ലോൺ എടുക്കാൻ ഇ 3 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ലോൺ ലഭിക്കില്ല

Personal loan, Business Loans, Home Loan, All Lons Apply Before Carefully Malayalam

         സാധാരണക്കാർ മുതൽ സർക്കാർ വരെ പുതിയ സംരംഭം തുടങ്ങാനും പഴയ കടങ്ങൾ തീർക്കാനും ഒക്കെ ലോൺ എടുക്കുന്നത് സർവ്വ സാധാരണമാണ്. എന്നാൽ സാധാരണക്കാർ പേർസണൽ ലോണിനോ ബിസ്സിനെസ്സ് ലോണിനോ അപേക്ഷിക്കുമ്പോൾ നിരവധി തവണ സ്ഥാപനങ്ങൾ കയറി ഇറങ്ങി തളരുകയും അവസാനം ലോൺ ലഭിക്കാതെ മനസ്സ് മടുത്തു ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തിട്ടുള്ളവരാകും നമ്മളിൽ പലരും. ഇത്തരക്കാർക്ക് എങ്ങനെ ലോണിന് അപേക്ഷിക്കണം അതിനുമുപ് എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ് എന്ന് മനസിലാക്കിയാൽ നിങ്ങൾക്ക് ഉദ്ദേശിച്ച ലോൺ വേഗത്തിൽ ലഭിക്കാൻ ഇടയാകും.

Loan apply

Whatsapp



പ്രതിമാസ വരുമാനം ലോൺ തുക നിശ്ചയിക്കും


ഒരാൾക്ക്  എത്ര രൂപവരെ ലോൺ കൊടുക്കാം എന്ന് നിശ്ചയിക്കുന്നത് സിബിൽ സ്കോർ അടിസ്ഥാനത്തിലാണ്. മുൻപ് എടുത്തിട്ടുള്ള ലോണുകൾ കൃത്യമായി തിരിച്ചടച്ചിട്ടുണ്ടെങ്കിൽ സിബിൽ സ്കോർ മെച്ചപ്പെട്ട നിലയിൽ ആയിരിക്കും.700 ന് മുകളിൽ സിബിൽ സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശയിൽ ലോൺ കിട്ടാൻ പ്രയാസമില്ല എന്നാൽ 400നും 700 നും ഇടയിലാണ് നിങ്ങളുടെ സ്കോർ എങ്കിൽ ഉയർന്ന പലിശയോടെ ലോൺ കിട്ടാനും ചിലപ്പോൾ ലോൺ ലഭിക്കാത്ത അവസ്ഥയും ഉണ്ടാകും ഇവിടെ മുകളിൽ പറഞ്ഞ നമ്മുടെ തിരിച്ചടയ്ക്കാനുള്ള ശേഷി തെളിയിക്കണം. 400 ന് താഴെ സിബിൽ സ്കോർ ഉള്ളവരാണ് നിങ്ങളെങ്കിൽ ജാമ്യമായി എന്തെങ്കിലും ആധാരമോ സ്വർണ്ണമോ സർക്കാർ ഉദ്യോഗസ്ഥ ജാമ്യമോ നൽകിയാലും ലോൺ തരുന്ന സ്ഥാപനത്തിന്റെ നിബന്ധനകൾ അനുസരിക്കാനും ഉയർന്ന പലിശ കൊടുക്കേണ്ടതയും വന്നേയ്ക്കാം.



ലോണിന് അപേക്ഷ പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.



സാധാരണ ഒരു ബിസ്സിനെസ്സ് ലോണിനോ മറ്റു വാണിജ്യ ലോണുകൾക്കോ അപേക്ഷിക്കുമ്പോൾ നമുക്ക് ഒരു അപേക്ഷ തയ്യാറാക്കേണ്ടതുണ്ട്. ഇതിൽ നമ്മൾ രേഖപ്പെടുത്തുന്ന സ്വകാര്യ വിവരങ്ങളിൽ അഡ്രസ്സ് തുടങ്ങിയ കാര്യങ്ങളിലെ ആക്ഷര പിശക് പോലും ലോൺ ലഭിക്കാതെയാക്കും. കാരണം നമ്മളുടെ ആധാർ പാൻകാർഡ് വിവരങ്ങളുമായി ഒത്തുനോക്കുമ്പോൾ തെറ്റുണ്ടെങ്കിൽ ലോൺ ലഭിക്കാതെ വരുന്നു. മൂന്നു മാസം വരെ കാത്തിരുന്നു സാധാരണ ലോൺ ലഭിക്കുമ്പോൾ, ഇത്തരം തെറ്റുകൾ വന്നാൽ വീണ്ടും അപേക്ഷ കൊടുത്തു 6 മാസം വരെ മറുപടിയ്ക്കായി കാത്തിരിക്കേണ്ടതായി വരും.ആധാർ, പാൻകാർഡ് എന്നിവ ഉള്ള ഏതൊരാളുടെയും എല്ലാ സാമ്പത്തിക വിവരങ്ങളും നമ്മൾ നൽകാതെ തന്നെ ലോൺ തരുന്ന സ്ഥാപനങ്ങൾളുടെ കൈവശം ഉണ്ടായിരിക്കും അതിനാൽ തെറ്റായ വിവരങ്ങൾ നൽകുന്നതും ലോൺ ലഭിക്കാതെ വരാനുള്ള സാഹചര്യം സൃഷ്‌ടിക്കാം.


എങ്ങനെ അപേക്ഷിക്കണം


ഇപ്പോൾ മിക്ക ലോണുകളും ഓൺലൈൻ വഴിയായും അപേക്ഷിക്കാൻ സാധിക്കുന്നതാണ്. അതിനാൽ മേൽപ്പറഞ്ഞ കാര്യങ്ങളിൽ തെറ്റുകൾ വരാതെ ശ്രദ്ധിക്കണം. മാത്രമല്ല. നിങ്ങളുടെ ആവശ്യത്തിനുള്ള തുക മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷിക്കുന്നതിനു മുൻപ് എന്ത് ലോൺ ആണ് ആവശ്യം എന്ന് മനസിലാക്കി അതിനു പറ്റിയ ലോൺ ഏതാണ് എന്ന് പഠിച്ച ശേഷം അവയ്ക്ക് ആവശ്യമായ പേപ്പറുകൾ എല്ലാം തയ്യാറാക്കുക. മാത്രമല്ല നിങ്ങൾക്ക് ആവശ്യമായ തുകയ്ക്ക് എത്ര രൂപ പലിശയായി നൽകേണ്ടി വരും എന്ന് വെക്തമായി മനസിലാക്കുക കൂടാതെ പലിശയും മുതലും ചേർത്ത് ഒരു മാസം അടയ്‌ക്കേണ്ട തുക ഏതായാണ് എന്ന് മനസിലാക്കി. അത് തിരിച്ചടയ്ക്കാൻ ഉള്ള ഒന്നിലധികം ഉറവിടങ്ങൾ കണ്ടത്തിയ ശേഷം ഒരു ലോണിന് അപേക്ഷ കൊടുത്താൽ വളരെ വേഗത്തിൽ ലോൺ ലഭിക്കാനും തിരിച്ചടയ്ച്ചു നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനും സാധിക്കും ഇല്ലാത്തപക്ഷം തിരിച്ചു വരാൻ ആകാത്ത കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും ഒക്കെ നിങ്ങളെ തള്ളി വിട്ടേയ്ക്കാം.