വീണ്ടും സർക്കാർ ബോണ്ടിൽ റിസർവ്വ് ബാങ്കിൽ നിന്നും സ്വർണ്ണം വാങ്ങാം

സ്വർണ്ണം ഡിജിറ്റൽ ആയി വാങ്ങി സൂക്ഷിക്കാം. പലിശ ഇങ്ങോട്ട് കിട്ടും.
   2023 ഡിസംബർ 18 മുതൽ 21 ദിവസത്തേക്കാണ് വീണ്ടും റിസർവ്വ് ബാങ്ക് സ്വർണ്ണ ബോണ്ടുകൾ വിൽക്കുന്നത്. റിസർവ്വ് ബാങ്ക് ഒരു ഗ്രാമിന് വില 6120 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. റിസർവ്വ് ബാങ്കുമായി കൂടിയാലോചിച്ച് ഇന്ത്യൻ സർക്കാർ ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഗ്രാമിന് 50 രൂപ കിഴിവ് നൽകുന്നു.
Sovereign Gold Bond
       ഓൺലൈൻ ആയിട്ട് ആപ്ലിക്കേഷൻ കൊടുത്ത് ഡിജിറ്റൽ മോഡ് വഴിയാണ് പണം നൽകേണ്ടത് ഇത്തരക്കാർക്ക് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4757 രൂപ ആയിരിക്കുമെന്ന് റിസർ ബാങ്ക് അറിയിച്ചു.
കൈയിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ ആവശ്യം കുറയ്ക്കുന്നതിനും ആഭ്യന്തര സമ്പത്തിന്റെ ഒരു ഭാഗം സ്വർണ്ണം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയാണ് 2015 നവംബറിൽ ഈ പദ്ധതി സർക്കാർ ആരംഭിച്ചത്.
ഇന്ത്യൻ സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ഇത്തരത്തിൽ ബോണ്ടുകൾ വിൽക്കുന്നത്. ബാങ്കുകൾ, ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, തെരെഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് ബിഎസ് സി, സ്റ്റോക്ക് ബ്രോക്കർ എന്നിവയിലൂടെ ബോണ്ടുകൾ വാങ്ങാൻ സാധിക്കും. 
എല്ലാവരും ഇത് വായിച്ചു......

സ്വർണ്ണവില നിർണ്ണയം

സ്വർണ്ണത്തിന് വില നിശ്ചയിക്കുന്നത് ആഴ്ചയിലെ അവസാന മൂന്ന് പ്രവർത്തി ദിവസങ്ങൾക്കായി ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച 999 പരിശുദ്ധിയുടെ സ്വർണ്ണത്തിന്റെ അവസാന ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ്.
   ഒരു ഗ്രാം സ്വർണമോ അതിനുമുകളിലോ വാങ്ങുകയാണെങ്കിൽ ശേഷം ഈ സ്വർണ്ണം 5 വർഷത്തേയ്ക്ക് ലോക്ക് ചെയ്യുകയും അതിനു ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ സാധിക്കുന്നതാണ് എന്നാൽ പൂർണ്ണ കാലാവധി എത്തുന്നത് 8 വർഷങ്ങൾ തികയുമ്പോഴാണ്.
എല്ലാവരും ഇതും വായിച്ചു....
എത്ര രൂപയ്ക്ക് വാങ്ങാം
   ഒരു ഗ്രാം സ്വർണ്ണമാണ് മിനിമം വാങ്ങാൻ സാധിക്കുന്നത് ഒരു വ്യക്തിക്ക് നാല് കിലോ വരെ ഇത്തരത്തിൽ വാങ്ങാവുന്നതാണ് . കൈയ്യിൽ കൊണ്ട് നടക്കുന്ന സ്വർണ്ണം വാങ്ങുന്നതിനും ഡിജിറ്റൽ ഗോൾഡ് വാങ്ങുന്നതിനും ഒരേ നിയമങ്ങൾ തന്നെയാണ് നിലവിൽ ഉള്ളത് .സാധാരണക്കാരനും നിക്ഷേപം വർധിപ്പിക്കാനുള്ള മികച്ച സർക്കാർ പദ്ധതിയായിട്ടാണ് സാമ്പത്തിക വിദഗ്‌ദ്ധർ സ്വവറിൻ ഗോൾഡിനെ വിലയിരുത്തുന്നത്.

ഇത് കൂടെ വായിക്കൂ....

സമ്പാദ്യം, നിക്ഷേപം ഏതാണ് നിങ്ങൾക്ക് വേണ്ടത്? ഇവ തമ്മിലുള്ള വെത്യാസം എന്ത്?