നിങ്ങൾ ഒരു ചിട്ടിയിൽ ചേർന്നു എന്ന് കരുതുക. എല്ലാമാസവും കൃത്യമായി ഒരു തുക അതിലേക്ക് നൽകുന്നു. ആ ചിട്ടിലഭിക്കുമ്പോൾ എത്രയാണോ അതിന് കണക്കാക്കിയിട്ടുള്ള അവസാന തുക അത് നിങ്ങൾക്ക് ലഭിക്കുന്നു. ഇനി നിങ്ങൾ ബാങ്കിൽ ഒരു റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങി എന്ന് കരുതുക ഇതും ഒരു നിശ്ചിത പലിശയോടെ നിങ്ങൾക്ക് തിരികെ ലഭിക്കുന്നു. ഇവ രണ്ടിന്റെയും പൊതു സ്വഭാവം എല്ലാമാസവും കൃത്യമായി ഒരു തുക നിങ്ങൾ നിക്ഷേപിക്കുന്നു എന്നതാണ്.ഇതേ രീതിയിൽ മ്യൂച്ചൽ ഫണ്ടിൽ എല്ലാമാസവും കൃത്യമായി ഒരു തുക നിക്ഷേപിക്കുന്ന സംവിധാനമാണ് SIP അല്ലെങ്കിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് മെന്റ് പ്ലാൻ. ഇവിടെ നമ്മൾ എല്ലാമാസവും മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കേണ്ട തുക ബാങ്കിൽ നിന്നും മ്യൂച്ചൽ ഫണ്ടിലേക്ക് നേരിട്ട് ഓട്ടോമാറ്റിക് ആയി ട്രാൻസ്ഫർ ആവുകയാണ് ചെയ്യുന്നത്.
SIP യുടെ പ്രയോജനങ്ങൾ.
സ്ഥിരതയാർന്ന നിക്ഷേപം എന്ന് ഇതിനെ വിശേഷിപ്പിക്കാം. നിങ്ങൾക്ക് എല്ലാ മാസവും ഒന്നാം തിയതി ബാങ്ക് അക്കൗണ്ടിൽ ശമ്പളം ലഭിക്കുന്നുണ്ട് എന്നുകരുതുക. എങ്കിൽ രണ്ടാം തിയതി SIP വരുന്ന ഒരു മ്യൂച്ചൽ ഫണ്ടിൽ ചേർന്നാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ടാം തിയതി ഓട്ടോമാറ്റിക്കായി മ്യൂച്ചൽ ഫണ്ടിലേക്ക് ട്രാൻസ്ഫർ ആകുന്നതാണ്. നമ്മൾ വാഹനങ്ങൾ emi ആയി വാങ്ങുന്ന അതേ സംവിധാനമാണ്. എന്നാൽ വാഹനങ്ങൾ emi ആയി എടുത്താൽ വാഹനത്തിന്റെ ലോൺ തീരുന്നതുവരെ emi അടയ്‌ക്കേണ്ടിവരും എന്നാൽ SIP യ്ക്ക് അങ്ങനെ ഒരു പ്രശ്നം ഇല്ല എപ്പോൾ വേണമെങ്കിലും നിറുത്താം. അതുപോലെ ബാങ്കിൽ ഒരു മാസം പൈസ ഇല്ലെങ്കിൽ പിഴയോ അടുത്തമാസം മുൻമാസം അടയ്ക്കാത്ത തുക കൂടെ എടുക്കുകയോ ചെയ്യുന്നില്ല. അതിനാൽ SIP നമുക്ക് ഒരു ബാധ്യതയാകുന്നില്ല എന്നാൽ നമ്മുടെ നിക്ഷേപം വർധിപ്പിക്കാൻ സാധിക്കുന്നതുമാണ് .
SIP യിൽ എന്നും എത്ര രൂപ തിരിച്ചു കിട്ടും.
എല്ലാമാസവും നമ്മൾ നിശ്ചിത തുക SIP മുഖേന നിക്ഷേപിക്കുമ്പോൾ ആ തുകയ്ക്ക് നമ്മൾ ചേരുന്ന മ്യൂച്ചൽ ഫണ്ടിൽ നിശ്ചിത യൂണിറ്റ് ഓഹരികൾ വാങ്ങുകയാണ് ചെയ്യുന്നത്. ഓഹരികളുടെ വില എപ്പോഴും കുറയുകയും കൂടുകയും ചെയ്യുന്നുണ്ട് എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ SIP വഴി ഓഹരികൾ വാങ്ങുമ്പോൾ, ഓഹരികളുടെ വില കൂടിയിരിക്കുന്ന സമയത്ത് യൂണിറ്റുകളുടെ എണ്ണം കുറയുകയും ഓഹരികളുടെ വില കുറഞ്ഞിരിക്കുമ്പോൾ കൂടുതൽ യൂണിറ്റുകൾ ലഭിക്കുകയും ചെയ്യുന്നു. ഇതുമൂലം നിങ്ങളുടെ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരിക്കലും നഷ്ടം ഉണ്ടാവുന്നില്ല എന്നുമാത്രമല്ല കോവിഡ് കാലയളവിൽ ഓഹരികളുടെ വില കുറഞ്ഞിരുന്നതിനാൽ കൂടുതൽ യൂണിറ്റുകൾ ലഭിക്കുന്നു ഇതുമൂലം ദീർഘാകാല sip ആണെങ്കിൽ മൂന്നോ അഞ്ചോ വർഷം കഴിയുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് നിക്ഷേപിച്ച തുകയുടെ 5 മുതൽ 10 ഇരട്ടിയോളം തുക ആയിരിക്കും. മാത്രമല്ല ഷെയർ മാർക്കറ്റിന്റെ റിസ്ക്കോ ടെൻഷനോ നിങ്ങൾക്കു വരുന്നില്ല എന്നുള്ളതും ഇതിന്റെ സവിശേഷതയാണ്.
കേവലം 100 മുതൽ തുടങ്ങുന്ന SIP കൾ ഒരുപാട് ഇന്ന് നിലവിലുണ്ട്. പരീക്ഷണർത്ഥത്തിൽ ചെറിയ തുകയ്ക്ക് ഏതൊരാൾക്കും തുടങ്ങാവുന്നതാണ്.
ആർക്കൊക്കെ SIP തുടങ്ങാം
ഇന്ത്യകാരനായ ഏതൊരാൾക്കും മ്യൂച്ചൽ ഫണ്ടിൽ അംഗമാകാവുന്നതാണ് അപ്പോൾ SIP തുടങ്ങാനും സാധിക്കും. കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്ക് തുടങ്ങാവുന്നതാണ്. കുട്ടികളുടെ ഭാവിയിലെ വിദ്യാഭ്യാസം വിവാഹം പോലുള്ള വലിയ ചെലവുകൾക്ക് SIP കൾ വളരെയധികം പ്രയോജനമാണ്.
SIP എങ്ങനെ തുടങ്ങാം
നിങ്ങളുടെ കൈവശമുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഓൺലൈനായും ബാങ്കിൽ നേരിട്ടും ബ്രോക്കർമാർ വഴിയും ചേരാവുന്നതാണ്. ഇതിൽ ഓൺലൈൻ ആയി ചേരുന്നതാണ് ഏറ്റവും നല്ലത്. നമ്മൾ നിക്ഷേപിക്കുന്ന തുകയുടെ വളർച്ച മൊബൈൽ ഉപയോഗിച്ച് മനസിലാക്കാൻ സാധിക്കുന്നതാണ്. ഇനി നിക്ഷേപിച്ച മ്യൂച്ചൽ ഫണ്ട് നഷ്ടമാണ് എന്ന് തോന്നിയാൽ SIP ക്യാൻസൽ ചെയ്തു നിക്ഷേപിച്ച തുക മറ്റൊരു മ്യൂച്ചൽ ഫണ്ടിലേക്ക് മാറ്റാനും SIP വീണ്ടും തുടങ്ങാനും സാധിക്കുന്നതാണ്. അതിനാൽ ഇത്തരത്തിൽ ഉള്ള Groww app , Zerodha Coin തുടങ്ങിയവ ഉപയോഗിക്കുന്നതാണ് നല്ലത്. Groww app രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഇവിടെ കോടുത്തിട്ടുണ്ട് വേണമെങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. മുകളിൽ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ വാലെറ്റിൽ 100 രൂപ ലഭിക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണു രജിസ്റ്റർ ചെയ്യേണ്ടത് എന്ന് മനസിലാക്കാൻ താഴെയുള്ള വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.
SIP ദോഷങ്ങൾ
ഒരു sip തുടങ്ങിയാൽ എല്ലാമാസവും അടയ്ക്കുന്ന തുക ഒരേ തുക ആയിരിക്കും അപ്പോൾ ഓഹരിവില കുറയുമ്പോൾ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ സാധിക്കില്ല മറിച്ചു പുതിയ sip start ചെയ്യേണ്ടതായി വരും. ഒന്നിലധികം sip സർവീസ് ചാർജ്ജ് ബ്രോക്കർ fee എന്നിവ ഓരോന്നിനും കൊടുക്കേണ്ടതായി വരും ഇത് ഒരു പോരായ്മയായിവരും ദീർഘാകാല നിക്ഷേപങ്ങൾക്ക് ഇത് ചിലപ്പോൾ ബാധിക്കാം. ഉദാഹരണത്തിനു 1000 രൂപയുടെ 5 sip ചേർന്നാൽ 15 വർഷങ്ങൾക്കു ശേഷം ഒരു കോടി തിരികെ ലഭിക്കുകയാണെങ്കിൽ 5 sip യുടെ ബ്രോക്കർ fee സർവീസ് ചാർജ്ജ് തുടങ്ങിയ നൽകേണ്ടതായിവരാം എന്നാൽ 500 രൂപയുടെ ഒരു sip ആണെങ്കിൽ ഇവ അഞ്ചിൽ ഒന്നായി ചുരുങ്ങും എന്നാൽ ഒരു മ്യൂച്ചൽ ഫണ്ട് മാത്രമാണ് ചേരുന്നതെങ്കിലും നഷ്ടം വന്നാൽ വഹിക്കേണ്ടതയും വരും.
എത്ര രൂപയുടെ SIP തുടങ്ങിയാലും എത്ര എണ്ണം തുടങ്ങാൻ ഉദ്ദേശിച്ചാലും ചേരാൻ ആഗ്രഹിക്കുന്ന ഫണ്ടിന്റെ കുറഞ്ഞത് 5 വർഷത്തെ പ്രകടനം പരിശോധിക്കുക ഇത്തരത്തിൽ മികച്ച റിട്ടേൺ തരുന്നവയിൽ ചേരുക അപ്പോൾ മറ്റേതൊരു നിക്ഷേപത്തേക്കാളും, മാനസിക സമ്മർദ്ദത്തിനു വിധേയരാകാതെ മികച്ച ഒരു സമ്പാദ്യം നിങ്ങൾക്ക് ഉണ്ടാവും.