സൗത്ത് ഇന്ത്യൻ ബാങ്ക് ഇന്റർനെറ്റ് ബാങ്കിംഗ് എങ്ങനെ രജിസ്റ്റർ ചെയ്യാം
സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിൽ പോകാതെതന്നെ നമ്മുടെ അക്കൗണ്ടിൽ നിന്നും മറ്റൊരാൾക്ക് പൈസ അയച്ചു കൊടുക്കുവാനും, അക്കൗണ്ട് ബാലൻസ് മിനി statment തുടങ്ങിയവ അറിയാനും മൊബൈൽ റീച്ചാർജ് മുതൽ ksfe പ്രവാസി ചിട്ടിവരെയുള്ള എല്ലാ പേയ്‌മെന്റുകളും ഒരു ഫോൺ ഉപയോഗിച്ചോ കമ്പ്യൂട്ടർ ഉപയോഗിച്ചോ ചെയ്യുന്നതിനുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇന്റർ നെറ്റ് ബാങ്കിംഗ് വളരെ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് എടുത്തവർക്ക് മാത്രമാണ് netbanking ഉപയോഗിക്കാൻ സാധിക്കുന്നത്.
രജിസ്റ്റർ ചെയ്യുന്ന രീതി
NetBanking Link
മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാനുള്ള പേജിൽ എത്താവുന്നതാണ്.
തുടർന്ന് New Registration എന്ന ഓപ്ഷൻ ക്ലിക് ചെയ്തു നിങ്ങളുടെ അക്കൗണ്ട് നമ്പറും അതിനു താഴെ ബാങ്കുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും നൽകുക. അതിനു ശേഷം ഒരു captcha കോഡ് പകർത്തി submit കൊടുക്കുമ്പോൾ അദ്യഘട്ടം പൂർത്തിയാകും.
രണ്ടാം ഘട്ടത്തിൽ നിങ്ങളുടെ ഡെബിറ്റ് കാർഡിന്റെ മുൻവശത്തെ 16 അക്ക നമ്പറും ടൈപ്പ് ചെയ്തു കൊടുക്കുക. തുടർന്ന് ഡെബിറ്റ് കാർഡിന്റെ atm ൽ നിന്നും പൈസ പിൻവലിക്കാൻ ഉപയോഗിക്കുന്ന 4അക്ക pin നമ്പർ ടൈപ്പ് ചെയ്യുക അതിനുശേഷം ഡെബിറ്റ് കാർഡിന്റെ Validity മാസം വർഷം എന്നിവ കാർഡിന്റെ മുൻവശത്തു നിന്നും നോക്കി ടൈപ്പ് ചെയ്യുക. അതിനുശേഷം submit ബട്ടൺ ക്ലിക് ചെയ്യുക.
മൂന്നാമത്തെ ഘട്ടത്തിൽ നിങ്ങൾക്ക് ഒരു യൂസർ name തെരെഞ്ഞെടുക്കാവുന്നതാണ്. അതിനു താഴെയായി ലോഗിൻ ചെയ്യാനുള്ള പാസ്സ്‌വേർഡും ട്രാൻസാക്ഷൻ ചെയ്യാനുള്ള പാസ്സ്‌വേർഡ് എന്നിവ സജീകരിക്കുക. പാസ്സ്‌വേർഡ് തയ്യാറാക്കുമ്പോൾ 8 നും 16 നും മദ്ധ്യേ വരുന്ന പാസ്സ്‌വേർഡ് തെരഞ്ഞെടുക്കുക അതിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ വലിയ അക്ഷരവും ചെറിയ അക്ഷരവും അക്കങ്ങളും ചിഹ്നവും ഉൾപ്പെടുത്തുക ഇല്ലെങ്കിൽ പാസ്സ്‌വേർഡ് തയ്യാറാക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടേക്കാം.
തുടർന്ന് നിങ്ങളുടെ ഫോണിൽ വരുന്ന മെസ്സേജിൽ നിന്നും OTP എടുത്ത് ടൈപ്പ് ചെയ്താൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ Netbanking രെജിസ്ട്രേഷൻ പൂർത്തിയാകും.
വീഡിയോ കണ്ട് മനസിലാക്കുവാൻ