Whatsapp Tricks Malayalam 2020 | ALL4GOOD

     


     ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പക്ഷെ വാട്സ്ആപ് ഓരോ ദിവസവും പുതുമയാർന്ന ഒരുപാട് വിദ്യകൾ നമുക്ക് മുൻപിൽ കാഴ്ചവക്കുന്നുണ്ട് എന്ന് മനസിലാക്കാതെയാവും നിത്യ ജീവിതത്തിൽ നാം വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള 5 വിദ്യകൾ ആണ് ഇവിടെ നിന്നും നിങ്ങൾക്ക് മനസിലാക്കാവുന്നതാണ്. എന്നാൽ അതിൽ ചിലതെങ്കിലും നിങ്ങൾക്ക് അറിയാമായിരിക്കും പക്ഷെ ഇ 5 വിദ്യയിൽ  ഒന്നെങ്കിലും ഒരു പക്ഷേ നിങ്ങൾക്ക് അറിയാത്തവരാണ് നിങ്ങളെങ്കിൽ വാട്സ്ആപ്പ് ദിവസവും ഉപയോഗിക്കുന്നവരാണ് എന്ന് പറയുന്നതിൽ ഒരു അർഥവും ഇല്ല. എന്തുകൊണ്ടാണ് വാട്സ്ആപ്പ് ഇത്രയും ജനപ്രീയമായത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നത് കൊണ്ടും ഏറ്റവും ലളിതമായി ഉപയോഗിക്കാം എന്നുള്ളതും പരസ്യങ്ങൾ കാണിക്കുന്നില്ല അതുപോലെ ഉപഭോക്താക്കളുടെ സുരക്ഷ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ തന്നെയാണ്. ഉപഭോക്താക്കളുടെ പൂർണ്ണ സംതൃപ്തി പ്രദാനം ചെയ്യുന്ന വാട്സ്ആപ്പ് ഫേസ്ബുക് ഏറ്റെടുത്തിട്ടും ഒരു മാറ്റവും വരുത്താതെ മുന്നോട്ടു പോകുന്നതും ഇ കാരണങ്ങൾ കൊണ്ട് തന്നെയാണ്. നിങ്ങൾക്ക് അറിയാത്തതും എന്നാൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രയോജനം ചെയ്യുന്നതുമായ 5 കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

1. whatsapp Broadcasting 

നമ്മൾ സാധാരണ വാട്സ്ആപ്പ് ഉപയോഗിച്ച് നമുക്ക് ഏറ്റവും പ്രിയങ്കരമായവർക്ക് ദിവസവും ആശംസകൾ അല്ലെങ്കിൽ ഗുഡ്മോർണിംഗ്, ഗുഡ്‌നൈറ്റ് തുടങ്ങിയ സന്ദേശങ്ങൾ അയക്കുന്നവർ ആയിരിക്കും. ഒരുപോലെ യുള്ള ഇത്തരം സന്ദേശങ്ങൾ കേവലം 5 പേർക്ക് മാത്രമാകും ഒറ്റ ക്ലിക്കിൽ അയക്കാൻ സാധിക്കുക. പത്തോ അമ്പതോ നൂറോ അല്ലെങ്കിൽ ഇരുന്നൂറിന് മുകളിൽ ആളുകൾക്കു ഇത്തരം സന്ദേശങ്ങൾ ഒരുമിച്ചു അയക്കാൻ സാധിക്കില്ല എന്ന് കരുതി നമ്മൾ കേവലം നമ്മുടെ വാട്സ്ആപ്പ് സൗഹൃദം കേവലം അഞ്ചാക്കി ചുരുക്കുന്നവരും അല്ലെങ്കിൽ ഒരുപാട് സമയം കുത്തിയിരുന്ന് നൂറുപേർക്ക് സന്ദേശങ്ങൾ അയക്കുന്നവർക്കും ഉത്തമ പരിഹാരമാണ് വാട്സ്ആപ്പ് ബ്രോഡ്‌കാസ്റ്റിംഗ്‌. അതായത് ഒറ്റ ക്ലിക്കിൽ 256 പേർക്ക് സ്വകാര്യമായി സന്ദേശം അയക്കാൻ പറ്റുന്ന വിദ്യയാണിത്. സാധാരണ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇത്തരം സംവിധാനങ്ങൾ ഉണ്ടെങ്കിലും അത്‌ സ്വകാര്യ msg ആവാത്തതിനാൽ നമ്മുടെ msg കൾക്ക് തിരിച്ചു മറുപടി ലഭിക്കില്ല എന്നാൽ ബ്രോഡ്‌കാസിംഗ് ഉപയോഗിച്ച് msg ചെയ്താൽ എല്ലാവർക്കും സ്വകാര്യമായി സന്ദേശങ്ങൾ ലഭിക്കുന്നു. അതിനായി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം. വാട്സ്ആപ്പ് ആമുഖത്തിൽ ഏറ്റവും മുകളിൽ വലതു വശത്തായി മൂന്നു കുത്തുകൾ കാണാം അതിൽ ക്ലിക് ചെയ്യുമ്പോൾ രണ്ടാമതായി creat brodcast എന്ന് കാണാം. സാധാരണ ഗ്രുപ്പ് നിർമിക്കും പോലെ നമ്മുടെ contact ലിസ്റ്റിൽ ഉള്ളവരെ ചേർക്കുക. അതിനുശേഷം നമ്മുടെ msg അതിലേക്ക് അയക്കുക. നമ്മൾ അയച്ചത് ഒരു msg ആണെങ്കിലും. നമ്മുടെ contact ലിസ്റ്റിലെ ഓരോരുത്തർക്കും വ്യക്തിപരമായി ആകും msg ലഭിക്കുന്നത്. 

2 Whatsapp My Note

നമുക്ക് പെട്ടന്ന് എന്തെങ്കിലും ഒരു കാര്യം എഴുതി വെക്കാൻ നാം പേപ്പർ അനേഷിക്കാത്ത മൊബൈൽ ഫോണിൽ എഴുതി സൂക്ഷിക്കാൻ നിരവധി app കൾ ഉണ്ട് . പക്ഷെ അവ എങ്ങനെ ഉപയോഗിക്കണം എന്ന് പെട്ടന്ന് എഴുതാനുള്ള തയാറെടുപ്പിൽ നാം ഓർക്കാറില്ല എന്നാൽ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന വാട്സ്ആപ്പ്ൽ ഉണ്ടെങ്കിൽ നമുക്ക് ഒരുപാട് ഉപകാരപ്പെടും എന്നാൽ  സത്യത്തിൽ  ഇങ്ങനെ ഒരു വിദ്യ വാട്സ്ആപ്പ്  കമ്പനി നൽകുന്നില്ല എന്നാൽ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റും ചെറിയ സൂത്രപ്പണിയിലൂടെ എങ്ങനെ എന്ന് വച്ചാൽ നമ്മൾ വാട്സാപ്പിൽ ഒരു ഗ്രുപ്പ് നിർമ്മിക്കുക. നിർമ്മിക്കുമ്പോൾ ഒന്നിലധികം പേരെ അംഗമാക്കിയാലേ ഗ്രുപ്പ് നിർമിക്കാൻ സാധിക്കൂ എന്ന് അറിയാമല്ലോ. ഇത്തരത്തിൽ നമ്മൾ നിർമ്മിച്ച ഗ്രുപ്പിൽ അഡ്മിൻ ആയിരിക്കുന്ന ആൾ ബാക്കി എല്ലാവരെയും remove ചെയ്യുക. അപ്പോൾ ഗ്രൂപ്പിൽ നാം മാത്രമാകും. ഇ ഗ്രുപ്പിനു my note എന്ന് പേര് കൊടുക്കുക. അതിനുശേഷം my note ഗ്രുപ്പിലേക്ക് എന്ത് വേണമെങ്കിലും എഴുതിയും post ചെയ്തും സൂക്ഷിക്കാം. ഗ്രുപ്പിൽ വേറെ ആരും ഇല്ലാത്തതിനാൽ എല്ലാം സ്വകാര്യമായിരിക്കും. 

3 Whatsapp Storage Full Problems 

വാട്സ്ആപ്പ് ഉപയോഗിക്കുന്ന മിക്കവർക്കും തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നു നിറയുന്ന അനാവശ്യ ഫോട്ടോസും വീഡിയോകളും കാരണം ഫോൺ മെമ്മറി ഫുൾ ആവുകയും അതുമൂലം ഫോണിൽ സ്ഥാലമില്ലാത്ത അവസ്ഥയും വരുന്നുണ്ടാവും. ഇതിന് നാം ചെയ്യേണ്ടത് നമ്മുടെ വാട്സ്ആപ്പ് setting ക്ലിക് ചെയ്ത ശേഷം chat setting ക്ലിക് ചെയ്യുമ്പോൾ അവിടെ media Visibility എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും അതിൽ No എന്ന ഓപ്ഷൻ സെലക്ട്‌ ചെയ്താൽ വാട്സാപ്പിൽ വരുന്ന ഒന്നും തന്നെ ഫോണിൽ സ്റ്റോർ ആകില്ല. ഇനി optional എന്നത് സെലക്ട്‌ ചെയ്താൽ ഏതെങ്കിലും ഒരു ഗ്രുപ്പിൽ നിന്ന് വരുന്നതോ അല്ലെങ്കിൽ കോണ്ടാക്ടിൽ നിന്നും വരുന്നതോ ഒക്കെ തടയാൻ സാധിക്കും. എങ്ങനെ എന്ന്വച്ചാൽ അനാവശ്യമായി തോന്നുന്ന ഗ്രുപ്പിൽ പോയി ഗ്രുപ്പിന്റെ chat setting ക്ലിക് ചെയ്ത ശേഷം media visibility off ചെയ്തു വച്ചാൽ മതിയാകും. 

4 Whatsapp Notification ഓഫ് ചെയ്യാം 

വാട്സ്ആപ്പ് നമുക്ക് ഏറ്റവും പ്രിയങ്കരമാണെങ്കിലും എപ്പോഴും വാട്സാപ്പിൽ വരുന്ന msg കളുടെ എണ്ണം കുടുന്നതുകാരണം എപ്പോഴും വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നുകൊണ്ടേയിരിക്കും. ഇത്തരം നോട്ടിഫിക്കേഷൻ മിക്കവാറും ശല്യമായി തോന്നാറുമുണ്ട്. അതുപോലെ നോട്ടിഫിക്കേഷൻ വരുമ്പോൾ നമ്മൾ ഫോൺ ഉപയോഗിക്കാൻ തുടങ്ങുകയും ഇതുമൂലം നമ്മുടെ സമയം നഷ്ടപ്പെടുന്നു എന്ന് തോന്നുന്നവർക്ക് ഏറ്റവും ഉപകാരമുള്ള ഒരു സംവിധാനമാണ് നോട്ടിഫിക്കേഷൻ off ചെയ്തു വക്കുക എന്നുള്ളത്. ഫോണിൽ തന്നെ ഇതിനുള്ള സംവിധാനം ഉണ്ടെങ്കിലും ചിലരുടെ msg വരുമ്പോൾ അറിയുകയും വേണം എന്നുണ്ടെങ്കിൽ വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ setting തന്നെ ഉപയോഗിക്കണം. വാട്സ്ആപ്പ് Settings ക്ലിക്ക് ചെയ്യുമ്പോൾ നോട്ടിഫിക്കേഷൻ എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും അതിൽ വാട്സ്ആപ്പ്ലെ എല്ലാ സന്ദേശങ്ങളുടെയും നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാനും അല്ലെങ്കിൽ ഓപ്ഷൻ ആയിട്ട് നമുക്ക് ഇഷ്ടമില്ലാത്തവരുടെ അല്ലെങ്കിൽ ഗ്രുപ്പുകളുടെ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാൻ സാധിക്കും. അതുപോലെ കൂടുതൽ പ്രാധാന്യം ഉള്ള msg കളുടെ നോട്ടിഫിക്കേഷൻ മാത്രമേ ഫോണിൽ കാണിക്കാവൂ എന്ന് സെലക്ട്‌ ചെയ്യാനും ഓപ്ഷൻ ഉണ്ട്. അതുപോലെ ഗ്രുപ്പിന്റെ സെറ്റിങ് ക്ലിക് ചെയ്തും ഇത്തരത്തിൽ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാനും ഇഷ്ടാനുസൃതമാക്കാനും സാധിക്കുന്നതാണ്. 

5. Whatsapp Fingerprint Lock 

വാട്സ്ആപ്പ് app എന്നും ഉപഭോക്താക്കളുടെ സുരക്ഷക്കും സംതൃപ്തിക്കും വേണ്ടി കൊണ്ടുവന്ന ഒരു സംവിധാനമാണ് ഫിംഗർ പ്രിന്റ് lock. ഇത് ഫോണിൽ ഫിംഗർ പ്രിന്റ് ലോക്ക് ഉള്ളവർക്കാണ് ഉപയോഗിക്കാൻ സാധിക്കുക ഇന്ന് ഒട്ടുമിക്ക ഫോണുകളിലും ഇത്തരം സംവിധാനം ഉണ്ട്. നമ്മൾ അറിയാതെ നമ്മുടെ വാട്സ്ആപ് ആരെങ്കിലും ഓപ്പൺ ചെയ്യാൻ ശ്രമിച്ചാൽ ഫിംഗർ പ്രിന്റ് ലോക്ക് set ചെയ്തിട്ടുണ്ടെങ്കിൽ ആർക്കും ഓപ്പൺ ചെയ്യാൻ സാധിക്കില്ല. സ്വകാര്യ സന്ദേശങ്ങൾ എന്നും സ്വകാര്യമായി നിലനിർത്തുക എന്നതിന് ഇത് ഏറെ ഉപകാരപ്രദമാണ്. അതിനായി നമ്മൾ ചെയേണ്ടത് വാട്സ്ആപ്പ് ന്റെ settings ക്ലിക് ചെയ്ത ശേഷം അക്കൗണ്ട്‌ ഓപ്ഷൻ എടുത്തു സെക്യൂരിറ്റി ഓപ്ഷനാനിലേക്ക് പോവുക അവിടെ ഏറ്റവും അവസാന ഭാഗത്തു ഫിംഗർ പ്രിന്റ് എന്നതിൽ ക്ലിക് ചെയ്തു നമുക്ക് ഇത്തരത്തിലുള്ള ലോക്ക് സൃഷ്ടിക്കാവുന്നതാണ്. 

മേൽപ്പറഞ്ഞ 5 കാര്യങ്ങളും ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു ഇവ എങ്ങനെ നമുക്ക് ചെയ്യാം എന്ന് മനസിലാക്കാൻ ALL4GOOD യൂട്യൂബ് ചാനൽ സന്ദർശിക്കുക.