Irctc Imudra app Malayalam

എന്താണ് Imudra ?
എങ്ങനെ ഉപയോഗിക്കാം?


നമ്മൾ സാധാരണ ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോൾ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അല്ലെങ്കിൽ നേറ്റ് ബാങ്കിങ് യൂസർ നെയിം പാസ്സ്‌വേർഡ്‌ അതുമല്ലെങ്കിൽ നമ്മുടെ ATM കാർഡ് വിവരങ്ങൾ പങ്കുവെക്കേണ്ടതായി വരുന്നുണ്ട്. ഉദാഹരണത്തിന് ആമസോണിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ നമ്മുടെ ക്രെഡിറ്റ്‌ കാർഡിന്റെയോ ഡെബിറ്റ് കാർഡിന്റെയോ വിവരങ്ങൾ ടൈപ്പ് ചെയ്തുകൊടുക്കണം അതുപോലെ ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോഴും ഒക്കെ നമ്മുടെ ബാങ്ക് വിവരങ്ങൾ നൽകേണ്ടതായി വരും.

ഇത്തരം സന്ദർഭങ്ങളിൽ അക്കൗണ്ട്‌ വിവരം നൽകാതെ നമ്മുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമായിരിക്കുവാൻ വേണ്ടി ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയ ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേക ഒരു ലക്ഷം രൂപപരിധിയുള്ള ഒരു വാലറ്റ് ഉപയോഗിച്ച് വളരെ വേഗത്തിൽ ഓൺലൈൻ ആയി പണമിടപാട് നടത്താം അതിനായി ഒരു ഡെബിറ്റ് കാർഡ് നമുക്ക് ലഭിക്കുന്നുണ്ട്. വെർച്യുൽ ഡെബിറ്റ് കാർഡും,ആവശ്യമുണ്ടെങ്കിൽ ഫിസിക്കൽ കാർഡും നമുക്ക് ലഭിക്കുന്നതാണ് visa അല്ലെങ്കിൽ rupe കാർഡാണ് ഇ ആപ്പിലൂടെ കിട്ടുന്നത്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു അപ്ലിക്കേഷൻ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

Irctc Imudra Install

ഇൻസ്റ്റാൾ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഫോണിൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഒരു അക്കൗണ്ട്‌ നിർമിക്കുക തുടർന്ന് ആധാർ, പാൻ കാർഡ് വിവരങ്ങൾ നൽകി ഒരു സെൽഫി ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്തു വളരെ എളുപ്പത്തിൽ kyc പൂർത്തീകരിക്കാവുന്നതാണ്. തുടർന്ന് നമുക്ക് ഒരു ലക്ഷം പരിധിയുള്ള ഡിജിറ്റൽ വാലറ്റിലേക്ക് പണം ചേർക്കാവുന്നതാണ്. നിരവധി ഓഫർ നൽകുന്ന ഇ ആപ്പിൽ അവ ഉപയോഗിച്ച് നിരവധി ക്യാഷ് ബാക്ക് സ്വന്തമക്കാവുന്നതാണ്.



അക്കൗണ്ട്‌ നിർമ്മിക്കുന്നത് എങ്ങനെഎന്നും kyc വെരിഫിക്കേഷൻ എങ്ങനെ ചെയ്യാമെന്നും സംശയം ഉള്ളവർ മുകളിലുള്ള വീഡിയോ കണ്ട് മനസിലാക്കുക.