ഇന്ന് പണമിടപാടുകൾ നടത്തുവാൻ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധിക്കും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത്തരം പണമിടപാടുകൾ നടത്തുവാൻ ലോകത്തുള്ള സാങ്കേതിക വിദ്യകളിൽ മുന്നിൽ നിൽക്കുന്ന നിരവധി പേയ്‌മെന്റ് സംവിധാനങ്ങളിൽ ഒന്നാണ് skrill അക്കൗണ്ട്. പണമിടപാട് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരാൾ മറ്റൊരാൾക്ക് പണം അയച്ചു കൊടുക്കുന്ന സംവിധാനത്തിന് മാത്രമല്ല കേട്ടോ ഇ skrill അക്കൗണ്ട് ഉപയോഗിക്കുന്നത്. ഓൺലൈൻ ആയി വിദേശ കമ്പനികളിൽ ജോലിചെയ്യുന്നവർക്കും അവരുടെ ജോലിയിൽ നിന്നുള്ള വരുമാനം അല്ലെങ്കിൽ ശമ്പളം നേരിട്ട് നമ്മുടെ ബാങ്കിൽ ആയിരിക്കില്ല വരുന്നത് skrill പോലുള്ള അക്കൗണ്ടിലേക്കാവും ആദ്യമായി വരിക അത് പിന്നെ നമ്മുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. അതുപോലെ ഓൺലൈൻ ആയിട്ട് ട്രേഡ് ചെയ്യുന്നവർക്കും ഇത്തരത്തിൽ ആയിരിക്കും പണമിടപാട് നടത്തുന്നത് ഉദാഹരണത്തിന് IQ ഓപ്ഷൻ, experto option, binomo, തുടങ്ങിയ ഓൺലൈൻ സൈറ്റിൽ നിന്നും ട്രേഡ് ചെയ്യുന്നവർക്ക് തങ്ങൾ സമ്പാദിക്കുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കണമെങ്കിൽ ഉറപ്പായും skrill അക്കൗണ്ട് അല്ലെങ്കിൽ അതുപോലെയുള്ള ഒരു സംവിധാനം അത്യാവശ്യമാണ്. അതുപോലെ bitcoin ഇടപാടുകൾക്കും, ഗെയിമിംഗ് ചെയ്യുന്നതിനും എല്ലാം skrill അക്കൗണ്ട് അത്യാവശ്യമാണ്.
എന്തുകൊണ്ടാണ് ഇത്തരം സാമ്പത്തിക കാര്യങ്ങൾ ചെയ്യുന്നതിന് skrill അക്കൗണ്ട് ആവശ്യം വരുന്നത് നമ്മുടെ ബാങ്കിലേക്ക് നേരിട്ട് അയച്ചാൽ പോരെ എന്ന് ചിലർക്കെങ്കിലും സംശയം ഉണ്ടായെന്നു വരാം അതിനുള്ളമറുപടി എന്നുപറയുന്നത് നമ്മൾ താമസിക്കുന്ന രാജ്യത്തു നിന്നുള്ള പണം ആയിരിക്കില്ല നമുക്ക് ലഭിക്കുന്നത്. എന്നുപറഞ്ഞാൽ നമ്മൾ ഓൺലൈൻ ജോലി ചെയുന്നത് മറ്റേതെങ്കിലും രാജ്യത്തെ കമ്പനികളിൽ ആയിരിക്കും അതുപോലെ നമ്മൾ ഓൺലൈൻ ട്രേഡ് ചെയ്യുന്നതും bitcoin പോലുള്ളവ വാങ്ങുന്നതും ഒക്കെ നമ്മൾ താസിക്കാത്ത രാജ്യമല്ലാത്തതിനാൽ നമ്മുടെ കറൻസി ആയിരിക്കില്ല നമ്മുടെ കൈകളിൽ എത്തേണ്ടത്. മറ്റൊരു രാജ്യത്തെ കറൻസി നമ്മുടെ രാജ്യത്തെ കറൻസിയാക്കുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടനിലക്കാരായി നിന്നുകൊണ്ട് പ്രവർത്തിക്കുകയാണ് ഇത്തരം skrill പോലെയുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ ചെയുന്നത്. ഇത്തരം സാമ്പത്തിക ഇടപാടുകൾക്ക് ഇവ നിശ്ചിത ഫീസും ഈടാക്കുന്നുണ്ട്.
എന്താണ് skrill അക്കൗണ്ട്
ഇന്ന് അൻപതിലധികം രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഒരു ഓൺലൈൻ പേയ്‌മെന്റ് സംവിധാനമാണ് skrill. നെറ്റെല്ലർ, പേയ്പാൽ, പോയിനീർ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളെ അപേക്ഷിച്ചു താരതമ്യേന വളരെ കുറച്ചു ചാർജ്ജുകളാണ് skrill അക്കൗണ്ടുകൾ ഓരോ സാമ്പത്തിക ഇടപാടുകൾക്കും ഈടാക്കുന്നത് എന്നതുകൊണ്ടുതന്നെ skrill അക്കൗണ്ട് ഏറെ ജനങ്ങളുടെ ഇടയിൽ ഇടംനേടി. വിദേശ കറൻസികളെ നമ്മുടെ കറൻസിയാക്കി മാറ്റുന്ന ഒരു പണമിടപാട് സംവിധാനമാണ് skrill അക്കൗണ്ട്.
വളരെ എളുപ്പത്തിൽ നമ്മുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ നമുക്ക് skrill അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. അതിനായി നമ്മൾ ചെയ്യേണ്ടത് Download എന്നതിൽ ക്ലിക്ക് ചെയ്യുക അപ്പോൾ നമ്മുടെ ഫോണിലെ പ്ലേസ്റ്റോറിൽ നേരിട്ട് പോയി skrill app downlod ചെയ്യാനുള്ള option ആയിരിക്കും എത്തുക അതിനുശേഷം downlod ചെയ്യുക. തുടർന്ന് രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു email id enter ചെയ്തുകൊടുക്കുക ഇ mail id ഉപയോഗിച്ച് നമുക്ക് ഡെസ്ക്‌ടോപ്പിൽ അക്കൗണ്ട് എപ്പോൾ വേണമെങ്കിലും ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇ മെയിൽ id ടൈപ്പ് ചെയ്തു കൊടുത്തശേഷം നമ്മുടെ മൊബൈൽ നമ്പർ നമ്മുടെ രാജ്യം നമ്മുടെ രാജ്യത്തിലെ കറൻസി തുടങ്ങിയവ രജിസ്റ്റർ ചെയ്യുക. തുടർന്ന് നമ്മുടെ പൂർണ്ണമായ മേൽവിലാസം enter ചെയ്തു കൊടുക്കുക. ഇവയൊക്കെ സ്ഥിതികരിക്കുന്നതിനും ഇ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് യന്ത്രികമല്ല ഒരു മനുഷ്യനാണെന്നും സ്ഥിതീകരിക്കുന്നതിലേക്കായി ഒരു ചിത്രം കാണിക്കും അതിൽ ആവശ്യപ്പെടുന്ന കാര്യം നമ്മൾ സെലക്ട് ചെയ്തു സബ്മിറ്റ് കൊടുക്കുക ഇത്രയും ആയാൽ അക്കൗണ്ട് രെജിസ്റ്റർ നടപടി പൂർത്തീകരിച്ചു എന്ന് പറയാം. തുടർന്ന് നമ്മുടെ അക്കൗണ്ടിന്റെ ഡാഷ്ബോർഡ് കാണാൻ സാധിക്കും. അതിൽ വലതുവശം മുകളിലായി നമ്മുടെ പ്രൊഫൈൽ കാണാൻ സാധിക്കും. ഡാഷ്ബോർഡിൽ ഏറ്റവും താഴെയായി send, withdrawal ഓപ്ഷൻ എന്നിവയും കാണാൻ സാധിക്കുന്നതാണ്.
നമുക്ക് send എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ നമുക്ക് പണമയക്കുന്നതിനായി നമ്മുടെ ക്രെഡിറ്റ് card debit card, ഇന്റർനെറ്റ് ബാങ്കിൽ, ഇന്ത്യയിൽ ആണെങ്കിൽ upi ഇവയിൽ ഏതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം പിൻവലിക്കുന്നതിന് നമ്മുടെ skrill അക്കൗണ്ട് വെരിഫിക്കേഷൻ ചെയേണ്ടതായിട്ടുണ്ട്. അതിനായി പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, id card ഇവയിൽ ഏതെങ്കിലും ഒന്ന് അപ്‌ലോഡ് ചെയ്തുകൊടുക്കുക അതിനുശേഷം നമ്മുടെ ഒരു സെൽഫ് അപ്‌ലോഡ് ചെയ്തു കൊടുക്കുക ഇത്രയും ചെയ്താൽ otp വരികയും അത് ടൈപ്പ് ചെയ്തുകൊടുത്തത് 24 മണിക്കൂർ കഴിയുമ്പോൾ അക്കൗണ്ട് വെരിഫിക്കേഷൻ കംപ്ലീറ്റ് എന്നും കാണാൻ സാധിക്കും.skrill അക്കൗണ്ട് ഉള്ള ഏതൊരാൾക്കും അതിനു ശേഷം പണം അയക്കാനും ലഭിക്കുന്ന തുക നമ്മുടെ അക്കൗണ്ടിലേക്ക് പിൻവലിക്കാനും സാധിക്കുന്നതാണ്.
മറ്റുള്ള പേയ്‌മെന്റ് സംവിധാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ പണമിടപാട് നടത്തുന്നതിനുള്ള നിരക്ക് skrill വാങ്ങുന്നത് താരതമ്യേന കുറവാണെങ്കിലും എല്ലാരാജ്യത്തും ഇല്ല എന്നതൊഴിച്ചാൽ skrill അക്കൗണ്ട് മറ്റ് പേയ്‌മെന്റ് സംവിധാനങ്ങളെ അപേക്ഷിച്ചു ഏറെ മുന്നിലാണ്.