TSB Online Kerala

       കേരളത്തിൽ ഏറ്റവും സുരക്ഷിതമായ സേവിങ് ബാങ്ക് ആണ് ട്രഷറി സേവിങ് ബാങ്ക്. കഴിഞ്ഞ അൻപത് വർഷത്തോളമായി മികച്ച പ്രവർത്തനം നടത്തിവരുന്നതും സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതുമായ ഈ സാമ്പത്തിക സ്ഥാപനം കേരളത്തിലെ ഏതൊരാൾക്കും അക്കൗണ്ട് തുറക്കാനും നിക്ഷേപ്പിക്കാനും അവസരമുണ്ട്. സേവിങ് അക്കൗണ്ടുകൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നതും മറ്റു ബാങ്കുകളിൽ നിന്നും ബാങ്കിനെ വ്യത്യസ്തമാക്കുന്നുണ്ട്. പണം നിക്ഷേപിക്കുന്നതിനു ട്രഷറിയിൽ പോകണം എന്നതൊഴിച്ചാൽ മറ്റ് സേവനങ്ങൾ എല്ലാം ഓൺലൈൻ ആയിട്ട് ചെയ്യാൻ സാധിക്കുന്നു ഇത് മറ്റു ബാങ്കുകളുടെ ഓൺലൈൻ സംവിധാനത്തെ താരതമ്യം ചെയുമ്പോൾ കുറച്ചു പിന്നിലാലാണെങ്കിലും സുരക്ഷയുടെ കാര്യത്തിലും സേവിങ്, സ്ഥിര നിക്ഷേപങ്ങളുടെ പലിശയുടെ വർധനവിനാലും മറ്റു ബാങ്കുകളെക്കാൾ ഒരു പാടി മുന്നിലാണെന്ന് പറയാം.



പല തരത്തിലുള്ള അക്കൗണ്ടുകൾ ട്രഷറിയിൽ നിങ്ങൾക്ക് തുറക്കാവുന്നതാണ്. അവ ഇതൊക്കെയാണെന്ന് നോക്കാം

1. TSB 
ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട്

ഏത് വ്യക്തിക്കും TSB അക്കൗണ്ട് തുറക്കാൻ കഴിയും. പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കും. നേടിബാങ്കിങ് സംവിധാനവും നൽകുന്നു.


2 : PTSB
പെൻഷനർമാർ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട്.

സർക്കാർ ജോലിയിൽ നിന്നും വിരമിച്ചവർക്ക് ഉള്ള അക്കൗണ്ട് ആണ്. ഇതിൽ കൂടുതൽ പലിശ നൽകുന്നു എന്ന് മാത്രമല്ല. സുരക്ഷിതമായി നിക്ഷേപം നടത്താൻ സർക്കാർ ജീവനത്തിൽ വിരമിച്ചവർക്ക് സാധിക്കുന്നു.


3 : TFD
ട്രഷറി സ്ഥിര നിക്ഷേപങ്ങൾ

കേരത്തിലെ ഏതൊരാൾക്കും ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താവുന്നതാണ്. ഏറ്റവും സുരക്ഷിതവും, ഏറ്റവും ഉയർന്ന പലിശയും ലഭിക്കുന്നു.നെറ്റ് ബാങ്കിങ് ഉപയോഗിക്കാനും സാധിക്കുന്നു.

ETSB

സർക്കാർ ജീവനക്കാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള അക്കൗണ്ട് ആണിത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റു അലവൻസുകളും ഈ അക്കൗണ്ട് വഴിയാണ് ജീവനക്കാർക്ക് ലഭിക്കുന്നത്.


        മേൽപ്പറഞ്ഞ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരുടെ നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവർക്ക് യൂസർ name, പാസ്സ്‌വേർഡ്‌ എന്നിവ ഉപയോഗിച്ച് ഇത് ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ നേടിബാങ്കിങ് ഉപയോഗിക്കാവുന്നതാണ്.

നേടിബാങ്കിങ് ഉപയോഗിക്കുന്നതിനുള്ള വെബ്സൈറ്റ് ലിങ്ക് ഇവിടെ നൽകുന്നു. അതിൽ ക്ലിക് ചെയ്ത് TSB ഓൺലൈൻ ഓദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കാവുന്നതാണ്.

https://tsbonline.kerala.gov.in/login

https://tsbonline.kerala.gov.in/