Online Apply ATM Card Sbi Malayalam | ALL4GOOD



 State ബാങ്കിൽ അക്കൗണ്ട്‌ ഉള്ളവർക്ക് debit Card അല്ലെങ്കിൽ Atm Card നഷ്ടപ്പെടുകയോ ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ എന്തെങ്കിലും കംപ്ലയിന്റ് വരികയോ ചെയ്താൽ അതുപോലെ ഇന്ത്യയിൽ മാത്രം ഉപയോഗിക്കുന്ന rupay കാർഡാണ് ബാങ്കിൽ നിന്നും നിങ്ങൾക്ക്  ലഭിച്ചതെങ്കിൽ  ഇന്റർ നാഷണൽ ഉപയോഗത്തിന് സാധിക്കാതെ വരും. അതായത് ഓൺലൈൻ വെബ്സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങുവാനോ വിദേശ പണമിടപാടുകൾ നടത്താനോ സാധിക്കില്ല. ഇത്തരക്കാരാണ് നിങ്ങളെങ്കിൽ  ബാങ്കിൽ പോകാതെ ഓൺലൈൻ ആയി നമ്മുടെ ഫോണിലെ Yono sbi അപ്ലിക്കേഷൻ ഉപയോഗിച്ച് Visa card അല്ലെങ്കിൽ master card എങ്ങനെ apply ചെയ്യാം എന്ന് നമുക്ക് നോക്കാം അതിനായി നമ്മൾ ആദ്യം ചെയ്യേണ്ടത് sbi netbanking അല്ലെങ്കിൽ yono app ഉപയോഗിക്കാവുന്നതാണ്. സാധാരണ sbi ഉപഭോക്താക്കൾ ഉപയോഗിക്കുന്ന yono വഴി എങ്ങനെ apply ചെയ്യാമെന്ന് നോക്കാം ആദ്യം yono app ഓപ്പൺ ചെയ്യുക തുടർന്ന് Services Request എന്ന ഓപ്ഷൻ ക്ലിക് ചെയ്തു തുടർന്ന് വരുന്ന വിൻഡോയിൽ AtM Debit card ഓപ്ഷൻ select ചെയ്യുക തുടർന്ന് പ്രൊഫൈൽ പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയ്തു കൊടുക്കുക അതിനുശേഷം വരുന്ന വിൻഡോ തുറന്നു അക്കൗണ്ട് നമ്പർ പേര് എന്നിവ select ചെയ്താ ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള Debit Card select ചെയ്യാവുന്നതാണ്. വിദേശ ഇടപാടുകൾ നടത്തുന്ന ഒരാൾ ആണ് നിങ്ങളെങ്കിൽ visa, master global കാർഡുകൾ തെരെഞ്ഞെടുക്കുന്നതാവും നല്ലത്. കൂടുതൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരാണ് നിങ്ങളെങ്കിൽ visa master classic കാർഡുകൾ എടുക്കുന്നതാവും നല്ലത്. ഇനി atm കൗണ്ടറിൽ നിന്നും പൈസ എടുക്കുക മാത്രമാണ് നിങ്ങളുടെ ഉപയോഗമെങ്കിൽ തീർച്ചയായും Rupay card തെരഞ്ഞെടുക്കുന്നതാവും നല്ലത്. തെരെഞ്ഞെടുത്ത card submit കൊടുത്താൽ പിന്നെ otp വരുന്നത് ടൈപ്പ് ചെയ്തു കൊടുക്കുക അതിനുശേഷം നിങ്ങളുടെ അപേക്ഷ വിജയകരമായി പൂർത്തിയാക്കിയ സന്ദേശം കാണാൻ സാധിക്കും. തുടർന്ന് 14 ദിവസത്തിനകം നിങ്ങളുടെ വീട്ടിൽ atm card ലഭിക്കുന്നതാണ്.

കൂടുതൽ വിശിദമായി മനസിലാക്കാൻ താഴെക്കാണുന്ന വീഡിയോ ബട്ടൺ ക്ലിക് ചെയ്തു വീഡിയോ കാണാവുന്നതാണ്.