സൗത്ത് ഇന്ത്യൻ ബാങ്ക് നെറ്റ് ബാങ്കിംഗ് യൂസർ ഐഡി, പാസ്സ്‌വേർഡ്‌ മറന്നുപോയാൽ കണ്ടുപിടിക്കാം

 


  സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും ഒരേ പോലെ ഉപയോഗിക്കാവുന്ന നെറ്റ് ബാങ്കിംഗ് സവിശേഷതയുടെ ലോഗിൻ ചെയ്യുന്നതിനുള്ള യൂസർ ഐഡി, പാസ്സ്‌വേർഡ്‌ എന്നിവ മറന്നുപോയാൽ എങ്ങനെ വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാം എന്ന് നോക്കാം.

യൂസർ ഐഡി മറന്നുപോയാൽ

         താഴെ കൊടുത്തിട്ടുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാനുള്ള ലിങ്കിൽ ക്ലിക് ചെയ്യുക അപ്പോൾ SIB യുടെ നെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യാനുള്ള പേജിൽ നിങ്ങൾക്ക് ഏത്താവുന്നതാണ്. ലോഗിൻ ചെയ്യാനുള്ള യൂസർ ഐഡി പാസ്സ്‌വേർഡ്‌ എന്നിവ ടൈപ്പ് ചെയ്യുന്നതിന് താഴെയായി Forgot User id നിങ്ങൾക്ക് കാണാവുന്നതാണ്. അതിൽ ക്ലിക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്യുക.അതിന് താഴെ നിങ്ങളുടെ രാജ്യം സെലക്ട്‌ ചെയ്യുക. ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക. ഒരു captcha ടൈപ്പ് ചെയ്യുക. അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ വരുന്ന OTP ടൈപ്പ് ചെയ്തു കൊടുക്കുക. യൂസർ ഐഡി നിങ്ങളുടെ മൊബൈൽ നമ്പറിൽ മെസ്സേജ് ആയി അപ്പോൾ തന്നെ ലഭിക്കുന്നതാണ്.

പാസ്സ്‌വേർഡ്‌ മറന്നുപോയാൽ

          താഴെ കൊടുത്തിട്ടുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാനുള്ള ലിങ്കിൽ ക്ലിക് ചെയ്യുക അപ്പോൾ SIB യുടെ നെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യാനുള്ള പേജിൽ നിങ്ങൾക്ക് ഏത്താവുന്നതാണ്. ലോഗിൻ ചെയ്യാനുള്ള യൂസർ ഐഡി പാസ്സ്‌വേർഡ്‌ എന്നിവ ടൈപ്പ് ചെയ്യുന്നതിന് താഴെയായി Forgot Password എന്ന ഓപ്ഷൻ ക്ലിക് ചെയ്തു continue ബട്ടൺ ക്ലിക് ചെയ്യുക.

   തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ യൂസർ ഐഡി 16 അക്ക അക്കൗണ്ട് നമ്പർ നിങ്ങളുടെ ATM കാർഡ് വിവരങ്ങൾ എന്നിവ കൃത്യമായി ടൈപ്പ് ചെയ്യുക. തുടന്ന് ഫോണിൽ വരുന്ന OTP ടൈപ്പ് ചെയ്യുക അപ്പോൾ പാസ്സ്‌വേർഡ്‌ reset ചെയ്യാനുള്ള ഓപ്ഷൻ വരുന്നതാണ്. അവിടെ ഒരു പുതിയ പാസ്സ്‌വേർഡ്‌ രണ്ട് പ്രാവശ്യം ടൈപ്പ് ചെയ്യുക.

          പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. 8നും 16നും ഇടയിൽ വരുന്ന ഒരു പാസ്സ്‌വേർഡ്‌ വേണം നിങ്ങൾ തെരെഞ്ഞെടുക്കുവാൻ. അതിൽ ഇംഗ്ലീഷ് അക്ഷരങ്ങളിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും ഉണ്ടായിരിക്കണം. മാത്രമല്ല ഒന്നിലധികം സംഖ്യകളും ഒരു ചിഹ്നവും ഉണ്ടായിരിക്കണം. പാസ്സ്‌വേർകൾക്ക് ഉള്ള ഉദാഹരണം ഇവിടെ കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുക.

All4good63748&

allforGood5466@

63737737Allfor*

          ഇതുപോലെയുള്ള പാസ്സ്‌വേഡ്‌ തെരെഞ്ഞെടുക്കാൻ ശ്രദ്ധിക്കുക മാത്രമല്ല. നിങ്ങളുടെ പേര്, വാഹനത്തിന്റ നമ്പർ മൊബൈൽ നമ്പർ തുടങ്ങിയവ പാസ്സ്‌വേഡ്‌ ആയി ഉപയോഗിക്കാതിരിക്കുക. അതുപോലെ പാസ്സ്‌വേഡ്‌ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുകയോ എഴുതി സൂക്ഷിക്കുകയോ ചെയ്യാതിരിക്കുക.


സൗത്ത് ഇന്ത്യൻ ബാങ്ക് ഒഫിഷ്യൽ വെബ്സൈറ്റ് ലിങ്ക് 👇

South indian bank website