വാഹനം ഉപയോഗിക്കുണ്ടെങ്കിൽ ഇ ആപ്പ് നിർബന്ധമായും ഡൌൺലോഡ് ചെയ്യുക
നമ്മൾ ബൈക്കിൽ അല്ലെങ്കിൽ കാറിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ വാഹന പരിശോധനയ്ക്കയി പൊലീസോ വെഹിക്കിൾ ഇൻസ്പെക്റ്ററോ കൈ കാണിക്കാറുണ്ട്. അപ്പോൾ നമ്മുടെ ഉള്ളിൽ വല്ലാത്തൊരു പേടിയുണ്ടാവും ബുക്കും പേപ്പറും എടുത്തോ എന്നൊക്കെപേടിച്ചു ആയിരിക്കും വണ്ടി നിറുത്തുന്നത്. ചിലപ്പോൾ അത്യാവശ്യമായി അടുത്ത് എവിടെ എങ്കിലും പോകുമ്പോൾ ഇവ എടുത്തെന്നും വരില്ല. എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു ടെൻഷനും ഇനി വേണ്ട. കാരണം നമ്മൾ എവിടെ പോയാലും നമ്മുടെ ഫോൺ കൊണ്ടുപോകും അപ്പോൾ ഫോണിനകത്തു RC ബുക്കും ഡ്രൈവിംഗ് ലൈസൻസ് അതുപോലെ ഇൻഷുറൻസ് കാലാവധി Tax ഡീറ്റെയിൽസ് എല്ലാം ഉണ്ടെങ്കിൽ ഒന്നും പേടിക്കേണ്ട കാര്യമില്ല. പറഞ്ഞു വരുന്നത് ഇവയൊക്കെ ഫോണിൽ poto എടുത്ത് സൂക്ഷിക്കുന്നതല്ല. അങ്ങനെ പോലീസിനെ കാണിച്ചാൽ പൈസ കൊടുക്കേണ്ടി വരും എന്നാൽ ഭാരത് സർക്കാർ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കൊണ്ടുവന്ന ഒരു അപ്ലിക്കേഷൻ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ അതിൽ vertual ആയിട്ട് rc ബുക്കും ഡ്രൈവിംഗ് ലൈസൻസ് മറ്റ് രേഖകൾ എല്ലാം സൂക്ഷിക്കാൻ സാധിക്കും, പരിശോധന സമയത്ത് അവർ അംഗീകരിക്കുകയും ചെയ്യും. അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുവാൻ നിങ്ങൾക്കു താഴെകാണുന്ന ലിങ്കിൽ ഇൻസ്റ്റാൾ ബട്ടണിൽ ക്ലിക് ചെയ്യുക
തുടർന്ന് Playstore ൽ നിന്നും ഡൌൺലോഡ് ചെയ്യുകയും തുടർന്ന് app എങ്ങനെ ഉപയോഗിക്കണം എന്ന് അറിയണമെന്നുണ്ടെങ്കിൽ താഴെ കാണുന്ന വീഡിയോ കാണുക. എന്തായാലും വാഹന ഉപയോഗിക്കുന്ന ഏതൊരു ഇന്ത്യക്കാർക്കും ഏറ്റവും പ്രയോജനം ചെയ്യുന്ന അപ്ലിക്കേഷൻ തന്നെയാണ്.