ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI ) കോവിഡ് കാലത്ത് വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ എല്ലാവിധ ഇടപാടുകളും നടത്തുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് . എന്നാൽ ഇപ്പോൾ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് പുതുതായി അക്കൗണ്ട് തുറക്കുവാൻ ബാങ്കിൽ പോകേണ്ടതില്ല ഇ സംവിധാനം കുറച്ചു മുൻപേ നിലവിൽ വന്നെങ്കിലും KYC വെരിഫിക്കേഷൻ ചെയ്യുന്നതിനായി അക്കൗണ്ട് തുറക്കുന്ന വെക്തി ഏതെങ്കിലും ബ്രാഞ്ചിൽ പോകണമായിരുന്നു. എന്നാൽ ബ്രാഞ്ചിൽ പോകാതെ നമ്മുടെ മൊബൈൽ ഉപയോഗിച്ച് ബാങ്ക് ഉദ്യോഗസ്ഥനുമായി വിഡിയോ കോൾ നടത്തി KYC വെരിഫിക്കേഷൻ ചെയ്യാവുന്നതാണ്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താലാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് തുറക്കുന്ന അക്കൗണ്ട് ആണ് Insta Plus Saving Account Sbi എന്ന് പറയുന്നത്.
Insta Plus Saving Account ന്റെ സവിശേഷതകൾ
1.സ്മാർട്ട് ഫോൺ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം.
2.പരിധിയില്ലാതെ മൊബൈൽ ഉപയോഗിച്ച് പണമിടപാടുകൾ നടത്താവുന്നതാണ്.
3.നിക്ഷേപത്തിന് പരിധിയില്ല
4.ഒരു തവണപോലും SBI ബാങ്കിന്റെ ബ്രാഞ്ചിൽ പോകേണ്ട ആവശ്യമില്ല.
5.NEFT, RTGS, IMPS, UPI ഇടപാടുകൾ നിലവിൽ സൗജന്യമാണ്.
6.Rupy ഡെബിറ്റ് കാർഡ് ലഭിക്കുന്നു.
ആർക്കൊക്കെ ഇൻസ്റ്റാ പ്ലസ് സേവിങ് അക്കൗണ്ട് തുറക്കാം.
◾️18 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും ഓൺലൈൻ ആയിട്ട് അക്കൗണ്ട് തുറക്കാവുന്നതാണ്.
◾️ഒരു നോമിനി ഉണ്ടായിരിക്കണം.
◾️70 വയസ്സ് കഴിയാൻ പാടില്ല.
◾️ആധാർകാർഡ്
◾️പാൻകാർഡ്
◾️വീഡിയോ call ചെയ്യാൻ ആവശ്യമായ ഒരു സ്മാർട്ട് ഫോൺ നിർബന്ധമായും ഉണ്ടായിരിക്കണം
എങ്ങനെ അക്കൗണ്ട് തുറക്കാം
നിങ്ങളുടെ കൈവശമുള്ള സ്മാർട്ട് ഫോണിൽ,പ്ലേ സ്റ്റോറിൽ നിന്നും Yono Sbi app ഇൻസ്റ്റാൾ ചെയ്യുക ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക തുടർന്ന് വരുന്ന otp ടൈപ്പ് ചെയ്യുക.തുടന്ന് അപ്ലിക്കേഷൻ പാസ്സ്‌വേർഡ് നിർമ്മിക്കുക. അക്കൗണ്ട് തുറക്കുന്ന പ്രക്രിയയുടെ ഇടയിൽ തടസ്സം വന്നാൽ വീണ്ടും തുടരുന്നതിനു ഇ പാസ്സ്‌വേർഡ് ഉപയോഗിക്കുന്നതിലേക്കായി പാസ്സ്‌വേർഡ് ഓർമ്മിച്ചു വയ്ക്കുക.അതിനു ശേഷം ആധാർ നമ്പർ Pancard നമ്പർ ചേർക്കുക. അതിന് ശേഷം നിങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കുക. ഒരു ബ്രാഞ്ച് സെലക്ട് ചെയ്യുക.( IFSC കോഡ് ലഭിക്കുന്നതിനാണ് ) തുടർന്ന് വരുന്ന otp സ്ഥിതീകരിക്കുക. അപ്പോൾ ബാങ്കിലെ ഉദ്യോഗസ്ഥനുമായി വീഡിയോ കാൾ മുഖേന KYC രേഖകൾ സമർപ്പിക്കുക. Kyc പരിശോധന പൂർത്തീകരിക്കുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ SMS ആയിട്ട് അക്കൗണ്ട് നമ്പർ, IFSC code, കസ്റ്റമർ ഐഡി തുടങ്ങിയ ലഭിക്കുന്നതാണ്.തുടർന്ന് Yono ആപ്പിൽ മൊബൈൽ ബാങ്കിംഗ് രജിസ്റ്റർ ചെയ്തു ഉപയോഗിക്കാവുന്നതാണ്.
എങ്ങനെ അക്കൗണ്ട് തുറക്കാം എന്ന് നിങ്ങൾക്ക് താഴെ കാണുന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്
Sbi Insta Plus Saving Account ന്റെ ദോഷങ്ങൾ
◾️ബ്രാഞ്ചിൽ പോയി നേരിട്ട് ഇടപാടുകൾ നടത്താൻ സാധിക്കില്ല.
◾️Passbook ലഭിക്കില്ല അതിനു പകരം നിങ്ങളുടെ ഈമെയിലിൽ Statment അയക്കും.
◾️ചെക്ക് ബുക്ക് ലഭിക്കില്ല.
◾️ബാങ്കിൽ പോയി ഒപ്പിട്ട് കൊടുത്ത് പൈസ പിൻവലിക്കാനും സാധിക്കുന്നതല്ല.
◾️ജോയിൻ അക്കൗണ്ട് തുറക്കാൻ സാധിക്കില്ല