ഡിജിറ്റൽ ഗോൾഡ് വാങ്ങാം അപ്സ്റ്റോക്സിലൂടെ | അറിയേണ്ടതെല്ലാം

         ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതിനു സാമ്പത്തിക പരിഞാനം ആവശ്യമാണ്. അത് ലഭിച്ചവർ ഉയർന്ന സാമ്പത്തിക നേട്ടം അനുഭവിക്കുന്നുമുണ്ട്.  എന്നാൽ സാധാരണക്കാരെ സംബന്ധിച്ച് ഓഹരിവിപണിയുടെ ചതിക്കുഴികളും, പരിചയക്കുറവുമെല്ലാം നിക്ഷേപകരെ കൊണ്ടെത്തിക്കുന്നത് സാധാരണ സ്വർണ്ണ വിപണിയിലേക്കാണ്. സാധാരണ കടയിൽ പോയി സ്വർണ്ണം വാങ്ങി ദീർഘകാല നിക്ഷേപങ്ങളായി സൂക്ഷിക്കുന്നവരാകും മിക്കവരും. എന്നാൽ വീട്ടിൽ സ്വർണ്ണം സൂക്ഷിക്കുന്നതിന്റെ റിസ്‌ക്കും ലോക്കറുകളുടെ വലിയ ചെലവും പലപ്പോഴും സ്വർണ്ണത്തിൽ നിന്നും അകറ്റുന്നുണ്ട്. അത്തരക്കാർക്ക് വേണ്ടി യുള്ളതാണ് ഡിജിറ്റൽ സ്വർണ്ണം. ഏതൊരാൾക്കും ഇപ്പോൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈനായും സ്വർണ്ണത്തിൽ നിക്ഷേപിക്കാം .


Digital Gold

 
   ഡിജിറ്റൽ സ്വർണ്ണം വാങ്ങാൻ ഏറ്റവും എളുപ്പവും സുരക്ഷിതവുമായ ഒരു ഡിജിറ്റൽ പ്ലേറ്റ്ഫോം ആണ് Upstox. ഷെയർ മാർക്കറ്റിലെ സ്റ്റോക്കുകൾ, മ്യുച്ചൽ ഫണ്ടുകൾ തുടങ്ങിയവ വാങ്ങാനും വിൽക്കാനും ഉപയോഗിക്കുന്ന Upstox മൊബൈൽ ആപ്പ് ഉപയോഗിച്ച് തന്നെ ഇപ്പോൾ ഗോൾഡും വാങ്ങാവുന്നതാണ്.   മാർക്കറ്റ് നിരക്കിൽ 99.9 % പരിശുദ്ധിയുള്ള 24 കാരറ്റ് ഡിജിറ്റൽ സ്വർണ്ണം വാങ്ങാൻ ഈ ഗോൾഡ് പ്ലാറ്റ്ഫോം ഉപഭോക്താക്കളെ സഹായിക്കും .അതിന് വേണ്ടി Upstox അക്കൗണ്ട് ഇല്ലാത്തവർ ഒരു അക്കൗണ്ട് ഓൺലൈൻ ആയി തുറക്കുക.

 

Upstox ഡിജിറ്റൽ ഗോൾഡ്

   Upstox ഡിജിറ്റൽ ഗോൾഡ് വഴി നിങ്ങൾക്ക് ഉയർന്ന പരിശുദ്ധിയുള്ള സ്വർണം സുരക്ഷിതമായി സുതാര്യതയോടെ വാങ്ങാം . ഒപ്പം ഭൗതിക സ്വർണ്ണമായി പരിവർത്തനം ചെയ്യാനുള്ള ഓപ്ഷനും ഉണ്ട് . നിങ്ങൾ വാങ്ങുന്ന സ്വർണം ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ളതായിരിക്കും ( 24 കാരറ്റ് , സ്വർണ്ണത്തിന്റെ ശുദ്ധി 99.9 % ) . കൂടാതെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാൻ ലോക്കറുകൾ തുറക്കേണ്ട ആവശ്യവുമില്ല . നിങ്ങളുടെ സ്വർണം പൂർണമായും ഇൻഷ്വർ ചെയ്തിരിക്കുന്നതിനാൽ തീർച്ചയായും സുരക്ഷിതമായിരിക്കും .


വാങ്ങൽ പരിധി


സ്വർണം വാങ്ങുന്നതിന് വലിയ തുക നൽകേണ്ടതില്ല . ഒരു രൂപയ്ക്ക് മുതൽ നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങാം . ഉപഭോക്താക്കൾക്ക് ഒരു ഇടപാടിലൂടെ 2 ലക്ഷം രൂപയ്ക്ക് വരെ ഡിജിറ്റൽ സ്വർണം വാങ്ങാം . എന്നിരുന്നാലും , ഇടപാടുകളുടെ എണ്ണത്തിന് പരിധിയില്ല . അതിനാൽ , ഉപയോക്താക്കൾക്ക് വാങ്ങാൻ കഴിയുന്ന ഡിജിറ്റൽ സ്വർണത്തിന്റെ അളവിന് പരമാവധി പരിധിയില്ല .


BIS അംഗീകാരം


      ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ( ബിഐഎസ് ) ഡിജിറ്റൽ ഗോൾഡ് ഓൺ അപ്സ്റ്റോക്സിന് അംഗീകാരം നൽകി കഴിഞ്ഞു . അതിനാൽ , ഏറ്റവും ഉയർന്ന പരിശുദ്ധി നിങ്ങൾക്ക് ഉറപ്പായും ലഭിക്കും . ഇടപാട് പൂർണ്ണമായും ഡിജിറ്റലാണ് , പ്ലാറ്റ്ഫോമിൽ തന്നെ വാങ്ങിയ സ്വർണം വിൽക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും .അതിനാൽ കടയിലുള്ള സ്വർണ്ണം വാങ്ങി പണിക്കൂലി നഷ്ടം ഒഴിവാക്കാവുന്നതാണ്.


ഡിജിറ്റൽ സ്വർണം വിൽക്കാം


     ഡിജിറ്റൽ സ്വർണ്ണത്തെ സ്വർണ്ണ നാണയങ്ങളാക്കി മാറ്റുന്നതിനുള്ള ഓപ്ഷൻ അപ്സ്റ്റോക്സ് ഉടൻ തന്നെ വാഗ്ദാനം ചെയ്യും . അപ്സ്റ്റോക്സിൽ ഡിജിറ്റൽ ഗോൾഡ് വിൽക്കുന്നതും വാങ്ങുന്നത് പോലെ എളുപ്പമാണ് . നിങ്ങൾ ഗ്രാമിലോ രൂപയിലോ വിൽക്കാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവ് നൽകി വിശദാംശങ്ങൾ സ്ഥിരീകരിച്ച് ഇടപാട് പൂർത്തിയാക്കുക . ഈ തുക 2 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും .


എപ്പോൾ വിൽക്കാം ?


     വാങ്ങിയ തീയതി മുതൽ 5 ദിവസത്തിനുശേഷം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്വർണം വിൽക്കാൻ കഴിയും . 0.1 ഗ്രാമോ അതിൽ കൂടുതലോ അളവിൽ നിങ്ങൾക്ക് സ്വർണം വിൽക്കാം .വാങ്ങിയ സ്വർണ്ണം വർഷങ്ങൾ കഴിഞ്ഞു വിൽക്കുമ്പോൾ മികച്ച ഒരു ലാഭം കിട്ടുമെന്നത് വലിയൊരു നേട്ടം തന്നെയാണ്.