How to Use Sbi Secure OTP app Malayalam | ALL4GOOD

 ഏത് ഫോണിലും OTP വരുത്താം 

                 സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട്‌ ഉള്ളവരുടെ പ്രധാന പ്രശ്നം ആണ് Netbanking അല്ലെങ്കിൽ Yono lite app ഉപയോഗിച്ച് മറ്റൊരാൾക്ക്‌ പൈസ അയക്കുമ്പോൾ അല്ലെങ്കിൽ മറ്റ് ഓൺലൈൻ ഇടപാട് നടത്താൻ ശ്രമിക്കുമ്പോൾ OTP വരുന്നില്ല അതുമൂലം ഇടപാട് നടത്താൻ സാധിക്കാതെ വരുന്നുഎന്നുള്ളത്.  ഇ പ്രശ്നം  പ്രധാനമായും ബാങ്കിൽ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഇപ്പോൾ നിലവിൽ ഇല്ലാത്തവർക്കും പുതിയ മൊബൈൽ നമ്പറിലേക്ക് മാറിയവർക്കും അല്ലെങ്കിൽ വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാർക്കും അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടുമാകാം. ഇത്തരം പ്രശ്നം മൂലം ഇടപാട് നടത്താൻ സാധിക്കാതെ വരുന്നത് .  ഇത്തരക്കാർക്ക് വേണ്ടി Sbi അവതരിപ്പിച്ച ഒരു app ആണ് SBI Secure OTP അപ്ലിക്കേഷൻ. ഇ app ഉപയോഗിച്ച് ഓൺലൈൻ ആയി otp ലഭിക്കുകയും അത് ഉപയോഗിച്ച് ഇടപാട് നടത്താവുന്നതാണ്.  Play store ൽ ഇത് ലഭിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ യാണ് ഇത് നിർമിച്ചിരിക്കുന്നത്. അതിനാൽ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യവുമില്ല.

എങ്ങനെ രജിസ്റ്റർ ചെയ്യാം

ഇൻസ്റ്റാൾ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്ന് ക്ലിക് ചെയ്താൽ നിങ്ങൾക്ക് Play Store ൽ നിന്നും App ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. തുടർന്ന് വളരെ എളുപ്പത്തിൽ രെജിസ്ട്രേഷൻ പൂർത്തീകരിക്കും. അതിനായി App തുറന്നശേഷം നിങ്ങളുടെ Netbanking വെബ്സൈറ്റ് അല്ലെങ്കിൽ Yono Lite Sbi ആപ്പിന്റെ User Name ടൈപ്പ് ചെയ്യുക അതിന്റെ തൊട്ടുതാഴെ നിങ്ങൾക്ക് നിങ്ങളുടെ ഫോണിലെ Sim തെരഞ്ഞെടുക്കുക. തുടർന്ന് തെരെഞ്ഞെടുത്ത സിം കാർഡിൽ നിന്നും ഒരു SMS അയക്കുക അതിനായി നിങ്ങളുടെ ഫോണിലെ സിം കാർഡിൽ SMS ചെയ്യാനുള്ള ബാലൻസ് അത്യാവശ്യമാണ്. അതിനു ശേഷം Netbanking പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയ്തു കൊടുക്കുക തുടർന്ന് വരുന്ന OTP ടൈപ്പ് ചെയ്താൽ App ഫോണിൽ രജിസ്റ്റർ ആകുന്നതാണ്. തുടർന്ന് ആപ്പിന്റെ സുരക്ഷക്കായി ഒരു 4 അക്കമുള്ള Mpin നിർമിക്കുക

എങ്ങനെ ആക്ടിവേഷൻ ചെയ്യാം

രജിസ്റ്റർ നടപടികൾ വിജയകരമായി പൂർത്തിയാക്കിയാൽ Sbi Secure OTP ആപ്പിൽ ഒന്നും ചെയ്യേണ്ടതില്ല. എന്നാൽ OTP ഇ ആപ്പിൽ വരുവാൻ Sbi യുടെ Net Banking വെബ്സൈറ്റിലേക്കു പോകേണ്ടതുണ്ട് Sbi യുടെ Netbanking Site ചുവടെ കൊടുത്തിട്ടുണ്ട് അതിൽ ക്ലിക് ചെയ്തു നിങ്ങൾക്ക് പ്രവേശിക്കാവുന്നതാണ്. തുടർന്ന് നിങ്ങളുടെ User Name, Password തുടങ്ങിയവ നൽകികൊണ്ട് Netbanking ഓപ്പൺ ചെയ്തു ഹൈ സെക്യൂരിറ്റി ഓപ്ഷൻ ക്ലിക് ചെയ്തു കൺഫർമേഷൻ നൽകിയ നിങ്ങൾ ഏത് ഫോണിൽ ആണോ Sbi Secure Otp app ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ആ App തുറന്നാൽ OTP ലഭിക്കുന്നതാണ്. ഇത്തരത്തിൽ ഇ app ൽ OTP ലഭിക്കുവാൻ Net ആവശ്യമാണ്. ഓൺലൈൻ അല്ലാത്തപക്ഷം ബാങ്കിൽ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്കാവും OTP പോകുന്നത്.

Netbanking login ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

Sbi Netbanking Login


എങ്ങനെ ഇത് Deregister ചെയ്യാം

Mpin ഉപയോഗിച്ച് app തുറന്നശേഷം Setting എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ Deregister എന്ന് കാണുന്നതിൽ ക്ലിക് ചെയ്താൽ. ഇ app ൽ OTP വരില്ല. മാത്രമല്ല ബാങ്കിൽ ലിങ്ക് ചെയ്ത നമ്പറിലേക്ക് OTP ലഭിക്കുകയും ചെയ്യും.