2021 ഓഗസ്റ്റ് 1 മുതൽ ബാങ്കിങ് മേഖലയിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഇതൊക്കെയാണ് അറിയുക.

National Automated Clearing House (NACH)

            സാധാരണ എല്ലാവരും EMI അടയ്ക്കുന്നവരോ എല്ലാ മാസവും ബാങ്ക് അക്കൗണ്ടിൽ ശമ്പളം വരുന്നവരോ ആണെങ്കിൽ അവർക്ക് ആയിട്ട് റിസർവ്വ് ബാങ്ക് കൊണ്ടുവന്ന പുതിയ മാറ്റമാണ് NACH. അതായത് സാധാരണ എല്ലാമാസവും കൃത്യമായി വരുന്ന EMI കൾ അവധി ദിവസത്തിൽ അവധികഴിഞ്ഞുള്ള പ്രവൃത്തി ദിവസത്തിൽ ആയിരിക്കും നമ്മുടെ അക്കൗണ്ടിൽ നിന്നും പൈസ എടുക്കുന്നത്. എന്നാൽ ഇനിമുതൽ EMI തീയതി വരുന്ന അവധി ദിവസവും പൈസ എടുക്കുന്നതാണ്. അതിനാൽ EMI തിയതിയ്ക്ക് മുൻപേ അക്കൗണ്ടിൽ പണം ഉണ്ടെന്ന് ഉറപ്പിക്കുക.

ശമ്പളവും അവധി ദിവസം കിട്ടും

           അതുപോലെ ശമ്പളം കിട്ടുന്ന ദിവസം അവധി ദിവസമാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ആയിരിക്കും നമ്മുടെ ബാങ്ക് അക്കൗണ്ടിൽ പൈസ വരുന്നത്. ഇതും മാറുകയാണ്. അവധി ദിവസവും നമ്മുടെ അക്കൗണ്ടിൽ ഇനിമുതൽ പൈസ വരുന്നതാണ്.


ATM ൽ നിന്നും പൈസ എടുക്കുന്നതിനുള്ള ഫീസ് വർധിപ്പിക്കുന്നു.

           മിക്ക ബാങ്കുകളും സ്വന്തം ബാങ്കുകളുടെ ATM ൽ നിന്നും സൗജന്യമായി പൈസ എടുക്കുന്നത് പരമാവധി 3 മുതൽ 5 വരെ പരിമിതപ്പെടുത്തുകയും അതിന് ശേഷമുള്ള എടപ്പാടുകൾക്ക്25 മുതൽ 20 രൂപ വരെ ഫീസ് ഇടക്കുന്നുണ്ട്. റിസർവ്വ് ബാങ്ക് പരമാവധി 21 വരെ ഉയർത്താൻ അനുമതി നസൽകിട്ടുണ്ട്. ICICI തുടങ്ങിയ സ്വകാര്യ ബാങ്കുകളുടെ ഫീസ് ഓഗസ്റ് മുതൽ കൂടുന്നതാണ്.


പോസ്റ്റ്‌ ഓഫീസ് ബാങ്ക് ഇനി ചെലവെറിയതാകും

                IPPB യുടെ ഏറ്റവും വലിയ സവിശേഷത ഡോർസ്റ്റെപ് ബാങ്കിങ് ആയിരുന്നു. ATM ൽ പോകാൻ ബുദ്ധിമുട്ടുള്ള ആവശ്യക്കാർക്ക് വീട്ടിൽ പോസ്റ്റുമാൻ പൈസ എത്തിക്കുന്ന Door Step Banking ഇനിമുതൽ ഫീസ് നൽകേണ്ടതുണ്ട്. ലോക്‌ഡോൺ കാലയളവിൽ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്കിന്റെ വളർച്ച ഈരാട്ടിയായിട്ടും ATM സേവനങ്ങൾക്കും ചാർജ് ഇടക്കാനും തീരുമാനിച്ചിട്ടുണ്ട്.