Health Insurance Policy Malayalam

        ആരോഗ്യമുള്ളപ്പോൾ ചിന്തിക്കാത്തതും ഏതെങ്കിലും രോഗം വരുമ്പോഴോ, വേണ്ടപ്പെട്ടവർ ആശുപത്രിയിൽ കിടക്കുമ്പോഴോ മാത്രം മനസ്സിൽ വരുന്നതുമായ ഒന്നാണ് Health Insurance. സാധരണക്കാർ പൊതുവെ ആരോഗ്യ ഇൻഷ്വറൻസ് എന്ന് കേൾക്കുമ്പോൾ അത് രോഗം വരുമ്പോൾ അല്ലേ ഗുണമുണ്ടാവൂ എന്ന് ചോദിക്കുന്നവരാണ്. സാധാരണ ഇൻഷ്വറൻസ് ആയാലും ഹെൽത്ത് ഇൻഷ്വറൻസ് ആയാലും എടുക്കുന്നത് നമ്മുടെ സമ്പാദ്യം വർധിപ്പിക്കാനോ പണക്കാരൻ ആകനോ ഉള്ള ഒരു ഉപാധിയയിട്ടല്ല എന്ന് മനസിലാക്കുക. മറിച്ചു ഇപ്പോൾ ഉള്ള സാമ്പത്തിക സ്ഥിതിയിൽ നിന്നും വീണ്ടും താഴ്ചയിലേക്ക് പോയി ഒരിക്കലും കരകയറാൻ സാധിക്കാത്ത നിലയിലേക്ക് എത്താതിരിക്കാൻ ഉള്ള ഒരു മുൻകരുതൽ മാത്രമാണ് ഹെൽത്ത് ഇൻഷ്വറൻസ്.

ഹെൽത്ത് ഇൻഷ്വറൻസിന്റെ സവിശേഷതകൾ 


Health-Insurance-Policy-Malayalam

ഒന്നാമതായി രോഗം വരുമ്പോൾ രോഗത്തെ മാത്രം പേടിച്ചാൽ മതിയാകും.എന്ന് പറഞ്ഞാൽ എങ്ങനെ ചികിൽസിക്കും. ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തും. തുടങ്ങിയവയെ കുറിചുള്ള മാനസിക സമ്മർദ്ദം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുന്നതാണ്. അപ്രതീക്ഷിതമായി വരുന്ന പല രോഗങ്ങളും നമ്മുടെ ചുറ്റുപാടുമുള്ള പലരുടെയും ജീവിതം ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിട്ടുള്ളത് കണ്ടിട്ടുണ്ടാവും. അതിനാൽ ആർക്ക് എപ്പോൾ രോഗം വരും എന്ന് പ്രവചിക്കാൻ സാധിക്കുന്നതല്ല. ഹെൽത്ത് ഇൻഷ്വറൻസ് ഉള്ള നിങ്ങൾക്ക് ചിലപ്പോൾ ഒരു രോഗവും വന്നില്ല എങ്കിൽ അടച്ച തുക നഷ്ടപ്പെട്ടല്ലോ എന്ന് വിചാരിക്കരുത്. കാരണം രോഗം വരാതിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക നേട്ടം .


ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.


ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുമ്പോൾ ഒരു കുടുബത്തിന് മുഴുവനും കവറേജ് ലഭിക്കുന്ന രീതിയിലോ അല്ലെങ്കിൽ ഒരു വ്യക്തിയ്ക്ക് മാത്രമായോ എടുക്കാവുന്നതാണ്. ഇതിൽ കുടുംബത്തിന് മുഴുവനായും ഇൻഷ്വറൻസ് ലഭിക്കുന്ന പോളിസി എടുക്കുന്നതാവും ഏറ്റവും നല്ലത് എന്നാൽ ഇതിന്റെ പ്രീമിയം തുക കൂടുതൽ ആയിരിക്കും. അതുപോലെ എടുക്കുന്ന പോളിസി ഉപയോഗിച്ച് എത്ര രൂപയ്ക്ക് ചികിത്സ നടത്താം. കുടുംബത്തിൽ ഒരാളുടെ രോഗത്തിന് മുഴുവൻ തുകയും ഉപയോഗിക്കാമോ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുക.ചികിത്സയ്ക്ക് ശേഷം പൈസ ലഭിക്കുന്ന പോളിസികളെക്കാൾ നല്ലത് ആശുപത്രിയിൽ അഡ്മിറ്റ് ആകുമ്പോൾ മുതൽ സൗജന്യമായി ചികിത്സ ലഭിക്കുന്ന പോളിസികളാവും നല്ലത്. അതാകുമ്പോൾ ഇൻഷ്വറൻസ് കമ്പനികളുടെ നൂലാമാലകൾക്ക് പുറകെ നടക്കേണ്ടതായി വരില്ല. എന്നാൽ ഇത്തരം പോളിസികൾ ഏതെല്ലാം രോഗത്തിനാണ് ഉള്ളത്, ഏതൊക്കെ ആശുപത്രിയിലാണ് ലഭിക്കുന്നത് എന്നുകൂടെ ശ്രദ്ധിക്കുക. അല്ലെങ്കിൽ ചിലപ്പോൾ സമയത്തിന് നമുക്ക് ഉപകരിക്കാതെ പോകാൻ ഇടയാകും. പോളിസികൾ തെരെഞ്ഞെടുക്കുമ്പോൾ ഇൻഷ്വറൻസ് കമ്പനികളുടെ ചരിത്രം കൂടെ പരിശോധിക്കുക. അല്ലെങ്കിൽ നമുക്ക് ലഭിക്കേണ്ട തുക തിരികെ ലഭിക്കുവാൻ കോടതി കയറി ഇറങ്ങേണ്ടതായും വന്നേക്കാം. അതുപോലെ പോളിസികളുടെ Term's & Conditions വായിച്ചു നോക്കുക അല്ലെങ്കിൽ പോളിസി ഏജന്റുമാരുടെ വലയിൽ പെട്ട് പൈസ നഷ്ടം വരാനും ഉപകരിക്കാതെയും വരാൻ ഇടയുണ്ട്.


രോഗമുള്ളവർക്ക് പോളിസി എടുക്കാമോ?


ഹെൽത്ത് ഇൻഷ്വറൻസ് പോളിസികൾ എടുത്ത് ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷമാകും കവറേജ് ലഭിക്കുന്നത് എന്നാൽ ഇപ്പോൾ കോവിഡ് രോഗത്തിന് വരെ ഇൻഷ്വറൻസ് ലഭിക്കുന്നുണ്ട്. എന്നാൽ രോഗമുണ്ടെങ്കിൽ, ഉള്ള രോഗവിവരം മറച്ചു വെച്ച് പോളിസി എടുക്കാതിരിക്കുക. കാരണം അത് ചിലപ്പോൾ ക്ലയിം ചെയ്താൽ തുക കിട്ടാതിരിക്കാനും സാധ്യത ഉണ്ട്. രോഗവിവരം അറിയിച്ചുകൊണ്ട് പോളിസികൾ എടുക്കുമ്പോൾ അടയ്‌ക്കേണ്ട പ്രീമിയം തുക കൂടാൻ സാധ്യത കൂടുതലാണ്. എന്നിരുന്നാലും ചികിത്സയ്ക്ക് തിരികെ പൈസ ലഭിക്കും എന്ന് മനസിലാക്കുക. ചില കമ്പനികൾ സൗജന്യമയി ചെക്കപ്പ് നടത്തിയ ശേഷമായിരിക്കും പോളിസി എടുക്കാൻ അനുവദിക്കുന്നത് അത് നല്ലൊരു കാര്യമായി കരുതാം. രോഗമുള്ളവർ പോളിസി എടുക്കുമ്പോൾ പുതിയ കമ്പനികളുടെ പോളിസികൾ എടുക്കുന്നതിനേക്കാളും സ്ഥിരത പുലർത്തുന്ന ചരിത്രമുള്ള കമ്പനികളെ തെരഞ്ഞെടുക്കുക. ഏത് കമ്പനിയെ കുറിച്ചും അവരുടെ പ്രകടനത്തെ കുറിച്ചും ഏതൊരാൾക്കും ഗൂഗിളിൽ സേർച്ച്‌ ചെയ്തു കണ്ടത്താവുന്നതാണ്.


എവിടെ നിന്നാണ് ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുക?

        നമ്മുടെ നാട്ടിൽ ഒരുപാട് ഹെൽത്ത് ഇൻഷ്വറൻസ് ഏജന്റുമാർ ഉണ്ട് അവരിൽ നിന്നും നമുക്ക് എടുക്കാവുന്നതാണ്. എന്നാൽ അവർ കൂടുതലും കമ്മീഷൻ കൂടുതലുള്ളവയാകും നമ്മളെകൊണ്ട് എടുപ്പിക്കുക. അതിനാൽ അവരുടെ പക്കലുള്ള എല്ലാ പോളിസികളെക്കുറിച്ചും മനസിലാക്കിയശേഷം നമുക്ക് അനുയോജ്യമായ പോളിസി അവരോട് തരുവാൻ പറയുക. അല്ലെങ്കിൽ ഓൺലൈൻ ആയിട്ട് ഏത് കമ്പനിയുടെ പോളിസിയും നമുക്ക് എടുക്കാവുന്നതാണ്.ഹെൽത്ത് ഇൻഷ്വറൻസ് എടുക്കുന്നതിലൂടെ ജീവിതത്തിൽ ഒരു സാമ്പത്തിക സ്ഥിരത നേടിയെടുക്കാൻ സാധിക്കുന്നത് എപ്പോഴും ഓർക്കുന്നതും നന്നായിരിക്കും.