ഇനിമുതൽ സാധാരണക്കാരനും കുറഞ്ഞ നിരക്കിൽ ലാപ്ടോപ്പ് സ്വന്തമാക്കാം.
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് (കെഎസ്എഫ്ഇ) ആരംഭിച്ച വിദ്യാശ്രീ ചിട്ടി മുഖേനയാണ് ഏതൊരാൾക്കും ലാപ്ടോപ്പ് ലഭിക്കുന്നത്.വിദ്യാശ്രീ പദ്ധതിയിൽ ചേരുന്ന കുടുംബശ്രീ അംഗങ്ങൾ ആയിട്ടുള്ള ഏതൊരാൾക്കും, ചിട്ടിയിൽ ചേർന്ന് മൂന്നാംമാസം ലാപ്ടോപ്പ് ലഭിക്കുന്നതാണ്.
സാധാരണയായി ഏറ്റവും വിലകുറഞ്ഞ കമ്പനികൾക്കാണ് ഇത്തരം പദ്ധതികൾക്ക് ആവശ്യമായ ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ ടെൻഡറുകൾ നൽകുന്നത്. എന്നാൽ ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത എല്ലാ കമ്പനികൾക്കും ഇതിൽ അംഗമാകാം. അതായത് ലാപ്ടോപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇഷ്ടമുള്ള കമ്പനിയുടെ ലാപ്ടോപ് സ്വന്തമാക്കാം എന്നുള്ളതാണ്. ചിട്ടിയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ തുടരുകയാണ്.
ഇനിയും കുടുംബശ്രീ അംഗങ്ങൾക്ക് ഈ പദ്ധതിയിൽ ചേരാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. അതിനാൽ ഇ അറിവ് നമ്മുടെ അയൽവാസികൾ സുഹൃത്തുക്കൾ തുടങ്ങിയവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ അറിയിക്കുക. ലാപ്ടോപ്പിന് അപേക്ഷിക്കാനായി പ്രത്യേക ഓൺലൈൻ പോർട്ടർ സർക്കാർ രൂപീകരിച്ചിട്ടുണ്ട് പത്തുലക്ഷം കുടുംബാംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് പ്രാഥമിക നിഗമനം.അറുപതിനായിരത്തിലധികം അംഗങ്ങൾ ഇതിനോടകം ലാപ്ടോപ്പിന് അപേക്ഷിച്ചിട്ടുള്ളതിൽ, ഇരുപതിനായിരത്തോളംപേർ അപേക്ഷിച്ചതും വ്യത്യസ്ത മോഡലുകൾ ആവശ്യപ്പെട്ടുകൊണ്ടാണ്.
ആശ്രയ എസ് സി എസ് ടി കുടുംബങ്ങളിലെ കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ലാപ്ടോപ്പ് ലഭിക്കുക. ആശ്രയ കുടുംബാംഗങ്ങൾക്ക് 50% ഡിസ്കൗണ്ട് ലഭ്യമായിരിക്കും വിലയുടെ 25 ശതമാനം വരെ തദ്ദേശ ഭരണസ്ഥാപനങ്ങൾ സബ്സിഡിയായും നൽകും. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പഠന ആഘാതങ്ങൾ നിന്നും കയറുന്നതിന് കെഎസ്എഫ്ഇ നടപ്പിലാക്കുന്ന വിദ്യാശ്രീ പദ്ധതി ഉപകാരപ്പെടും എന്നുതന്നെ കരുതാം.
മൂന്ന് മാസം കൊണ്ട് 1500 രൂപ അടച്ചാൽ ലാപ്ടോപ്പ് സ്വന്തമാക്കാൻ കഴിയുന്ന ഈ പദ്ധതിയിൽ 25 ശതമാനം വരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സബ്സിഡി നൽകുന്നതാണ്.
കേരളത്തിലെ എല്ലാവർക്കും ഇൻറർനെറ്റ് ഒരു അവകാശമാണ് എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പിലാക്കുന്ന കെ ഫോൺ പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണരുടെയും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെയും വീടുകളിലേക്ക്
കെ ഫോൺ സൗജന്യമായി അതിവേഗ ഇൻറർനെറ്റ് കണക്ഷൻ വരികയും അതോടൊപ്പം KSFE യുടെ വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്ടോപ്പ് സ്വന്തമാക്കുകയും ചെയ്യുകയാണെങ്കിൽ ഇന്ത്യയിൽ തന്നെ സമ്പൂർണ്ണ ഇന്റെർനെറ്റ് വിവരസാങ്കേതിക വിജ്ഞാനത്തിൽ ഒന്നാമതായി കേരളം തുടരുക തന്നെ ചെയ്യും.