സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്താനും ഷെയർ മാർക്കറ്റിൽ ട്രേഡ് ചെയ്തു സമ്പത്ത് വർധിപ്പിക്കാനും ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 3in1 അക്കൗണ്ട് മുഖേന നമുക്ക് സാധിക്കുന്നതാണ്. ഇവയെല്ലാം ഒരു സ്മാർട്ട് ഫോണിലൂടെ ചെയ്യാവുന്നതാണ്.പലർക്കും സ്റ്റോക്ക് മാർക്കറ്റിലെ ബ്രോക്കാരുമാരുടെ അപ്ലിക്കേഷൻ ഉപയോഗിക്കാൻ ഉള്ള വിശ്വാസക്കുറവ് സ്റ്റോക്ക് മാർക്കറ്റിൽ നിന്നും അകറ്റി നിർത്തുന്നുണ്ട് ഇത്തരക്കാർക്ക് വേണ്ടി SBI വഴി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാനും, മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാനും ഗോൾഡ് വാങ്ങാനും ഒക്കെ Sbicap Securty എന്ന പ്ലാറ്റഫോമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
എന്താണ് Demat Account
സ്റ്റോക്ക് മാർക്കറ്റിൽ നിന്നും നമ്മൾ വാങ്ങുന്ന ഓഹരികൾ അല്ലെങ്കിൽ സ്റ്റോക്കുകൾ ഇലക്ട്രോണിക് രൂപത്തിൽ ആക്കി സൂക്ഷിക്കുന്നതിനെയാണ് ഡിമാറ്റ് ആക്കൗണ്ട് എന്ന് പറയുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ ഡിമാറ്റ് അക്കൗണ്ട് സൂക്ഷിക്കുന്ന രണ്ട് ബാങ്കുകളാണ് ഉള്ളത്. CDSL, NSDL എന്നിവയാണ്. എന്നാൽ സാധാരണക്കാരന് ഇ ബാങ്കിൽ ഡിമാറ്റ് അക്കൗണ്ട് നേരിട്ട് തുടങ്ങാൻ സാധിക്കില്ല. ഇവിടെ ഒരു അക്കൗണ്ട് തുറക്കാൻ ഏതെങ്കിലും ബാങ്കിൽ സാധാരണ സേവിങ് അക്കൗണ്ട് ഉള്ളവർക്ക്, ഇ ബാങ്കുകൾ വഴിയും അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിലെ ബ്രോക്കറുകൾ മുഖേന മാത്രമേ സാധിക്കുകയൊള്ളു.
എന്താണ് ട്രേഡിങ് അക്കൗണ്ട്
സ്റ്റോക്ക് മാർക്കറ്റിൽ നിന്നും സ്റ്റോക്കുകൾ അല്ലെങ്കിൽ ഷെയറുകൾ വാങ്ങുവാനും വിൽക്കുവാനും ഉള്ള അക്കൗണ്ട് ആണ് ട്രേഡിങ് അക്കൗണ്ട് എന്ന് പറയുന്നത്. ഇത്തരം അക്കൗണ്ട് ഏതെങ്കിലും സ്റ്റോക്ക് ബ്രോക്കറുടെ സഹായത്താലോ ബാങ്കുകൾ വഴിയോ ആണ് ഓപ്പൺ ചെയ്യുന്നത്. എന്നാൽ ട്രേഡിങ് അക്കൗണ്ട് ഡിമാറ്റ് അക്കൗണ്ട് എന്നിവ ചേർന്ന് ഒരു അക്കൗണ്ട് ആയി ആണ് മിക്ക സ്റ്റോക്ക് ബ്രോക്കാരുമാരും ബാങ്കുകളും സ്റ്റോക്ക് മാർക്കറ്റിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവർക്ക് നൽകുന്നത്.
SBI Cap Security
അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ക്ലിക് ചെയ്യുക
സ്റ്റേറ്റ് ബാങ്കിൽ സേവിങ് അക്കൗണ്ട് ഉള്ളവർക്ക് ട്രേഡിങ് അക്കൗണ്ടും ഡി മാറ്റ് അക്കൗണ്ടും ചേർത്ത് ഒരു ത്രീ ഇൻ വൺ അക്കൗണ്ട് സൗകര്യം പ്രദാനം ചെയ്യുന്ന സംവിധാനമാണ് SBI Cap Security. ഇത്തരം അക്കൗണ്ട് ബാങ്കിൽ പോയി ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ സഹായത്താലോ നമ്മുടെ സ്മാർട്ട് ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് സ്വന്തമായോ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുന്നതാണ്. അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ ഓൺലൈൻ ആയി തന്നെ Kyc വെരിഫിക്കേഷൻ ചെയ്യാനും സാധിക്കുന്നതാണ്.yono app വഴിയും സാധിക്കുന്നുണ്ട്.
അക്കൗണ്ട് തുറക്കുവാൻ ആധാർ കാർഡ്, pancard, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ ആവശ്യമാണ്.
അക്കൗണ്ട് ഓപ്പൺ ചെയ്യാൻ താൽപ്പര്യം ഉള്ളവർക്ക് എങ്ങനെ യാണ് അക്കൗണ്ട് ഓൺലൈൻ ആയി തുറക്കുന്നത് എന്നുള്ള വീഡിയോ താഴെ കൊടുത്തിട്ടുള്ളത് കാണാവുന്നതാണ്.