Yono Sbi Username Password Forgot Malayalam

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ളവരുടെ മൊബൈൽ ബാങ്കിങ് അപ്ലിക്കേഷൻ ആയ Yono Sbi, Yono Lite Sbi, Sbi Netbanknig.ഇവ ഓപ്പൺ ചെയ്യാൻ അല്ലെങ്കിൽ ലോഗിൻ ചെയ്യാൻ പൊതിവായി ഒരു Username, Password ആണ് ഉപയോഗിക്കുന്നത്. ഈ യൂസർ ഐഡിയും പാസ്സ്‌വേർഡും മറന്നുപോയാൽ എങ്ങനെ എളുപ്പത്തിൽ കണ്ടുപിടിക്കാം എന്ന് നോക്കാം.


യൂസർ നെയിം കണ്ടുപിടിക്കാൻ 

           ചുവടെ കൊടുത്തിട്ടുള്ള Sbi യുടെ Official വെബ്സൈറ്റ് സന്ദർശിക്കുക തുടർന്ന് യൂസർ നെയിം, പാസ്സ്‌വേർഡ്‌ എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുന്നതിന് താഴെ കാണുന്ന Forgot Username എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ നിങ്ങളുടെ അക്കൗണ്ടിന്റെ CIF നമ്പർ ടൈപ്പ് ചെയ്യുക. രാജ്യം സെലക്ട് ചെയ്യുക. മൊബൈൽ നമ്പർ നൽകുക captcha കോഡ് ടൈപ്പ് ചെയ്യുക submit ചെയ്യുമ്പോൾ മൊബൈൽ നമ്പറിൽ വരുന്ന otp ടൈപ്പ് ചെയ്ത് കൊടുക്കുക.confirme എന്നതിൽ ക്ലിക് ചെയ്യുക അപ്പോൾ നിങ്ങളുടെ യൂസർ നെയിം അവിടെ കാണിക്കുന്നതാണ് അതിനോടൊപ്പം ഫോണിൽ മെസ്സേജ് ആയിട്ട് യൂസർ നെയിം അയച്ചു തരുന്നതാണ്.

SBI official Website

പാസ്സ്‌വേർഡ്‌ കണ്ടുപിടിക്കാൻ

                  ഇവിടെ കൊടുത്തിട്ടുള്ള yono sbi യുടെ ഓഫീഷ്യൽ ലിങ്കിൽ ക്ലിക് ചെയ്ത് Yono sbi വെബ്സൈറ്റ് ഓപ്പൺ ചെയ്യുക തുടർന്ന് യൂസർ നെയിം പാസ്സ്‌വേർഡ്‌ എന്നിവ ടൈപ്പ് ചെയ്യുന്നതിന് താഴെയായി കൊടുത്തിട്ടുള്ള Forgot Password ഓപ്ഷൻ ക്ലിക് ചെയ്യുക. തുടർന്നുവരുന്ന പേജിൽ മുകളിൽ പറഞ്ഞ പ്രകാരം കണ്ടുപിടിക്കപ്പെട്ടതോ നിങ്ങൾക്ക് അറിയാവുന്നതോ ആയി യൂസർ നെയിം ടൈപ്പ് ചെയ്യുക. അതിന് ശേഷം Yono Sbi പ്രൊഫൈൽ പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയ്യുക. പ്രൊഫൈൽ പാസ്സ്‌വേർഡ്‌ മറന്നുപോയിട്ടുണ്ടെങ്കിൽ അതിനു താഴെ കാണുന്ന ATM കാർഡിലെ വിവരങ്ങൾ ടൈപ്പ് ചെയ്ത് കൊടുക്കുക.അതിനു ശേഷം കാണുന്ന captcha ടൈപ്പ് ചെയ്തു submit ബട്ടൺ ക്ലിക് ചെയ്യുമ്പോൾ പുതിയ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യാനുള്ള പേജിൽ 2 തവണ പുതിയ പാസ്സ്‌വേർഡ്‌ ടൈപ്പ് confirme ബട്ടൺ ക്ലിക് ചെയ്യുമ്പോൾ ബാങ്കുമായി ലിങ്ക് ചെയ്ത മൊബൈലിൽ വരുന്ന otp ടൈപ്പ് ചെയ്ത് Submit ബട്ടൺ ക്ലിക് ചെയ്യുക. അപ്പോൾ തന്നെ പാസ്സ്‌വേർഡ്‌ reset ചെയ്തു എന്നുള്ള നോട്ടിഫിക്കേഷൻ കാണാവുന്നതാണ്.



പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യുമ്പോൾ ഇവ ശ്രദ്ധിക്കുക.

          ഇംഗ്ലീഷ് അക്ഷരങ്ങളിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും കുടി കലർന്നതും ഏതെങ്കിലും ചിഹ്നവും ഒന്നിലധികം അക്കങ്ങളും ചേർന്ന് ആയിരിക്കണം പാസ്സ്‌വേർഡ്‌ സജ്ജീകരിക്കേണ്ടത്. കുറഞ്ഞത് 8നും പരമാവധി 16 ഡിജിറ്റും പാസ്സ്‌വേർഡ്‌ നിർമ്മിക്കുമ്പോൾ ഉണ്ടായിരിക്കണം. എളുപ്പം മനസിലാകുന്നതും നിങ്ങളുടെ പേര് തുടങ്ങിയവ പാസ്സ്‌വേർഡ്‌ നിർമ്മിക്കുമ്പോൾ ഒഴിവാക്കുക. പാസ്സ്‌വേർഡിന് ചില ഉദാഹരണം നോക്കാം

All4good246736@

5847578&ALLGOOd

allgooD66478665*

Yono Website ലിങ്ക് 👇

Yonosbi Website Login