എന്താണ് കിസാൻ വികാസ് പത്ര
124 മാസം കൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിയാകുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് കിസാൻ വികാസ് പത്ര. ഇന്ത്യക്കാരായ ഏതൊരാൾക്കാകും ഇതിൽ അംഗമാകാവുന്നതാണ്. പോസ്റ്റാഫീസ് വഴിയാണ് ഇത് നടപ്പിലാക്കുന്നത്. കേവലം 1000 രൂപ അടച്ചു അടുത്തുള്ള ഏതൊരു പോസ്റ്റാഫീസ് മുഖേനയും അംഗമാകാവുന്നതാണ്. പാമാവധി എത്ര തുകവരെ അടയ്ക്കാം എന്ന് പരിധിയില്ല 6.9 % പലിശയാണ് വാഗ്ദാനം ചെയ്യുന്നത് കൂടാതെ പോസ്റ്റാഫീസ് മുഖേന സർക്കാർ പദ്ധതിയായതിനാൽ നമ്മുടെ പണത്തിന്റെ സുരക്ഷയെ കുറിച്ചും ആശങ്കകൾ ഒഴിവാക്കാം.
ആർക്കാണ് നിക്ഷേപം നടത്താൻ സാധിക്കുന്നത്?
18 വയസ്സ് തികഞ്ഞ ഏതൊരാൾക്കും ഇതിൽ നിക്ഷേപം നടത്താവുന്നതാണ്. വിദേശ ഇന്ത്യാക്കാരെ തല്ക്കാലം പരിഗണിക്കുന്നില്ല. കുട്ടികൾക്ക് വേണ്ടി അല്ലെങ്കിൽ പങ്കാളിക്ക് വേണ്ടിയും ഭർത്താവിനോ ഭാര്യയ്‌ക്കോ അംഗങ്ങളാ കാവുന്നതാണ്. 50000 നു മുകളിൽ നിക്ഷേപിക്കുമ്പോൾ പാൻകാർഡ് നിർബന്ധമാണ്. നിക്ഷേപിക്കുമ്പോൾ തന്നെ 124 മാസത്തിനു ശേഷം എത്രയാണ് നമുക്ക് ലഭിക്കുന്നത് എന്ന് കൃത്യമായി എഴുതിയ സെർട്ടിഫിക്കറ് ലഭിക്കുമെന്നതിനാൽ നിക്ഷേപകാലയളവിൽ പലിശയിൽ യാതൊരു മാറ്റവും ഉണ്ടാവില്ല എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്. ചുരുക്കിപറഞ്ഞാൽ ഒരു തവണ നമുക്ക് ഇഷ്ടമുള്ള തുക നിക്ഷേപിച്ചാൽ 124 മാസം കഴിഞ്ഞു ഇരട്ടിയായി ലഭിക്കും. നിക്ഷേപകാലയളവ് 124 മാസമാണെങ്കിലും എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതാണ് എന്നാൽ പലിശയിൽ കുറവുണ്ടാകും മാത്രമല്ല നിക്ഷേപിച്ചു ഒരു വർഷത്തിനുള്ളിൽ പിൻവലിച്ചാൽ പിഴയായി പലിശ ലഭിക്കില്ല. സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്ന ഏതൊരാൾക്കും നല്ലൊരു നിക്ഷേപപദ്ധതി തന്നെയാണ് കിസാൻ വികാസ് പത്ര.
മലയാളത്തിൽ വിദ്യാഭ്യാസപരവും വിജ്ഞാനപ്രദവുമായ വിവരങ്ങൾ സൃഷ്ടിക്കുന്ന ഒരു website ആണ് ALL4GOOD. ബാങ്കിംഗ്, ധനകാര്യം, സാങ്കേതികവിദ്യ, ബിസിനസ് സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഞങ്ങൾ ഉൾക്കൊള്ളുന്നു. വിവരങ്ങളും അറിവുകളും നന്നായി ഗവേഷണം ചെയ്യുകയും വ്യക്തവും സംക്ഷിപ്തവുമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. മലയാളത്തിൽ അതിവേഗം വളരുന്ന വെബ്സൈറ്റുകളിൽ ഒന്നാണ് ALL4GOOD