റിസർവ് ബാങ്കിൽ സ്വർണ്ണം വാങ്ങി സൂക്ഷിക്കാം
ഭാരത് സർക്കാർ ആരംഭിച്ച സ്വവറിൻ ഗോൾഡ് പദ്ധതി പ്രകാരം ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ബോണ്ടുകളായി സ്വർണ്ണം വാങ്ങി സൂക്ഷിക്കാം.
കേവലം 1ഗ്രാം മുതൽ പരമാവധി 4 കിലോ വരെയാണ് ഒരാൾക്ക് വാങ്ങാൻ സാധിക്കുന്നത്. കൊണ്ടുനടക്കാവുന്ന സ്വർണ്ണമല്ല വാങ്ങുന്നത് മറിച്ച് ഡിമാറ്റ് രൂപത്തിൽ ഡിജിറ്റൽ രൂപത്തിലാണ് വാങ്ങുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതും. നമ്മൾ വാങ്ങി സൂക്ഷിക്കുന്ന സ്വർണ്ണത്തിന് 6 മാസത്തിലൊരിക്കൽ 2.50% പലിശയും ലഭിക്കുന്നതാണ്. പരമാവധി 8 വർഷമാണ് കാലാവധി. സൂക്ഷിക്കുന്ന സ്വർണ്ണത്തിനു നോമിനിയും ചേർക്കാവുന്നതാണ്.8 വർഷത്തിന് ശേഷം വിൽക്കുന്ന സമയത്തെ സ്വർണ്ണത്തിന്റെ വിലയോടൊപ്പം പലിശയും നമുക്ക് ലഭിക്കുന്നു. ഇവ അക്കൗണ്ടിൽ നേരിട്ട് എത്തുകയാണ് ചെയ്യുന്നത്. റിസർവ് ബാങ്കിൽ സ്വർണ്ണം സൂക്ഷിക്കുന്നതിനാൽ സുരക്ഷയെകുറിച്ചും ആശങ്കപ്പെടേണ്ട കാര്യവുമില്ല.
എന്താണ് സ്വവറിൻ ഗോൾഡ്?
സ്വർണ്ണത്തിൽ സൂചിപ്പിക്കുന്ന സർക്കാർ സെക്യൂരിറ്റികളാണ് സ്വവറിൻ ഗോൾഡ് ബോണ്ട് എന്ന് പറയുന്നത്. ഭൗതികമായ അല്ലെങ്കിൽ ഫിസിക്കൽ സ്വർണ്ണം വാങ്ങി കൈയിൽ സൂക്ഷിക്കുന്നതിനു പകരമായ ഡിജിറ്റൽ സ്വർണ്ണം എന്നും വിശേഷിപ്പിക്കാം. സർക്കാർ നൽകുന്ന ഇ സ്വർണ്ണ ബോണ്ടുകൾ നിലവിൽ സ്വർണ്ണത്തിന്റെ വില നൽകിവാങ്ങിയാൽ നിശ്ചിത കാലാവധിക്കു ശേഷം അപ്പോൾ ഉള്ള വിപണിയിലെ വില നൽകി ഇവ സർക്കാർ തന്നെ തിരിച്ചെടുക്കുന്നു. ഇത്തരത്തിൽ ഉള്ള ബോണ്ടുകൾ സർക്കാരിന് വേണ്ടി നൽകുന്നത് റിസർവ് ബാങ്കാണ്.
ഗുണങ്ങൾ എന്തൊക്കെയാണ്?
സ്വർണ്ണം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാം. ഇനി സ്വർണ്ണം വാങ്ങി ലോക്കറിൽ സൂക്ഷിക്കാനുള്ള ലോക്കർ ചാർജ് നൽകേണ്ടതില്ല എന്ന് മാത്രമല്ല 2.50% പലിശയും നമുക്ക് ലഭിക്കുന്നു. ആഭരണങൾ 916 പരിശുദ്ധി സ്വർണ്ണവില ലഭിക്കുമ്പോൾ സ്വവറിൻ ഗോൾഡ് നമുക്ക് ലഭിക്കുന്നത് 999 പരിശുദ്ധിയുടെ വിലയിയാണ്. മാത്രമല്ല കടയിൽ നിന്നും വാങ്ങിയ സ്വർണ്ണാഭരണങ്ങൾ വിൽക്കുമ്പോൾ പണിക്കൂലി കുറക്കുകയും അതിലൂടെ നഷ്ടം വരുമ്പോൾ,സ്വവറിൻ ഗോൾഡിൽ ഇ പ്രശ്നം ഉണ്ടാകുന്നെയില്ല.പൂർണമായും നികുതി ഒഴിവാക്കിയാണ് സ്വവറിൻ ഗോൾഡ് വിൽക്കുന്നത് എന്നതും പ്രധാന ഗുണങ്ങളിൽ പെടുന്നവയാണ്.
ദോഷങ്ങൾ എന്തൊക്കെയാണ്?
സ്വർണ്ണം വാങ്ങുന്ന വിലയെക്കാൾ കുറവാണ് വിൽക്കുന്ന സമയത്തു ഉള്ളതെങ്കിൽ നഷ്ട സാധ്യതക്ക് ഇടയുണ്ട്. എന്നാൽ 8 വർഷത്തിന് ശേഷം റിസർവ് ബാങ്ക് ബോണ്ടുകൾ തിരിച്ചെടുക്കുമ്പോൾ പലിശ നൽകുന്നതിനാൽ അത്തരം പ്രശ്നം ഉണ്ടാവാൻ സാധ്യത കുറവാണ് മാത്രമല്ല വർഷങ്ങൾ കഴിയുമ്പോൾ സ്വർണ്ണവില കുറയാറില്ല എന്നതുകൂടെ പരിഗണിക്കുമ്പോൾ ദോഷങ്ങൾ കുറവാണ്. സ്വവറിൻ ഗോൾഡ് ഡിജിറ്റൽ രൂപത്തിൽ ആയതിനാൽ ആഭരണമായി ഉപയോഗിക്കാൻ സാധിക്കില്ല. അതുപോലെ 8 വർഷം വിൽക്കാൻ സാധിക്കില്ല എന്നുള്ളതും 8 വർഷത്തിനു മുൻപ് വിൽക്കേണ്ടി വന്നാൽ പലിശ കുറയും എന്നുള്ള ചെറിയ ദോഷങ്ങൾ മാത്രമേ പറയാൻ ഉള്ളു.
എപ്പോൾ സ്വവറിൻ ഗോൾഡ് വാങ്ങാം
റിസർബാങ്ക് പരസ്യം ചെയ്യുന്ന സമയങ്ങളിൽ ബാങ്കുകളിൽ നിന്നും പോസ്റ്റ് ഓഫീസ് മുഖേനയും വാങ്ങാവുന്നതാണ്. നിശ്ചിത സമയങ്ങളിൽ റിസർവ് ബാങ്ക് അറിയുപ്പുകൾ നൽകുന്നതാണ് ഇപ്പോൾ നിങ്ങൾക്ക് വാങ്ങാൻ സാധിക്കുന്ന തിയതികൾ ചുവടെ കൊടുത്തിട്ടുണ്ട്. 2023 ഡിസംബർ 18 മുതൽ 22 വരെ വാങ്ങാവുന്നതാണ്.
എങ്ങനെ വാങ്ങാം
റിസർവ് ബാങ്ക് അറിയിക്കുന്ന തിയതികളിൽ ബാങ്കിൽ പോയാൽ അപേക്ഷഫോം ലഭിക്കുന്നതാണ്. അല്ലെങ്കിൽ ഓൺലൈൻ ആയി വാങ്ങാൻ സാധിക്കുന്നതാണ് നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ വാങ്ങാവുന്നതാണ്. ഇത്തരത്തിൽ വാങ്ങുന്ന ബോണ്ടുകൾ നമ്മുടെ ഇമെയിലിലേക്ക് അയച്ചു തരുന്നതാണ്. അവ pdf ആയി പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്.അല്ലെങ്കിൽ ഡിമാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കുകയും ചെയ്യാവുന്നതാണ് . Demat Account വഴി വാങ്ങാം.
സുരക്ഷിതമായ ഇത്തരം നിക്ഷേപങ്ങൾ നിങ്ങൾ തെരെഞ്ഞെടുത്താൽ തീർച്ചയായും ഭാവിയിൽ ഉയർന്ന സാമ്പത്തിക ഭദ്രത കൈവരിക്കാൻ നിങ്ങൾക്ക് തീർച്ചയായും സാധിക്കുന്നതാണ്.