മൊബൈൽ ഉപയോഗിച്ച് പണം സമ്പാദിക്കാൻ വേണ്ടി സമയം ചെലവഴിക്കുകയും എന്നാൽ ഇതൊക്കെ നടക്കില്ല എന്ന് വിചാരിച്ചു പിന്തിരിഞ്ഞു പോയവരും ആയിരിക്കും നമ്മളിൽ ചിലർ എങ്കിലും എന്നാൽ ഇത്തരത്തിൽ പണം ഉണ്ടാക്കാൻ സാധിക്കുന്ന നിരവധി വെബ്സൈറ്റുകൾ അല്ലെങ്കിൽ മൊബൈൽ app ഉണ്ട് എന്നതാണ് സത്യം എന്നാൽ അവ വേണ്ടവിധം പഠിച്ചു പ്രാക്ടീസ് ചെയ്തശേഷം നമ്മൾ ഉപയോഗപ്പെടുത്തിയാൽ തീർച്ചയായും നമുക്ക് വരുമാനം കണ്ടെത്തുവാൻ സാധിക്കുന്നതാണ് അത്തരം ഒരു മൊബൈൽ app ആണ് Binomo
എന്താണ് Binomo?
ഒരു ഓൺലൈൻ ട്രേഡിങ്ങ് വെബ്സൈറ്റ് ആണ് എന്ന്പറയാം. പക്ഷെ ഇത് ശരിക്കും ഷെയർ മാർക്കറ്റ് ട്രേഡിങ്ങ് ആണോ എന്ന് അറിയണമെങ്കിൽ തീർച്ചയായും നിങ്ങൾ അവസാനം വരെ വായിക്കുന്നത് നല്ലതാണ്. ഡിജിറ്റൽ ഷെയർ മാർക്കറ്റ് എന്ന് വിളിക്കുന്ന binomo പ്രധാനമായും ക്രിപ്റ്റോ കറൻസിയാണ് ഇപയോഗിക്കുന്നതു gold മറ്റ് എല്ലാം ഉപയോഗിക്കുന്നുണ്ടെങ്കിലും അവയൊക്കെ ക്രിപ്റ്റോ കറൻസിക്ക് പിന്നിലാണെന്ന് പറയാം. സാധാരണയായി ഷെയർമാർക്കറ്റിൽ എങ്ങനെയാണോ ഒരു ഗ്രാഫ് കാണുന്നത് അതുപോലെ തന്നെയാണ് ബിനോമോ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ കാണാൻ സാധിക്കുന്നത്. ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തത് മുതൽ നമുക്ക് സാധിക്കണമെന്ന് ഇല്ല അതിനായി നമ്മൾ ആദ്യം ചെയ്യേണ്ടത്. ബിനോമോ ആപ്ലിക്കേഷനിൽ നമ്മൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വളരെ എളുപ്പത്തിൽ നമുക്ക് രജിസ്ട്രേഷൻ പ്രോസസ് നടത്താവുന്നതാണ്. നമ്മുടെ ഒരു ഇമെയിൽ ഐഡി ,നമുക്ക് ഇഷ്ടമുള്ള ഒരു പാസ്വേഡ് എന്നിവ കൊടുത്തുകൊണ്ട് നമുക്ക് ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ് തുടർന്ന് രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ബിനോമോ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക നമ്മൾ സാധാരണ ഓൺലൈൻ ട്രേഡിങ്ങ് കാണുന്ന ഗ്രാഫിൻറെ അതേ ഡിജിറ്റൽ പതിപ്പ് ആയിരിക്കും നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഓപ്പൺ ചെയ്യുമ്പോൾ തന്നെ നമുക്ക് ഡെമോ ആയി 65000 ഇന്ത്യൻ രൂപ നമ്മുടെ ബിനോമോ അക്കൗണ്ടിൽ ക്രെഡിറ്റ് ആവുന്നതാണ്. ശരിക്കും അത്ഭുതം തോന്നുമെങ്കിലും ഈ പൈസ ഉപയോഗിച്ച് നമുക്ക് ട്രേഡ് ചെയ്യാൻ സാധിക്കുമെങ്കിലും ഇവ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുവാൻ സാധിക്കുന്നതല്ല. അതിനായി നമ്മുടെ ബാങ്കിൽ നിന്നും നിക്ഷേപിക്കേണ്ടത് ആയിട്ട് വരും. പിന്നെയെന്തിനാണ് ഇത്തരത്തിലൊരു ഡെമോ ആയി തരുന്നത് എന്ന് നമുക്ക് സംശയം തോന്നാൻ സാധ്യതയുണ്ട്. എന്തിന് തരുന്നു എന്ന് ചോദിച്ചാൽ ഇവ ഉപയോഗിച്ച് നമുക്ക് എങ്ങനെയാണ് ഈ ആപ്ലിക്കേഷനിൽ ട്രേഡ് ചെയ്യുന്നത് പൈസ നേടുന്നത് അല്ലെങ്കിൽ പൈസ പോകുന്നത് ഇത് എങ്ങനെയൊക്കെ സ്ട്രാറ്റജിക് ഉപയോഗിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ വളരെ വിശദമായി പഠിക്കുന്നതിന് വേണ്ടി മാത്രമാണ്. ഈ 65,000 രൂപ തീർന്നു കഴിഞ്ഞാൽ നമുക്ക് വീണ്ടും ഡെമോ ആയി പൈസ ഇവർ തരുന്നതാണ് ഇങ്ങനെ എത്ര രൂപ വേണമെങ്കിലും നമുക്ക് ബിനോമോ അക്കൗണ്ടിൽ ക്രെഡിറ്റ് ആയി കൊണ്ടിരിക്കും ഇത്തരത്തിൽ വളരെയധികം എടുത്ത് നല്ലത്. സാധാരണ ഷെയർ മാർക്കറ്റുകൾ പോലെ തന്നെ നമ്മുടെ മനസ്സിൻറെ നിയന്ത്രണം വിട്ടു കഴിഞ്ഞാൽ തീർച്ചയായും നമുക്ക് നഷ്ടം മാത്രമായിരിക്കും സംഭവിക്കുക അ അതിനാൽ സേവനം നടത്തി പ്രാക്ടീസ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
എല്ലാവരും ഇത് വായിച്ചു....
ഇനി എങ്ങനെയാണ് ഇതിൽ ട്രേഡ് ചെയ്യുന്നത് എന്ന് നോക്കാം. വളരെ എളുപ്പത്തിൽ ഒരു ഗെയിം കളിക്കുന്ന മാതൃകയിൽ നമുക്ക് ഇതിൽ ട്രേഡ് ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് ബിനോമോ ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത് ബിനോമോ ചെയ്യുമ്പോൾ തന്നെ വലതുവശത്ത് ഏറ്റവും താഴെയായി അറബ് ബട്ടനും കാണാൻ സാധിക്കും ഗ്രീൻ ബട്ടണിൽ up എന്നും റെഡ് ബട്ടണിൽ ഡൌൺ എന്നും എഴുതിരിക്കുന്നതു കാണാം.
ഇവ ഉപയോഗിച്ചാണ് നമുക്ക് ബിനോമോ ഇൻട്രാഡേ ട്രേഡിങ്ങ് സാധ്യമാവുന്നത്. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വച്ചാൽ നമ്മൾ സ്ക്രീനിൽ കാണുന്ന ഗ്രാഫിൽ ഷെയർ മാർക്കറ്റിന്റെ ഉയർച്ചതാഴ്ചകൾ ആണ് സൂചിപ്പിക്കുന്നത് അത് മുകളിലേക്ക് പോകും എന്ന് നമ്മൾ വിചാരിച്ചു കൊണ്ട് ഗ്രീൻ ബട്ടൺ അതായത് വലതു സൈഡ് കാണുന്ന ഗ്രീൻ ബട്ടണിൽ അപ്പ് എന്ന് എഴുതിരിക്കുന്നതിൽ ക്ലിക്ക് ചെയ്താൽ. നമ്മൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഗ്രാഫ് മുകളിൽ തന്നെയാണ് നിൽക്കുന്നതെങ്കിൽ നമ്മൾ നിക്ഷേപിച്ച തുകയും അതിൻറെ ലാഭവും നമുക്ക് ലഭിക്കും.ഇനി നമ്മൾ മുകളിലേക്ക് പോകുമെന്ന് കരുതി ബട്ടൺ പ്രസ്സ് ചെയ്യുകയും ഗ്രാഫ് താഴേക്ക് പോവുകയും ചെയ്താൽ തീർച്ചയായും നമ്മുടെ പണം നഷ്ടപ്പെടുക തന്നെ ചെയ്യും. അതുപോലെയാണ് down ഓപ്ഷൻ ക്ലിക് ചെയ്തു കഴിഞ്ഞാൽ ഗ്രാഫ് താഴേക്ക് പോവുകയാണെങ്കിൽ പണം ലഭിക്കുകയും നേരെ വിപരീതമായി സംഭവിക്കുകയാണെങ്കിൽ നമ്മുടെ പൈസ നഷ്ടപ്പെടും. ഇതാണ് ബിനോമോ app ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
നമുക്ക് free അക്കൗണ്ടിൽ എത്ര തവണ വേണമെങ്കിലും കളിക്കാം. ബിനോമോ തരുന്ന പണം നമ്മൾ ഉപയോഗിച്ച് തീർത്താൽ വീണ്ടും ഇവർ നമുക്ക് free cash തരുന്നതാണ്. ഇവയും നമുക്ക് പരിധി ഇല്ലാതെ ഉപയോഗിക്കാവുന്നതാണ്. എന്നാൽ നേരത്തെ പറഞ്ഞപോലെ ഇവനമുക്ക് നമ്മുടെ സ്വന്തം അക്കൗണ്ടിലേക്ക് പിൻവലിക്കാൻ സാധിക്കുകയില്ല. അതിനു നമ്മൾ ചെയ്യേണ്ടത്. നമ്മുടെ പണം ഉപയോഗിച്ച് ട്രേഡ് ചെയ്യണം.
ബിനോമോ ട്രേഡിങ്ങ് അക്കൗണ്ടിൽ മാത്രമാണ് നമുക്ക് ഇന്ത്യൻ രൂപ നിക്ഷേപിച്ചു ട്രേഡ് ചെയ്യാൻ സാധിക്കുകയുള്ളു എന്നുള്ളത് ബിനോമോയുടെ ഏറ്റവും വലിയ പ്രതേകതയാണ്. അതുപോലെ കേവലം 350 രൂപ മുതൽ ട്രേഡ് ചെയ്യാവുന്നതാണ്.
ബിനോമോയുടെ വിശ്വാസിതയെ കുറിച്ച് പലവിധത്തിൽ പറയപ്പെടുന്നുണ്ട് ബൾഗേറിയ എന്ന ഒരു രാജ്യത്താണ് ഇതിന്റെ ആസ്ഥാനം എന്ന് പറയുമ്പോൾ തന്നെ ഇതിന്റെ നിയമങ്ങൾ കേവലം ഒരു gambling പോലുള്ള രീതിയിൽ മാത്രമേ കാണാൻ സാധിക്കൂ. ഒരു ഗെയിം കളിച്ചു പൈസ ഉണ്ടാക്കുന്ന രീതിയിൽ മാത്രം ഉപയോഗിക്കുന്നതാവും നല്ലത്. ഇതിൽ നിന്നും ലക്ഷങ്ങൾ സമ്പാദ്യം നേടാം എന്നൊന്നും വിചാരിക്കരുത്.