ഗൂഗിൾ പേ വഴി അയച്ച പേയ്‌മെന്റ് ക്രെഡിറ്റ്‌ ആകാതെ വന്നാൽ എങ്ങനെ തിരിച്ചു അക്കൗണ്ടിൽ വരുത്താം ?

         ഇന്നത്തെ കാലത്ത് ഗൂഗിൾ പേ ഉപയോഗിക്കാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല. അത്രയും അധികം സാമ്പത്തിക എടപ്പാടുകൾ ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ട് നടത്താൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയും. എന്നാൽ ഇത്തരത്തിൽ  ഇടപാടുകൾ ഗൂഗിൾ പേ വഴി ചെയ്യുന്നവരിൽ പലർക്കും പൈസ നഷ്ടപ്പെട്ട ചരിത്രവും ഉണ്ട്. എന്നാൽ നഷ്ടമായ തുക എങ്ങനെ തിരിച്ചു കിട്ടും എന്ന് നോക്കാം.




അയച്ചതുക ക്രെഡിറ്റ്‌ ആയില്ലെങ്കിൽ 


       ഗൂഗിൾ പേ വഴി അയച്ച തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ലെങ്കിൽ 3 ദിവസതിന് ഉള്ളിൽ തിരികെ അയച്ച ആളുടെ അക്കൗണ്ടിൽ എത്താറുണ്ട്. പണം അയച്ചതിനു ശേഷം "Processing" എന്നാണ് കാണിക്കുന്നത് എങ്കിൽ 3 ദിവസം കാത്തിരിക്കുക .  ഇത്രയും കാത്തിരുന്നിട്ടും ഒരു മാറ്റവും ഇല്ലെങ്കിൽ ഗൂഗിൾ പേ യുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടണം.

ബന്ധപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക 


          ഗൂഗിൾ പേ അപ്പ് വഴി മാത്രമേ ബന്ധപ്പെടാവൂ.അല്ലാതെ ഗൂഗിളിൽ സെർച്ച് ചെയ്തു ഏതെങ്കിലും നമ്പറിൽ വിളിച്ചാൽ കൂടുതൽ പണം പലരും പറ്റിക്കാൻ സാധ്യതയുണ്ട്.. അതുപോലെ മറ്റുള്ളവർ തരുന്ന വ്യാജനമ്പറുകളിലേക്ക് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ പങ്കുവെയ്ക്കരുത്.

ഇത് നിങ്ങൾ വായിച്ചോ

നിങ്ങളുടെ പണം തിരിച്ചു കിട്ടിയിലെങ്കിൽ നഷ്ട പരിഹാരം ലഭിക്കും

ഗൂഗിൾ പേ വഴി ബന്ധപ്പെടുന്ന രീതി


ആദ്യമായി അപ്ലിക്കേഷൻ തുറക്കുക.

ഇടപാട് ചരിത്രം കാണിക്കുക എന്നത് ടാപ്പുചെയ്യുക. (ട്രാൻസാക്ഷൻ ഹിസ്റ്ററി)

നിങ്ങൾ തർക്കിക്കാൻ ആഗ്രഹിക്കുന്ന ഇടപാട് ടാപ്പുചെയ്യുക.

'Need Help' നിങ്ങൾ കാണുകയാണെങ്കിൽ, സഹായം നേടുക ടാപ്പുചെയ്യുക.

ഒരു ടിക്കറ്റ് സൃഷ്ടിക്കാൻ, എന്നതിൽ ടാപ്പുചെയ്യുക.

ഒരു ടിക്കറ്റ് സൃഷ്ടിക്കുക തിരഞ്ഞെടുക്കുക

തുടർന്ന് കാണുന്ന ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക

ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കുക ടാപ്പുചെയ്യുക. അതിനായി 'അറ്റാച്ചുമെന്റ് ചേർക്കുക' വിഭാഗത്തിൽ, ആവശ്യമായ അയച്ച ആളുടെയും ലഭിക്കുന്ന ആളുടെയും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ചേർക്കുക.

സബ്മിറ്റ് ചെയ്തു കാത്തിരിക്കുക.

 Upi വഴി പരമാവധി 90 ദിവസംത്തിനുള്ളിൽ പൈസ തിരിച്ചു ലഭിക്കുന്നതാണ്.


കൂടുതൽ അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക.