സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) അക്കൗണ്ട് ഉള്ളവരുടെ പ്രധാന പ്രശ്നം ആണോ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ Yono sbi, Yono lite, Bhim sbi pay തുടങ്ങിയ ആപ്ലിക്കേഷൻ എപ്പോഴും ഉപയോഗിക്കാൻ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ. Sbi ബാങ്ക് കൂടുതൽ സുരക്ഷ ഉപഭോക്താക്കൾക്ക് നൽകുന്നതിനാൽ ബാങ്കുമായി ലിങ്ക് ചെയ്ത മൊബൈൽ സിം ഉപയോഗിക്കുന്ന ഫോണിൽ മാത്രമേ ഈ ആപ്പുകൾ എല്ലാം ഉപയോഗിക്കാൻ സാധിക്കൂ. ഇത് കാരണം പലപ്പോഴും ഉപയോക്താക്കൾക്ക് പലപ്പോഴും ഓൺലൈൻ സാമ്പത്തിക എടപ്പാടുകളിൽ തടസ്സവും നേരിടേണ്ടി വരുന്നു.
ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിലേക്കായി Yono sbi വെബ്സൈറ്റ് നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. Yono sbi, yono lite, ഇന്റർ നെറ്റ് ബാങ്കിംഗ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന അതേ യൂസർ നെയിം, പാസ്സ്‌വേർഡ് ഉപയോഗിച്ച് yono sbi വെബ്സൈറ്റ് ഉപയോഗിക്കാനും സാധിക്കുന്നതാണ്. അതിനാൽ ഫോണിൽ സിം ഇല്ലെങ്കിലും ഒരു പരിധിവരെ yono ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
Yono sbi സൈറ്റ് ലോഗിൻ ചെയ്യാൻ നെറ്റ് ബാങ്കിംഗ് ന്റെ യൂസർ നെയിം പാസ്സ്‌വേർഡ് ഉപയോഗിക്കുമ്പോൾ ഒരു OTP ബാങ്കുമായി ലിങ്ക് ചെയ്ത് നമ്പറിലേക്ക് വരുന്നുണ്ട് അത് ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യാവുന്നതാണ്. കമ്പ്യൂട്ടറിലും ഏത് ഫോണിലും ഉപയോഗിക്കാനും സാധിക്കുന്നതാണ്. ഗൂഗിൾ chrome പോലെയുള്ള ഒരു വെബ് ബ്രൗസർ ഫോണിലോ കമ്പ്യൂട്ടറിലോ വേണം എന്ന് മാത്രം.
ചിട്ടികളിൽ ചേരുന്നത് ലാഭമോ നഷ്ടമോ?
Yono sbi, yono lite ആപ്പുകളെ അപേക്ഷിച്ചു ഇതിന് ഒരു പാട് പരിമിതികൾ ഉണ്ടെങ്കിലും അത്യാവശ്യം പണമിടപാടുകളും ഓൺലൈൻ പയ്മെന്റുകളും എല്ലാം ചെയ്യാവുന്നതാണ്.
ചുവടെ കൊടുത്തിട്ടുള്ള Yono Sbi വെബ്സൈറ്റ് ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് yono വെബ്സൈറ്റ് ലേക്ക് പോകാവുന്നതാണ്.
https://www.sbiyono.sbi/wps/portal/login