യൂണിയൻ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ഏത് മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും നെറ്റ് ബാങ്കിങ് ഉപയോഗിച്ച് സാധാരണ ചെയ്യാൻ സാധിക്കുന്ന എല്ലാ ഓൺലൈൻ ബാങ്കിങ് ഇടപാടുകളും ചെയ്യാവുന്നതാണ്. ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് സ്വന്തമായി തന്നെ യൂസർ ID പാസ്സ്‌വേർഡ് എന്നിവ ക്രീയേറ്റ് ചെയ്യുകയോ ബാങ്കിൽ നിന്ന് ലഭിക്കുന്ന യൂസർ ID പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ഇവ ഉപയോഗിക്കാവുന്നതാണ്.
എന്നാൽ പലപ്പോഴും സാധാരണക്കാരായ നമുക്ക് യൂസർ ID പാസ്വേർഡ് എന്നിവ ഓർമിച്ചു വെയ്ക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാങ്കുകളുടെ യൂസർ ID, പാസ്സ്‌വേർഡ് എന്നിവ ബുക്കിൽ അല്ലെങ്കിൽ ഡയറിയിൽ എഴുതി സൂക്ഷിക്കുന്നത് അത്ര നല്ല കാര്യമല്ല. മാറ്റാർക്കെങ്കിലും ഇത്തരം പാസ്സ്‌വേർഡ് യൂസർ ID കിട്ടിയാൽ നമ്മുടെ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടാനും സാധ്യത ഉണ്ട്. അതിനാൽ മനസ്സിൽ ഓർമിച്ചു വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ എങ്ങനെമനസ്സിൽ സൂക്ഷിക്കുന്ന യൂസർ ഐഡി പാസ്സ്‌വേർഡ് മറന്നുപോയാൽ പിന്നെ നമുക്ക് നെറ്റ്ബാങ്കിൽ ലോഗിൻ ചെയ്യാൻ സാധിക്കില്ല.
ഇത് എല്ലാവരും വായിച്ചു....
യൂണിയൻ ബാങ്കുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടികൾ
ഇത്തരത്തിൽ യൂസർ ഐഡി പാസ്സ്‌വേർഡ് മറന്നുപോയാൽ നമുക്ക് തന്നെ ആരുടേയും സഹമില്ലാതെ ഇവ കണ്ടെത്താൻ സാധിക്കുന്നതാണ്. അതിനായി യൂണിയൻ ബാങ്കിന്റെ നേടിബാങ്കിങ് ലോഗിൻ ചെയ്യുന്ന വെബ്സൈറ്റ് സന്ദർശിക്കുക.തുടർന്ന് യൂസർ ഐഡി പാസ്സ്‌വേർഡ് എന്നിവ ടൈപ്പ് ചെയ്യാനുള്ളതിന് താഴെ ആയിട്ട് യൂസർ ഐഡി പാസ്സ്‌വേർഡ് മറന്നുപോയാൽ കണ്ടത്തുന്ന ഒരു ഓപ്‌ഷൻ കാണാൻ സാധിക്കും അതിൽ ക്ലിക് ചെയ്തു കസ്റ്റമർ ഐഡി ATM കാർഡ് എന്നിവയുടെ സഹായത്താലും ബാങ്കുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈലിൽ വരുന്ന otp ടൈപ്പ് ചെയ്ത് യൂസർ ഐഡി കണ്ടുപിടിക്കാനും പാസ്സ്‌വേർഡ് reset ചെയ്യാനും സാധിക്കുന്നതാണ്.