ക് മാത്രമാണ്. മറിച്ചു പണം ലഭിക്കേണ്ടിയിരുന്ന ബാങ്കിന്റെ പ്രശ്നമോ പണം ലഭിക്കേണ്ട പേയ്‌മെന്റ് സിസ്റ്റത്തിൽ ഉള്ള തകരാർ ആണെങ്കിൽ പരിഹരിക്കപ്പെടുന്നതല്ല. 

                    ഇ കാര്യങ്ങൾ വീഡിയോ സഹിതം മനസിലാക്കണം എന്നുണ്ടെങ്കിൽ all4good എന്ന youtube ചാനൽ സന്ദർശിക്കുക. അതല്ലാതെ പലരും പറയുന്നത് പോലെ ആദ്യം ഗൂഗിൾ പേ ആപ്പിൽ ചേരുമ്പോഴും ഇടക്കിടെ തരുന്ന ക്യാഷ്ബാക്ക് എന്നിവ നമ്മളിൽ നിന്നും തിരിച്ചു പിടിക്കുന്നതാണ് എന്ന് പറയുന്നത് തികച്ചും വിവരമില്ലായ്മ എന്നുമാത്രമേ പറയാൻ സാധിക്കുകയുള്ളു. അതുപോലെ നമ്മുടെ വിവര സാങ്കേതിക അറിവുകളുടെ കുറവും ഇത്തരം പരാമർശങ്ങൾ പറയാൻ ഇടയാക്കുന്നുണ്ട്. ഗൂഗിൾ പേ സംവിധാനം പ്രവർത്തിക്കുന്നത് റിസർവ്ബാങ്കിന്റെ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള UPI സംവിധാനത്തിൽ ആണ് എന്താണ് upi എന്ന് അറിയണമെങ്കിൽ ഇ വെബ്സൈറ്റിലെ what is upi എന്ന ലേഖനം വായിച്ചാൽ മനസിലാകും. ഇന്ന് കാണുന്ന ഇന്ത്യയിലെ മൊബൈൽ വഴിയുള്ളു പേയ്‌മെന്റ് സംവിധാനങ്ങളിൽ വച്ച് ഏറ്റവും ഉപയോഗിക്കാൻ എളുപ്പം ഗൂഗിൾ പേ ആണ്. അതുപോലെ സുരക്ഷയുടെ കാര്യത്തിലും മറ്റുള്ളവയിൽ നിന്നും മുൻപന്തിയിൽ തന്നെയാണ്. 

                   ഫോൺ പേ, paytm തുടങ്ങിയ പേയ്‌മെന്റ് ആപ്ലിക്കേഷനുകളും പ്രവർത്തിക്കുന്നത് UPI എന്ന് പറയുന്ന Unified payment interface എന്ന സംവിധാനത്തിൽ തന്നെയാണ്. അതിനാൽ ഏത് ആപ്ലിക്കേഷൻ ഉപയോഗിച്ചാലും ഇടപാടുകൾ നടക്കുന്നത് upi വഴിയാണ് എന്ന് ഓർക്കുക. ഇവയൊക്കെ പുതിയ തലമുറയിലെ യുവജനങ്ങളോട് പറഞ്ഞാൽ മനസിലാകുമെങ്കിലും പഴയ 40 ന് മുകളിൽ പ്രായമുള്ളവർ ബാങ്കിൽ പോയി ഇടപാടുകൾ നടത്തുന്നതാണ് നല്ലത് എന്ന് ഇപ്പോഴും വിശ്വസിക്കുകയാണ് അതിനുള്ള കാരണം ഒന്നോ രണ്ടോ ക്ലിക്ക്കൾ കൊണ്ട് നമ്മുടെ അക്കൗണ്ടിൽ നിന്നും എത്തേണ്ട ആളുടെ ബാങ്കിൽ എത്തും എന്ന് വിശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഇത്തരം app ഉപയോഗിക്കുമ്പോൾ അറിവില്ലായ്മയിൽ സംഭവിക്കുന്ന നഷ്ടങ്ങളും മൂലം ഇവയൊന്നും ശെരിയല്ല എന്ന് പറഞ്ഞു എതിർക്കുവാൻ കാരണമാകുന്നുണ്ട്. എന്നിരുന്നാലും വരും കാലങ്ങളിൽ ഇടപാടുകൾ നടത്തുവാൻ ഇത്തരം സംവിധാനങ്ങളോ അല്ലെങ്കിൽ ഇതിലും നൂതനമായ സംവിധാനം മാത്രമേ ലോകത്ത് ഉണ്ടാവു എന്ന് പറയുമ്പോൾ. നഷ്ടപ്പെട്ട തുക തിരികെ ലഭിക്കും എന്ന് ഉറപ്പിച്ചു തന്നെ പറയാം.