നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് നിത്യജീവിതത്തിലെ എല്ലാ ബാങ്കിംഗ് ഇടപാടുകളും മൊബൈൽ റീ ചാർജ് ഉൾപ്പെടെ എല്ലാ ബില്ലുകളും വളരെ എളുപ്പത്തിൽ അടയ്ക്കാൻ സാധിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ് ഐ മൊബൈൽ പേ. ഈ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത് ICICI ബാങ്ക് ആണെങ്കിലും ICICI ബാങ്കിൽ അക്കൗണ്ട് ഉണ്ടാവണമെന്ന് നിർബന്ധമില്ല. ഏത് ബാങ്കിലെ അക്കൗണ്ടും നിങ്ങൾക്ക് ഈ ആപ്പിൽ ലിങ്ക് ചെയ്തു UPI ട്രാൻസാക്ഷൻ നടത്താൻ സാധിക്കുന്നതാണ്. മാത്രമല്ല ഈ ആപ്പ് വഴി ഐസിഐസിഐ ബാങ്ക് സീറോ ബാലൻസ് അക്കൗണ്ട് ഉൾപ്പെടെ എല്ലാ അക്കൗണ്ടുകളും സ്വയം ഓപ്പൺ ചെയ്യാനും സാധിക്കുന്നുണ്ട്. ഇത്തരത്തിൽ 250ലധികം സേവനങ്ങളാണ് ഈ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നത്.
എളുപ്പത്തിലുള്ള ഫണ്ട് കൈമാറ്റം, ഇടപാട് ചരിത്രം കാണുക, എളുപ്പത്തിലുള്ള പെയ്മെന്റുകളും റീച്ചാർജ്ജുകളും , UPI ഐഡി സൃഷ്ടിക്കുക, ഫോണിൽ ഉള്ള കോൺടാക്ട് നമ്പരിലേക്ക് പണം അയക്കുക, കടകളിൽ ഉള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തു പണമടയ്ക്കൽ , മറ്റുള്ളവരിൽ നിന്നും പണം ശേഖരിക്കൽ, നിങ്ങളുടെ, ക്രെഡിറ്റ് കാർഡുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുക, നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും നിയന്ത്രിക്കുക, ബസ്സ് റെയിൽ ഫ്ലൈറ്റ് തുടങ്ങി ടിക്കറ്റ് ബുക്ക് ചെയ്യുക. തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.
സുരക്ഷ
ഇന്റർനെറ്റ് ബാങ്കിംഗ് പോലെ സുരക്ഷിതവും നൂതന എൻക്രിപ്ഷൻ സാങ്കേതിക വിദ്യകളും ആണ് ഈ ആപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഫോൺ പേ, ഗൂഗിൾ പേ, Paytm, ആമസോൺ പേ തുടങ്ങിയ യുപി ആപ്പുകൾ ഉപയോഗിക്കുന്ന രീതിയിൽ തന്നെയാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിക്കുന്നത് എമാത്രമല്ല ബാങ്കിന്റെ സ്വന്തം ആപ്പ് ആയതിനാൽ യുപി ആപ്പുകളെക്കാളും കൂടുതൽ സുരക്ഷയും നിങ്ങൾക്ക് ലഭിക്കുന്നു.
എല്ലാവരും ഇതും വായിച്ചു.....
എങ്ങനെ ആപ്ലിക്കേഷൻ ഉപയോഗിക്കാം
നിങ്ങളുടെ ഫോണിലെ പ്ലേസ്റ്റോർ ചെയ്തു ഐ സി ഐ സി ഐ മൊബൈൽ പേ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. ആപ്ലിക്കേഷൻ തുറക്കുക, ആക്ടിവേഷൻ ബട്ടൺ ക്ലിക്ക് ചെയ്യുക, സ്ഥിരീകരണ എസ്എംഎസ് പ്രവർത്തനക്ഷമമാക്കുക,
പിൻ നമ്പർ സെറ്റ് ചെയ്യുക
ഫിംഗർ പ്രിൻറ് ലോഗിൻ സെറ്റ് ചെയ്യുക
നിങ്ങളുടെ ബാങ്ക് സെലക്ട് ചെയ്യുക ആക്ടിവേഷൻ ചെയ്യുക കൂടുതൽ
അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക.