Online Bank Account Opening with Zero Balance | Union Bank | Malayalam

 യൂണിയൻ ബാങ്കിൽ ഒരു ഡിജിറ്റൽ സേവിങ് സീറോ ബാലൻസ് അക്കൗണ്ട് എങ്ങനെ തുടങ്ങാം


സീറോ ബാലൻസ് അക്കൗണ്ട്‌ ഓപ്പൺ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഏറ്റവും നല്ല അക്കൗണ്ടാണ്, Next ജനറേഷൻ ബാങ്കുകളിൽ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കയാ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ zero ബാലൻസ് ഡിജിറ്റൽ സേവിങ് അക്കൗണ്ട്‌. സാധാരണയായി ബാങ്കിൽ പോയി ഒരു സേവിങ് അക്കൗണ്ട് തുടങ്ങണം എന്ന് പറഞ്ഞാൽ ഡിജിറ്റൽ സേവിങ് അക്കൗണ്ട്‌ നിങ്ങൾക്ക് യൂണിയൻ ബാങ്ക് അനുവദിച്ചു തരില്ല. ഓൺലൈൻ ആയിട്ട് അപേക്ഷ ഫോം പൂരിപ്പിച്ചു അവ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് ബാങ്കിൽ കൊടുത്താൽ മാത്രമാണ് ഡിജിറ്റൽ സേവിങ് അക്കൗണ്ട് നമുക്ക് തുടങ്ങാൻ സാധിക്കുകയൊള്ളു.



എന്താണ് ഇതിന്റെ പ്രത്യേകത

🔷 അക്കൗണ്ട്‌ തുറന്നു കഴിഞ്ഞാൽ പൂർണ്ണമായും ഡിജിറ്റലായി മാത്രമേ പണമിടപാട് നടത്താൻ സാധിക്കൂ.

🔷 ഈ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല

🔷നേറ്റ് ബാങ്കിംഗ് , മൊബൈൽ ബാങ്കിംഗ്, SMS ബാങ്കിംഗ്, ATM കാർഡ്, ചെക്ക് ബുക്ക്‌, പാസ്ബുക്ക് തുടങ്ങിയ സേവനങ്ങൾ അക്കൗണ്ട്‌ തുടങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

🔷 നിങ്ങൾക്ക് ലഭിക്കുന്ന ഡെബിറ്റ് കാർഡ് ഒരു contact less Rupay ഡെബിറ്റ് കാർഡ് ആണ് ഇത് ഉപയോഗിച്ച് 25000 രൂപ വരെ ഒരു ദിവസം ട്രാൻസ്ഫർ ചെയ്യാം.

🔷 U mobile app , Bhim Upi app, Netbanking, Imps തുടങ്ങിയവ പരിധി ഇല്ലാതെ സൗജന്യമായി ഉപയോഗിക്കാം

🔷ഓരോ ഓൺലൈൻ ഇടപാടുകൾക്കും റീവാർഡ് പോയിന്റ് ലഭിക്കുന്നു 

🔷ഒരു തവണ മാത്രം നിങ്ങളുടെ ബ്രാഞ്ചിൽ പോയാൽ മതി.


അക്കൗണ്ട്‌ തുടങ്ങാനുള്ള യോഗ്യത

          ആധാർ കാർഡിൽ 18 വയസ്സ് പൂർത്തിയായതും 75 വയസ്സ് പൂർത്തിയാകാത്തതുമായ ഏതൊരാൾക്കും അക്കൗണ്ട് തുറക്കാവുന്നതാണ്

ആവശ്യമായ രേഖകൾ

ആധാർകാർഡ്
പാൻകാർഡ്
2  ഫോട്ടോ
ഓൺലൈൻ അപേക്ഷ ഫോം


എങ്ങനെ ബാങ്ക് അക്കൗണ്ട്‌ തുറക്കാം

താഴെ കാണുന്ന ലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്യുക

                           Clik

             ഇവിടെ ക്ലിക് ചെയ്യുക

 മുകളിലുള്ള ചിത്രത്തിലോ ലിങ്കിലോ ക്ലിക്ക് ചെയ്തുകൊണ്ട് ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. പൂരിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. അക്കൗണ്ട് തെരെഞ്ഞെടുക്കുമ്പോൾ Digital Saving Account എന്നത് select ചെയ്യുക.

        ഓൺലൈൻ ആയി അപേക്ഷ പൂരിപ്പിക്കാൻ സംശയം ഉണ്ടെങ്കിലും അറിയാത്തവരും താഴെ കാണുന്ന വീഡിയോ കാണുക



     പൂരിപ്പിച്ച അപേക്ഷ ഓൺലൈൻ ആയി apply ചെയ്യുക. തുടർന്ന് ലഭിക്കുന്ന റെഫ്രറൻസ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക.തുടർന്ന് 30 ദിവസത്തിനുള്ളിൽ അപേക്ഷയിൽ തെരെഞ്ഞെടുത്ത ബ്രാഞ്ചിൽ kyc വെരിഫിക്കേഷൻ ചെയ്യുന്നതിനായി ആധാർ, പാൻകാർഡ് എന്നിവയുടെ കോപ്പിയും 2 പാസ്പോർട്ട്‌ സൈസ് ഫോട്ടോയും ഡൌൺലോഡ് ചെയ്തു എടുത്ത നിങ്ങളുടെ അപേക്ഷയുമായി പോവുക. ഇവ ബാങ്ക് ജീവനക്കരന് മുന്നിൽ ഹാജരാക്കുക. അപ്പോൾ തന്നെ അക്കൗണ്ട് നമ്പർ, പാസ്ബുക്ക്, ATM കാർഡ് എന്നിവ ലഭിക്കുന്നതാണ്.