How to verify Digital Signature on Mobile in any Documents Malayalam

          നമ്മൾ ഓൺലൈൻ ആയിട്ട് പാൻ കാർഡ് എടുത്ത് pdf ഡൌൺലോഡ് ചെയ്യുമ്പോൾ സിഗനേച്ചർ not വെരിഫൈഡ് എന്നായിരിക്കും കാണുന്നത്. ഇത് എങ്ങനെ മൊബൈൽ ഉപയോഗിച്ച് വെരിഫൈ ചെയ്യാം എന്നാണ് ഇ പറയാൻ പോകുന്നത്.

            സാധാരണ നമ്മൾ ഇടുന്ന ഒപ്പ് അല്ലെങ്കിൽ സിഗ്നേച്ചർ മറ്റൊരാൾക്ക്‌ ഇടുവാൻ സാധിക്കില്ല. എന്നാൽ ഡിജിറ്റൽ ആയി സിഗ്നേച്ചർ ചെയുമ്പോൾ അത് സ്വയം ചെയ്യുന്ന സിഗനേച്ചർ അല്ലാത്തത് കൊണ്ട് ദുരുപയോഗം ചെയ്യാൻ സാധ്യത വളരെ കൂടുതൽ ആണ് അതിനാൽ ഡിജിറ്റൽ സിഗനേച്ചർ നമ്മൾ തന്നെ വെരിഫൈ ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ siganture മൊബൈൽ ഉപയോഗിച്ച് എങ്ങനെ വെരിഫൈ ചെയ്യാമെന്ന് നോക്കാം. 

            ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഡിജിറ്റൽ സിഗനേച്ചർ വെരിഫിക്കേഷൻ ചെയ്യാൻ സാധിക്കും എന്നാൽ മൊബൈൽ ഉപയോഗിച്ച് pdf ആയി ലഭിച്ച പാൻ കാർഡിലെ സിഗനേച്ചർ വെരിഫൈ ചെയ്യാൻ നമ്മൾ ഫോണിൽ ഒരു മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതായിട്ടുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട് അത് ഉപയോഗിച്ച് നിങ്ങൾക്ക് വെരിഫൈ ചെയ്യാവുന്നതാണ്.


എങ്ങനെ വെരിഫൈ ചെയ്യാം.


താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് നിങ്ങളുടെ മൊബൈലിൽ ആപ്പ് ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന് നിങ്ങളുടെ ഇമെയിൽ നൽകി ഒരു പാസ്സ്‌വേർഡ്‌ നൽകി ആപ്പ് രജിസ്റ്റർ ( sign in) ചെയ്യുക അതിനുശേഷം ഇമെയിലിൽ വഴി ഇ ആപ്പ് വെരിഫൈ ചെയ്ത് ആപ്പിൽ പ്രവേശിച്ചു ലോഗിൻ ചെയ്യുക. അപ്പോൾ നിങ്ങളുടെ ഫോണിലുള്ള എല്ലാ pdf ഫയലുകളും കാണാവുന്നതാണ്. അതിൽ നിന്നും e sign verify ചെയ്യാനുള്ള പാൻ കാർഡ് pdf സെലക്ട് ചെയ്തു പാസ്സ്‌വേർഡ്‌ നൽകി ഓപ്പൺ ചെയ്യുക. തുടർന്ന് e sign not verified എന്ന് എഴുതിരിക്കുന്നതിൽ ക്ലിക് ചെയ്ത് verify എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക. അപ്പോൾ trail pack select ചെയ്തു verifi ക്ലിക് ചെയ്യുക. അപ്പോൾ നിങ്ങളുടെ pdf signature Verifid എന്നും പച്ച നിറത്തിൽ ടിക്ക് മാർക്കും കാണാവുന്നതാണ്.


ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് 👇

Download Now