വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് അറിയാൻ സാധിക്കും
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിങ്ങൾ ചിലപ്പോൾ സമ്മതിദാനവകാശം വിനിയോഗിച്ചവരായിരിക്കും എന്നിരുന്നാലും ചിലപ്പോൾ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്തണമെങ്കിൽ ഏറ്റവും പുതുതായി പുറത്തുവന്ന വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടാവണം. അതുപോലെ 18 വയസ്സ് പൂർത്തിയായി പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തവർക്കും വരുന്ന തെരെഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിക്കണമെങ്കിൽ വോട്ടർ പട്ടികയിൽ പേര് വന്നിട്ടുണ്ടോ എന്ന് അറിയണം അല്ലെങ്കിൽ വോട്ട് ഇടാൻ പോയിട്ട് നമ്മുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ വരാതെ നാണക്കേടോടെ തിരിച്ചു വീട്ടിലേക്ക് വരേണ്ടതായി വരും.
നമ്മുടെ സംസ്ഥാനത്തിന്റെ ഭരണം ആരുടെ കൈകളിൽ സുരക്ഷിതമാകും എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ അല്ലെങ്കിൽ നമ്മുടെ നിയമസഭ സാമാജികർ ആരായിരിക്കണം എന്ന് തീരുമാനിക്കുവാൻ നാം സമ്മതിദാന അവകാശം വിനിയോഗിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷൻ ഇതിന് പരിഹാരമായി നമ്മുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടോ എന്ന് അറിയുവാനുള്ള ഒരു പോർട്ടൽ ഇപ്പോൾ തയാറാക്കിയിരിക്കുകയാണ് നിങ്ങൾക്ക് അതിൽ ക്ലിക് ചെയ്ത് നിങ്ങളുടെ പേര് ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്.
ചുവടെ കൊടുത്തിരിക്കുന്ന പോർട്ടലിൽ ക്ലിക് ചെയ്ത് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്