നിങ്ങളുടെ പണം നഷ്ടപ്പെട്ടാൽ ?
നിങ്ങൾ മൊബൈൽഫോൺ ഉപയോഗിച്ച് ഏതെങ്കിലും പണമിടപാടുകൾ ഓൺലൈനായി നടത്തുമ്പോൾ തടസ്സം നേരിടുകയോ നിങ്ങളുടെ പണമിടപാട് പരാജയപ്പെടുകയോ ചെയ്തിട്ടുണ്ടോ? ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും ആ പണം തിരികെ ലഭിക്കുകയും നിശ്ചിത കാലയളവിനുള്ളിൽ പൈസ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചിട്ടില്ല എങ്കിൽ,അവയ്ക്കുള്ള നഷ്ടപരിഹാരവും നിങ്ങൾക്ക് ലഭിക്കും എന്നാണ് റിസർവ് ബാങ്ക് പറയുന്നത്. നിശ്ചിതസമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ ഓരോ ദിവസവും 100 രൂപ എന്ന നിരക്കിൽ അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക് പിഴയായി നൽകേണ്ടതുണ്ട് എന്നാണ് റിസർവ് ബാങ്ക് സർക്കുലറിൽ പറയപ്പെടുന്നത്.
നിങ്ങൾ മൊബൈൽഫോൺ വഴി നടത്തുന്ന ഒരു ഇടപാട്. ഐ എം പി എസ് മുഖേന ആണെങ്കിൽ അടുത്ത പ്രവൃത്തി ദിനം അവസാനിക്കുന്നതിനു മുൻപ് തന്നെ നിങ്ങളുടെ അക്കൗണ്ടിൽ പണം തിരിച്ചെത്തിരിക്കണം അതുകഴിഞ്ഞുള്ള ഓരോ ദിവസത്തിനും 100 രൂപ വീതം ബാങ്കിൽ നിന്നും പിഴ ഈടാക്കാൻ നിങ്ങൾക്ക് അവകാശമുണ്ട് ഇത് യുപിഐ ട്രാൻസാക്ഷൻ ആണെങ്കിൽ പോലും ഇതേ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കുന്നതാണ്.ഇത് നടപ്പിലാക്കുന്നതിൽ ബാങ്കിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ നിങ്ങൾക്ക് സേവനദാതാവിനെയോ സിസ്റ്റം പാർട്ടിസിപ്പറ്റിനോ എതിരായി നിങ്ങൾക്ക് പരാതി നൽകാവുന്നതാണ്. അതായത് നിങ്ങൾ ഗൂഗിൾ പേ,ഫോൺ പേ,പേറ്റിഎം തുടങ്ങിയ യുപി ആപ്പ് വഴിയാണ് നിങ്ങളുടെ പൈസ നഷ്ടപ്പെട്ടു എങ്കിൽ നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ മുഖേനയും ബാങ്കുമായും നിങ്ങൾക്ക് പരാതിനൽകാവുന്നതാണ്.പരാതിയിന്മേൽ ഒരു മാസം കഴിഞ്ഞിട്ടും ഇത്തരം സ്ഥാപനങ്ങൾ യാതൊരുവിധ നടപടികളും എടുക്കുന്നില്ല എങ്കിൽ നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചുമായി ബന്ധപ്പെട്ട ഏറ്റവും അടുത്തുള്ള ഓംബുഡ്സ്മാനെ സമീപിച്ച് പരാതി നൽകാവുന്നതുമാണ് തുടർന്ന് നടപടികൾ സ്വീകരിക്കുന്നതാണ്.
ATM വഴി പണമിടപാട് പരാജയപ്പെട്ടാൽ
ഇനി എടിഎമ്മുകൾ വഴിയുള്ള ഇടപാടുകളിൽ നിങ്ങൾക്ക് അക്കൗണ്ടിൽ നിന്നും പൈസ ഡെബിറ്റ് ചെയ്യപ്പെടുകയും,പണം കയ്യിൽ ലഭിച്ചിട്ടില്ല എങ്കിൽ അടുത്ത 5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ബാങ്ക് പണം തിരികെ നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കണം അല്ലാത്തപക്ഷം പിഴ തുകയും ഉപഭോക്താവിന് നൽകണം കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായി ഇടപാടുകൾ നടത്തുമ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടായേക്കാം. കാർഡ് ഇടപാടുകളിൽ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുകയും എന്നാൽ കിട്ടേണ്ട ആൾക്ക് അക്കൗണ്ടിൽ പണം എത്തിച്ചേരുകയും ചെയ്തിട്ടില്ല എങ്കിൽ അടുത്ത രണ്ടു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പണം അക്കൗണ്ടിലേക്ക് തിരിച്ചു ലഭിക്കേണ്ടതാണ് അതുപോലെ കടകളിൽ കാർഡ് ഉപയോഗിക്കുമ്പോൾ കാർഡ് തുക ഡെബിറ്റ് ചെയ്യുകയും എന്നാൽ കൺഫർമേഷൻ ലഭിക്കുകയും ചെയ്തിട്ടില്ല എങ്കിൽ അടുത്ത 5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ എത്തേണ്ടതുണ്ട്.
IMPS, RTGS, NEFT, UPI പണമിടപാട് പരാജയപ്പെട്ടാൽ
ഇനി ഐ എം പി എസ്, യു പി ഐ, എൻ ഇ എഫ് ടി,ആർ ടി ജി യെസ്.തുടങ്ങിയ എല്ലാ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ പണം ബെനിഫിഷറി,അതായത് നിങ്ങളുടെ അക്കൗണ്ടിൽ കിട്ടേണ്ട ആളിന് പണം എത്തുകയും ചെയ്തിട്ടില്ലെങ്കിൽ അടുത്ത രണ്ടു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പണം തിരികെ അക്കൗണ്ടിൽ കയറേണ്ടതുണ്ട്.എന്നാൽ കടകളിലെ ഇടപാടുകളിൽ ആണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ 6 ദിവസത്തിനുള്ളിലാണ് പണം തിരികെ അക്കൗണ്ടിൽ ലഭിക്കേണ്ടത്. ഇതിൽ കൂടുതൽ വൈകിയാൽ നിങ്ങൾക്ക് ഉപഭോക്താവിന് നഷ്ടപരിഹാരം തീർച്ചയായും ലഭിക്കുന്നതാണ്. അതിനായി മുകളിൽ പറഞ്ഞതുപോലെ നിങ്ങളുടെ ബ്രാഞ്ചുമായി ഏറ്റവും അടുത്തുള്ള ഉപഭോക്തൃ ഓംബുഡ്സ്മാനു മായിട്ട് ബന്ധപ്പെടേണ്ടതാണ്.