ലോൺ അടച്ചില്ലെങ്കിൽ ഇനി ജാമ്യം നിന്നവർക്കും ലോൺ കിട്ടില്ല.

മറ്റൊരാളുടെ ലോണിന് ജാമ്യം നിൽക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ.


    ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ലോൺ എടുക്കാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ എടുത്ത ലോണുകൾ കൃത്യമായി തിരിച്ചടയ്ക്കുന്നവർ വളരെ കുറവായിരിക്കും. ഇപ്പോൾ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ ലോൺ എടുക്കുന്നതിനു വേണ്ടി ജാമ്യം നിന്ന ആളിനെ അത് കാര്യമായി ബാധിക്കുമെന്ന് നിങ്ങളിൽ എത്ര പേർക്ക് അറിയാം.

Loan



എന്തിനാണ് ജാമ്യക്കാർ 

      സാധാരണയായി, വായ്പ്പാ തുക കൂടുതലായിരി ക്കുമ്പോഴും ലോൺ എടുക്കുന്ന ആളിന്റെ തിരിച്ചടവ് ശേഷിയിൽ സംശയമുണ്ടെങ്കിലോ ആണ് ബാങ്കുകൾ ജാമ്യക്കാരെ ആവശ്യപ്പെടുന്നത്. എന്നുപറഞ്ഞാൽ ലോൺ എടുത്തയാൾ കൃത്യമായി ലോൺ അടച്ചു പൂർത്തിയാക്കിയില്ല എങ്കിൽ ജാമ്യം നിന്ന ആളുടെ മേൽ സമ്മർദ്ദം കൊടുക്കുക എന്നതായിരുന്നു മുൻപ് ബാങ്കുകളുടെ പ്രധാന ഉദ്ദേശം

ഇത് എല്ലാവരും വായിക്കുന്നു...

ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ

ക്രെഡിറ്റ്‌ സ്കോർ കുറയും 

          എന്നാൽ ഇപ്പോൾ ബാങ്കുകൾ പറയുന്നത് . ലോൺ എടുത്തയാൾ കൃത്യമായി ലോൺ തുക അടച്ചില്ലെങ്കിൽ ജാമ്യം നിന്ന ആളുടെയും ക്രെഡിറ്റ്‌ സ്കോർ കുറയും. ഇക്കാരണത്താൽ തന്നെ മറ്റൊരാളുടെ വായ്പക്ക് ജാമ്യം നിൽക്കുന്നത് രണ്ടുവട്ടം ആലോചിച്ചിട്ട് ആയിരിക്കണം. ഇല്ലെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ പണത്തിന് ആവശ്യം വരുമ്പോൾ സ്വന്തമായി ലോൺ എടുക്കുന്നതിനു വേണ്ടി ബാങ്കിൽ പോകുമ്പോൾ ലോണുകൾ കിട്ടുന്നതിന് തടസ്സം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇനി സ്ഥിരമായി ലോൺ അടയ്ക്കുന്ന ഒരാൾക്കാണ് നിങ്ങൾ ജാമ്യം നിൽക്കുന്നതെങ്കിൽ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.

ഇത് എല്ലാവരും വായിച്ചു...

ലോൺ സാധ്യത മങ്ങും 


    ഒരാൾക്ക് ലോൺ എടുക്കാൻ ജാമ്യം നിൽക്കുമ്പോൾ ജാമ്യം നിൽക്കുന്ന ആളുടെയും ലോൺ എടുക്കുന്നതിനുള്ള യോഗ്യതകൾ കുറയുകയാണ് മാത്രമല്ല അടവുകൾ തെറ്റുന്നത് മൂലം ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്കോറിനെ കാര്യമായി ബാധിക്കും. ഇപ്പോൾ ബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിച്ചാൽ തന്നെ ചോദിക്കുക ജാമ്യം നിന്ന് വായ്പ്പയും വായ്പ കുടിശ്ശികയും ഒക്കെയാണ്. ലോൺ എടുത്ത ആൾ കുടിശ്ശിക തുക ആയിട്ട് വലിയ തുക അടയ്ക്കാൻ ഉണ്ടെങ്കിൽ ജാമ്യം നിന്ന് ആളിന് സ്വപ്നത്തിൽപോലും ലോൺ കിട്ടുമെന്ന് കരുതണ്ട.

ഇതും എല്ലാവരും വായിക്കുന്നു...

പേർസണൽ ലോൺ ആണോ ഗോൾഡ് ലോൺ ആണോ നല്ലത്

കോടതി കയറേണ്ടി വരും 

 ഏതെങ്കിലും സാഹചര്യത്തിൽ വായ്പ ക്കാരൻ വായ്പയുടെ തുല്യമായ തവണകൾ അടയ്ക്കുന്നതിൽ മുടക്കം സംഭവിക്കുകയോ പൂർണമായും അടയ്ക്കാതെ ഇരിക്കുകയോ ചെയ്താൽ അതിന്റെ ഉത്തരവാദിത്വം മുഴുവൻ ജാമ്യക്കാരന്റെ തലയിൽ വരുത്തുന്ന രീതിയിലാണ് ബാങ്കുകൾ എഗ്രിമെന്റുകളിൽ ഒപ്പ് വെയ്പ്പിക്കുന്നത്. നമ്മളിൽ പലരും ഇതൊന്നും ശ്രദ്ധിക്കാറില്ല.അതിനാൽ വായ്പ്പയെടുത്ത ആൾ മുങ്ങിയാൽ ജാമ്മ്യക്കാരന്റെ തലയിലാവും ലോൺ തുക മുഴുവൻ വരുന്നത്. മാത്രമല്ല പണം അടയ്ക്കാത്ത സാഹചര്യത്തിൽ നിയമപരമായ നടപടികൾ നേരിടാനും ജാമ്യക്കാരൻ ബാധ്യസ്ഥനാണ്. എന്നുപറഞ്ഞാൽ ബാങ്കുകൾ കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കുവാൻ വേണ്ടി ഫയൽ ചെയ്യുന്ന കേസുകളിൽ ജാമ്യക്കാരനും പ്രതികളായി മാറുന്നു.

പരമാവധി ഒഴിവാക്കുക 

 നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ജാമ്യം നിൽക്കുമ്പോൾ, നമുക്കൊരു ആവശ്യത്തിന് പ്രശ്നങ്ങൾ ഒന്നും വരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ജാമ്യം നിൽക്കുക. അല്ലെങ്കിൽ പരമാവധി ജാമ്യം നില്കുന്നതിൽ നിന്നും ഒഴിവാകുന്നതാവും നല്ലത്.

ഇത് കൂടെ വായിക്കൂ....

എങ്ങനെ എളുപ്പത്തിൽ കടം തീർക്കാം