യോനോ ആപ്പ് സിം വെരിഫിക്കേഷൻ പരാജയപ്പെട്ടോ?

 

   Yono ആപ്പ് ഉപയോഗിക്കുന്നവർക്ക് വന്നിട്ടുള്ള ഏറ്റവും പുതിയ സുരക്ഷാ സംവിധാനമാണ് Sim വെരിഫിക്കേഷൻ. എന്നാൽ യോനോ ഉപയോക്താക്കൾക്ക് ഇത് ഇപ്പോൾ തലവേദന ആയിരിക്കികയാണ്. യോനോ ഉപയോഗിച്ചു കൊണ്ടിരുന്നവർക്ക് ഈ അപ്ഡേറ്റ് വന്നതിനുശേഷം വെരിഫിക്കേഷൻ ചെയ്യുമ്പോൾ പൂർത്തീകരിക്കാൻ സാധിക്കാതെവരികയും യോനോ ഉപയോഗിക്കാൻ പറ്റാതെ ഓൺലൈൻ പണമിടപാടുകൾ ഒന്നും തന്നെ നടത്താൻ സാധിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. ഇത് എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം

SMS ബാലൻസ്

       സാധാരണ ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ SMS ഔട്ട്‌ ഗോയിങ് മെസ്സേജ് പോകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. അതിനായി ഒരു SMS പാക്ക് ചെയ്യുന്നതാവും നല്ലത്. അല്ലെങ്കിൽ ഒന്നിലധികം തവണ അല്ലെങ്കിൽ പല പ്രാവശ്യം sms ചെയ്യുമ്പോൾ നിങ്ങളുടെ പണം നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. അതുപോലെ ബാങ്കിൽ ലിങ്ക് ചെയ്തിട്ടുള്ള സിം കാർഡിൽ നിന്നുമാണ് മെസ്സേജ് പോകുന്നത് എന്ന് ഫോൺ സെറ്റിങ് പരിശോധിച്ച് ഉറപ്പുവരുത്തുക.

യോനോ ആപ്പ് പരിശോധിക്കുക

       യോനോ ആപ്പ് അപ്ഡേറ്റ് ചെയ്തു sms ചെയ്തിട്ടും സിം വെരിഫിക്കേഷൻ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഫോൺ സെറ്റിങ് തുറന്ന് ആപ്പ് സെറ്റിങ്ങിൽ യോനോ ആപ്പ് തുറന്ന് ALL ഡാറ്റാ ഡിലീറ്റ് ചെയ്യുക. തുടർന്ന് ഫോൺ റീസ്റ്റാർട്ട് ചെയ്ത് നോക്കുക

യോനോ ലൈറ്റ് ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ

       യോനോ ലൈറ്റ് ഉപയോഗിക്കുന്നത് കൊണ്ട് യോനോ വെരിഫിക്കേഷൻ പ്രശ്നം ഉണ്ടാകുന്നില്ല. എന്നാൽ ചിലർക്ക് ഇത്തരം പ്രശ്നം ഉണ്ടാകുന്നുണ്ട് എങ്കിൽ യോനോ ലൈറ്റ് അൺ ഇൻസ്റ്റാൾ ചെയ്യുക. എന്നാൽ രണ്ടും ഉപയോഗിക്കാൻ പറ്റില്ല എന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാൻ യോനോ ലൈറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ യോനോ ഒഴിവാക്കുന്നതാണ് നല്ലത്.

നെറ്റ് കണക്ഷൻ ശെരിയാണോ

      ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള സിം ഉപയോഗിച്ച് നെറ്റ് ഉപയോഗിച്ചാല് വെരിഫിക്കേഷൻ ശെരിയാകൂ എന്ന് പറയുന്നത് ശെരിയല്ല. എന്നിരുന്നാലും വളരെ അപൂർവ്വം പേർക്ക് ഇത്തരം പ്രശ്നം വരുന്നുണ്ട്. അത് ഒഴിവാക്കാൻ ബാങ്കുമായി ലിങ്ക് ചെയ്ത സിം ഉപയോഗിച്ചുള്ള ഡാറ്റാ ഓപയോഗിച്ച് നോക്കാവുന്നതാണ്. വൈഫൈ ഉപയോഗിക്കാതിരിക്കുവാനും ശ്രദ്ധിക്കുക.

സിം പോർട്ട്‌ ചെയ്തിട്ടുണ്ടോ

        ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ പോർട്ട്‌ ചെയ്തവർക്ക് സിം വെരിഫിക്കേഷൻ പരാജയപ്പെടാൻ സാധ്യത കൂടുതലാണ്. ഇത്തരക്കാർ മാറിയ നെറ്റ്വർക്കിന്റ് സിം മെസ്സേജ് സെറ്റിങ് നമ്പർ മാറ്റി സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.


എങ്ങനെ SBI യിൽ പരാതിപ്പെടാം

         മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തിട്ടും നിങ്ങളുടെ കാരണങ്ങളാൽ അല്ലാതെ സിം വെരിഫിക്കേഷൻ പരാജയപ്പെടുന്നെങ്കിൽ SBI യിൽ ഓൺലൈൻ ആയി പരാതി അറിയിക്കാവുന്നതാണ്. അതിനായി ഏറ്റവും താഴെയുള്ള SBI യുടെ ഓദ്യോഗിക വെബ്സൈറ്റ് ക്ലിക് ചെയ്ത് ഓൺലൈൻ ആയി പരാതിപ്പെടാവുന്നതാണ് 10 ദിവസത്തിനകം നിങ്ങൾക്ക് ഇമെയിലിൽ മറുപടി ലഭിക്കുന്നതാണ്. ഇത്രയും ചെയ്തിട്ടും ഫലം കാണുന്നില്ലെങ്കിൽ അടുത്ത അപ്ഡേറ്റ് വരുന്നത് വരെ കാത്തിരിക്കുകയല്ലാതെ വേറെ നിവർത്തിയില്ല.