എങ്ങനെ നിക്ഷേപം നടത്താം
രണ്ട് രീതിയിൽ Groww app ൽ നിക്ഷേപം നടത്താം. ഒറ്റപ്രാവശ്യം ഒരു തുക നിക്ഷേപിക്കുകയോ ഒരു ചിട്ടി കെട്ടുന്ന തരത്തിൽ മിനിമം 500 രൂപ മുതൽ തവണകളായോ നിക്ഷേപം നടത്താം. ഇതിനെ SIP എന്നാണ് പറയുന്നത് എന്ന് പറഞ്ഞാൽ Systematic Investment Plans എന്നാണ്. പക്ഷെ SIP ചേരണമെങ്കിൽ ഏതെങ്കിലും ബാങ്കിൽ Net Banking ഉപയോഗിക്കുന്നവർ ആയിരിക്കണം എന്ന് മാത്രമാണ് ഉള്ളത്. അതിനു കാരണം ബാങ്ക് അക്കൗണ്ടിൽ നിന്നും മാസാമാസം ഓട്ടോമാറ്റിക് രീതിയിൽ കട്ട് ആവുന്ന തരത്തിൽ ആണ് ഇതിന്റെ പ്രവർത്തനം. അതുപോലെ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിനെ ലപ്സം എന്നാണ് പറയുന്നത്. ആദ്യം ഇതിൽ 5000 രൂപ നിക്ഷേപിച്ചാൽ പിന്നീട് വീണ്ടും നിക്ഷേപിക്കാൻ തോന്നിയാൽ കേവലം 100 രൂപ മുതൽ നിക്ഷേപിക്കാവുന്നതാണ്.
എങ്ങനെ നിക്ഷേപം പിൻവലിക്കാം
നിക്ഷേപിക്കുന്നതിന് മാത്രമല്ല പിൻവലിക്കുന്നതും Groww app ൽ വളരെ എളുപ്പമാണ്. SIP ആണെങ്കിൽ Cancel ഓപ്ഷൻ കൊടുത്താൽ 24 മണിക്കൂർ കഴിയുമ്പോൾ നമ്മൾ നിക്ഷേപിച്ച തുക ലാഭം കിട്ടിയ തുക അടക്കം നമ്മുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതാണ്. ലപ്സം ആണെങ്കിലും പിൻവലിക്കാൻ ഓപ്ഷൻ കൊടുത്താൽ 24 മണിക്കൂറിനുള്ളിൽ ക്രെഡിറ്റ് ആകും.
Groww app എങ്ങനെ രജിസ്റ്റർ ചെയ്യാം
Groww App രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
Groww app രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം Play Storil നിന്നും app ഇൻസ്റ്റാൾ ചെയ്യാം അതിനുശേഷം നമ്മുടെ ഇ മെയിൽ, മൊബൈൽ നമ്പർ എന്റർ ചെയ്യുക തുടർന്ന് add ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു sms വരികയും അതിലുള്ള otp ടൈപ്പ് ചെയ്തു കൊടുക്കുക. തുടർന്ന് നമ്മുടെ പേര് അഡ്രെസ്സ് തുടങ്ങിയ കാര്യങ്ങളും ടൈപ്പ് ചെയ്യുക. അതിനുശേഷം നമ്മുടെ പാൻകാർഡ് നമ്പർ ടൈപ്പ് ചെയ്തു ലിങ്ക് ചെയ്യുക. തുടർന്ന് നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൂർണമായും ടൈപ്പ് ചെയ്യുക നമ്മൾ ചെയ്ത കാര്യങ്ങൾ എല്ലാം ശെരിയാണെങ്കിൽ അപ്പോൾ തന്നെ രെജിസ്ട്രേഷൻ വിജയിക്കുകയും അപ്ലിക്കേഷൻ ഉപയോഗിക്കാൻ തരത്തിൽ ആവുകയും ചെയ്യും.
രജിസ്റ്റർ ചെയ്യാൻ സംശയമുള്ളവർ താഴെ കാണുന്ന വീഡിയോ കാണുക
അതിനു ശേഷം നമുക്ക് മ്യൂച്ചൽ ഫണ്ട്, stock ഇങ്ങനെ രണ്ടു ഓപ്ഷൻ കാണാൻ സാധിക്കും അതിൽ ആദ്യം മ്യൂച്ചൽ ഫണ്ട് ആണ് അതിൽ നിരവധി ഫണ്ടുകൾ കാണാൻ സാധിക്കും. അതിൽ മികച്ച റിട്ടേൺ തരുന്നവ, സുരക്ഷിതമായവ,ടാക്സ് ഫ്രീ, ഇത്തരത്തിൽ ഉള്ളവയിൽ നിന്നും നമുക്ക് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. അതിനു ശേഷം തെരെഞ്ഞെടുത്ത ഫണ്ടിന്റെ ഗ്രാഫ് പരിശോധിക്കുക അപ്പോൾ അവയുടെ തിരിച്ചുള്ള റിട്ടേൺ നമുക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. അതിനു ശേഷം ഏറ്റവും താഴെ sip, ലപ്‌സം ഓപ്ഷൻ കാണാൻ മാസം നിക്ഷേപം നടത്തുന്നതാണെങ്കിൽ sip തെരഞ്ഞെടുക്കാം. ഒരുമിച്ചു ഒരു തുക നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ലപ്‌സം തെരഞ്ഞെടുക്കാം. തുടർന്ന് ഓർഡർ കൊടുക്കുക. നമ്മുടെ Groww app ൽ ഒരു wallet ഉണ്ട് അതിൽ എപ്പോഴും പൈസ ഇടുവാൻ സാധിക്കും അതിൽ നിന്നും ഫണ്ടിനുള്ള പൈസ കൊടുക്കുകയോ google pay, phone pe പോലുള്ള app ഉപയോഗിച്ചും, Net ബാങ്കിംഗ് വഴിയും, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് മുഖേനയും നിക്ഷേപം നടത്താവുന്നതാണ്.
ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ
Groww ആപ്പിൽ ഷെയർ മാർക്കറ്റിൽ ട്രേഡ് ചെയ്യുന്നതിന് നമുക്ക് Stock എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇനി stock ഓപ്ഷൻ തെരഞ്ഞെടുത്താൽ ഷെയർ മാർക്കറ്റിനെ കുറിച്ച് അറിഞ്ഞു നിക്ഷേപിക്കുന്നതാവും നല്ലത് അല്ലെങ്കിൽ നഷ്ടം വരാൻ സാധ്യത ഉണ്ട്. 10 രൂപ മുതൽ നമുക്ക് stock വാങ്ങാൻ സാധിക്കുന്നതാണ്. അങ്ങനെ എത്ര stock വേണമെങ്കിലും വാങ്ങാം. എത്ര കാലം വരെ സൂക്ഷിക്കാനും നല്ലൊരു ലാഭം വരുമ്പോൾ വിൽക്കാനും സാധിക്കും. എല്ലാദിവസവും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഇൻട്രാ ഡേ ഓപ്ഷനും ഇതിൽ ലഭ്യമാണ്. ഇൻട്രാഡേ ചെയ്യുന്നവർക്കും 5% ലിവറേജും കമ്പനി നൽകുന്നുണ്ട്.