PVC ആധാർ കാർഡ് എങ്ങനെ സ്വന്തമാക്കാം
സാധാരണയായി നമ്മുടെ കൈവശം ഉള്ള ആധാർ കാർഡ് എന്ന് പറയുന്നത് ഒരു പ്രിന്റ് ചെയ്‌ത പേപ്പർ, അല്ലെങ്കിൽ നമ്മൾ തന്നെ ലാമിനേറ്റ് ചെയ്തുവച്ച ഒരു കാർഡായിരിക്കും. ആദ്യകാല ആധാർ ഇത്തരത്തിൽ ആയിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ സുരക്ഷാ സംവിധാനങ്ങളും, നമ്മുടെ പേഴ്സിൽ സൂക്ഷിക്കാൻ സൗകര്യത്തിന് ATM കാർഡ് രൂപത്തിൽ PVC പേപ്പറിൽ പ്രിന്റ് ചെയ്ത ആധാർ ആണ് യൂണിക് ഐഡന്റിഫക്കേഷൻ അതോറിറ്റി ഇപ്പോൾ വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ കേവലം ATM കാർഡിന്റെ വലിപ്പമുള്ള PVC ആധാർ കാർഡ് നമുക്ക് ലഭിക്കുവാൻ വെറും 50 രൂപയാണ് ചെലവ് വരുന്നത്. പഴയ രൂപത്തിൽ ഉള്ള ആധാർ കാർഡ് ഉപയോഗിക്കുന്നവർക്കും ഇത്തരത്തിൽ ഉള്ള പുതിയ PVC ആധാർ മാറ്റിവാങ്ങാവുന്നതാണ്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് നിങ്ങൾക്ക് സ്വന്തമായി ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
PVC ആധാർ കാർഡിന് അപേക്ഷിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക
സാധാരണ നമ്മുടെ കൈവശം ഉപയോഗിക്കുന്ന ആധാർ കാർഡിനെ അപേക്ഷിച്ചു നിരവധി സവിശേഷതകൾ ഇ PVC അധാർകാർഡിന് ഉണ്ട്. വെള്ളത്തിൽ വീണാൽ നശിക്കില്ല എന്നുള്ളത് പ്രധാന സവിശേഷതയാണ്.
പ്രധാനമായും 6 സുരക്ഷാ സംവിധാനങ്ങൾ ഇ കാർഡിൽ ഉണ്ട്.
QR code,
Gost Image,
Micro Text,
Hologram,
Guilloche pattern,
Issue Date & Print Date
തുടങ്ങിയവയാണ്. അതിനാൽ നിങ്ങൾ ഇതുവരെയും PVC ആധാർ കാർഡ് സ്വന്തമാക്കിയിട്ടില്ലെങ്കിൽ ഓൺലൈനിൽ വഴി അപേക്ഷിക്കുക. എങ്ങനെ അപ്ലൈ ചെയ്യണം എന്നറിയണമെങ്കിൽ താഴെ കാണുന്ന വീഡിയോ കാണുക.