Sbi Rewardz app Malayalam | ALL4GOOD

 


സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട്‌ ഉള്ളവർക്ക് തങ്ങളുടെ Sbi Debit Card, Credit Card, Yono App അതുപോലെ Sbi യുടെ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ഓരോ ധനകാര്യ ഇടപാടുകൾക്കും sbi ബാങ്ക് പോയിന്റുകൾ നൽകാറുണ്ട്. ഇത് സാധാരണ sbi ഉപഭോക്താക്കൾ ശ്രദ്ധിക്കാറില്ല. എന്നാൽ ഇ പോയിന്റുകൾ redeem ചെയ്തു നമുക്ക് cash ആക്കി മാറ്റി മൊബൈൽ റീചാർജ്ജ് മുതൽ സാധനങ്ങൾ വാങ്ങാൻ വരെ സാധിക്കും. അതിന് Sbi Rewardz എന്ന ഒരു അപ്ലിക്കേഷൻ നമ്മൾ ഇൻസ്റ്റാൾ ചെയ്യേണ്ടത്തിട്ടുണ്ട്. ഇൻസ്റ്റാൾ ചെയ്യുവാൻ താഴെ കാണുന്ന ഇൻസ്റ്റാൾ ബട്ടൺ ക്ലിക് ചെയ്യാവുന്നതാണ്. 
നമ്മൾ നേടുന്ന 4 പോയിന്റ് ചേരുമ്പോൾ ഒരു രൂപ എന്ന നിരക്കിൽ ആണ് നമുക്ക് redeem ചെയ്യാൻ സാധിക്കുന്നത്. ഒരു കാര്യം പ്രത്യേകം ഓർക്കുക പൈസ ആയിട്ട് നേരിട്ട് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കില്ല എന്നാൽ ഇ redeem ചെയ്ത രൂപക്ക് നമുക്ക് മൊബൈൽ റീചാർജ്ജ് ചെയ്യാം, dth റീചാർജ്ജ് ചെയ്യാം ഓൺലൈൻ ആയിട്ട് സാധനങ്ങൾ വാങ്ങാം അതുപോലെ ആമസോൺ ഫ്ലിപ്കാർട് തുടങ്ങിയ ഷോപ്പിങ് സൈറ്റിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ഉള്ള ഗിഫ്റ്റ് കാർഡ് നിർമ്മിക്കാം ഇത്തരത്തിൽ നിരവധി കാര്യങ്ങൾ ഇതുപയോഗിച്ചു സാധിക്കുന്നതാണ്. എന്തായാലും ഇ rewardz പോയിന്റ നഷ്ടപ്പെടുത്താതിരിക്കുക കാരണം നമ്മുക്ക് ലഭിക്കേണ്ട പൈസ എന്തിനാണ് വെറുതെ കളയുന്നത്. അല്ലേ. 

ആമസോണിൽ നിന്നും എങ്ങനെ ഒരു ഗിഫ്റ്റ് കാർഡ് redeem ചെയ്തു വാങ്ങാം അതുപോലെ എങ്ങനെ ഇ app രജിസ്റ്റർ ചെയ്യാം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ താഴെയുള്ള വീഡിയോ ബട്ടൺ ക്ലിക് ചെയ്തു വീഡിയോ കാണുന്നത് നന്നായിരിക്കും.