പഴയ ചെക്ക് ബുക്ക്‌ ഇനി ഉപയോഗിക്കാൻ സാധിക്കില്ല

പഴയ ചെക്കുകൾ ഏപ്രിൽ 1 മുതൽ ഉപയോഗിക്കാൻ സാധിക്കില്ല 


    രാജ്യത്തെ വാണിജ്യ  ബാങ്കുകളുടെ ലയനപ്രക്രിയ നടന്നതുകാരണം  ലയിച്ച ബാങ്കുകളിലെ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക്  പഴയ ചെക്ക് ബുക്കുകൾ ഏപ്രിൽ ഒന്നിനുശേഷം ഉപയോഗിക്കാൻ സാധിക്കില്ല പകരം  പുതിയ ചെക്ക് ബുക്ക്‌ വാങ്ങണമെന്ന് നിർദേശം. ബാങ്കുകൾ ലയിക്കുമ്പോൾ ബ്രാഞ്ചുകളുടെ  നിലവിലുള്ള എ.എഫ്.എസ്.സി. കോഡും മാറും എന്നത് കൊണ്ടാണ് ഇത്തരത്തിൽ മാറ്റി വാങ്ങേണ്ടതായി വരുന്നത്. 


പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് അറിയിപ്പ് നൽകിയത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കുമായും ആന്ധ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായുമാണ് ലയിപ്പിച്ചത്. 

             


ഏത് ബാങ്കിന്റെ ചെക്കാണോ നിങ്ങളുട കൈവശം ഉള്ളത് അതുമായി  മാർച്ച് 31- നകം നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചിൽ പോയി  മാറ്റിവാങ്ങണം. പുതിയ ഐ.എഫ്.എസ്.സി. കോഡറിയിക്കാൻ എസ്.എം.എസ്. സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിച്ചെങ്കിലും പുതിയ നിർദേശം ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്ക് ലഭിച്ചിട്ടില്ല.