എന്താണ് UPI ?


           പണ്ടുമുതലേ ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് നമ്മൾ ബാങ്കിൽ പോയി ക്യൂ നിന്ന് ഫോം പൂരിപ്പിച്ചു കൊടുത്തതിനു ശേഷം ആഴ്ചകളോ ദിവസങ്ങളോ കാത്തിരുന്ന ശേഷം ആയിരിക്കും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ആവുന്നത് ഇന്നും തുടരുന്ന ഈ സിസ്റ്റത്തിന് പറയുന്നപേര് NEFT എന്നാണ്. കുറച്ചു കാലങ്ങൾക്കു ശേഷം NEFT യെ   മോഡിഫൈ ചെയ്തുകൊണ്ട് RTGS എന്നൊരു സംവിധാനവും നിലവിൽ വന്നു ഇതിൻ പ്രകാരം ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് ഒരു ദിവസം കൊണ്ട് പൈസ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും ഈ സംവിധാനങ്ങൾ ഒന്നും കസ്റ്റമേഴ്സിനെ സംതൃപ്തിപ്പെടുത്താനോ ബാങ്കിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുവാനോ സാധിച്ചിട്ടില്ല.


     തുടർന്ന് ഇന്ത്യയിലെ 21 ബാങ്കുകൾ ചേർന്ന് റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ NPCI  നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നൊരു സംഘടന ഫോം ചെയ്യുകയും തുടർന്ന് ഐ എം പി എസ് എന്നൊരു പുതിയ സിസ്റ്റം ബാങ്കുകളിൽ വരികയും ചെയ്തു. ഇതിന്റെ പ്രത്യേകത ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വളരെ ഈസിയായി പൈസ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും പക്ഷേ ഇതിനും ഒരുപാട് പോരായ്മകൾ ഉണ്ടായിരുന്നു ഒരു ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ഒരാളുടെ അക്കൗണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കു അതുപോലെ ഒരു ആപ്ലിക്കേഷനിൽ ഒരു അക്കൗണ്ട് മാത്രമേ add ചെയ്യാൻ സാധിക്കുകയുള്ളൂ ബാങ്കുകൾ ഇഷ്യു ചെയ്യുന്ന ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് തുടങ്ങിയ ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യാം  പൈസ ട്രാൻസ്ഫർ ചെയ്യാം ഇങ്ങനെ ഒരുപാട് കാര്യങ്ങൾ എൻ പി സി ഐ IMPS വഴി കൊണ്ടുവന്നെങ്കിലും സുരക്ഷയുടെ കാര്യത്തിലും, പല ബാങ്കുകളുടെ ഇന്റർനെറ്റ് അപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും അവ ഉപയോഗിക്കുന്ന രീതികൾ കുറച്ചു കോംപ്ലിക്കേറ്റഡ് ആയതിനാൽ സാധാരണ ജനങ്ങൾക്ക് ഐ എം പി എസ് കൊണ്ട് ഉപയോഗം വരുന്നില്ല എന്ന് മനസ്സിലാക്കിയ നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2016 ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആയിരുന്ന രഘുറാംരാജൻ 21 ബാങ്കുകളുമായി കൂടിയാലോചിച്ചു കൊണ്ട് 21 ബാങ്കുകളെ കോർത്തിണക്കി ഒരു മൊബൈൽ ആപ്ലിക്കേഷനിൽ ഉപയോഗിക്കാൻ പാകത്തിലാക്കി. 2016 ഓഗസ്റ്റ് 25 ന് നമ്മുടെ സ്മാർട്ട് ഫോണുകളിലെ ഗൂഗിൾ പ്ലേ ആപ്ലിക്കേഷനിൽ UPI പ്രവർത്തനക്ഷമമാക്കിയ ആപ്ലിക്കേഷനുകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. ഇതാണ്  യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് എന്നുപറയുന്ന യുപിഎയുടെ ചരിത്രം.

        ഈ ആപ്ലിക്കേഷനുകൾ എല്ലാം മൾട്ടിപർപ്പസ് പെയ്മെന്റ് ആപ്പുകളാണ്.  
എന്ന്പറഞ്ഞാൽ. 365 ദിവസങ്ങളിലും 24 മണിക്കൂർ പണം കൈമാറ്റം ചെയ്യാൻ സാധിക്കും. ബാങ്കിൽ പോകാതെയോ എടിഎം കാർഡ് വഴി പൈസ എടുക്കാതെയോ  ഷോപ്പിങ് നടത്തുമ്പോൾ പൈസ കയ്യിൽ കരുതേണ്ട ആവശ്യമില്ല നമ്മുടെ അക്കൗണ്ട് നമ്പർ ഐ എഫ് സി കോഡ് തുടങ്ങിയവയൊന്നും ഇതിന് ആവശ്യവുമില്ല  അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ല. ഇന്റർനെറ്റ് കണക്ഷൻ ഉള്ള മൊബൈൽ ഉണ്ടെങ്കിൽ ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ട് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് സെക്കൻഡുകൾക്കുള്ളിൽ പൈസ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത പൈസ ട്രാൻസ്ഫർ ചെയ്യുക മാത്രമല്ല ഇതിന്റെ ഗുണങ്ങൾ കെഎസ്ഇബി ഇലക്ട്രിസിറ്റിബില്ല്, ഗ്യാസ് കണക്ഷൻബില്ല്, വാട്ടർബില്ല്. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാം മ്യൂച്ചൽ ഫണ്ടുകൾ ഷെയർ മാർക്കറ്റ് തുടങ്ങിയവയിൽ പൈസ നിക്ഷേപിക്കുന്നതിന് ഗോൾഡ് ഇൻവെസ്റ്റ് നടത്തുന്നതിനും മൊബൈൽ റീചാർജ് നമ്മുടെ കേബിൾ ടിവി റീചാർജ് തുടങ്ങിയവയെല്ലാം ഒരിടത്തും പോകാതെ നമ്മുടെ കൈയിലുള്ള മൊബൈൽ ഉപയോഗിച്ച് സെക്കൻഡുകൾക്കുള്ളിൽ ഇടപാടുകൾ നടത്താം എന്നുള്ളതാണ്.

ഈ ആപ്ലിക്കേഷനുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് നമ്മൾ കടയിൽ പോയി സാധനങ്ങൾ വാങ്ങിയതിനു ശേഷം കടയിലെ ക്യു ആർ കോഡ് സ്കാൻ ചെയ്തു കൊണ്ട് പൈസ കൊടുക്കാം അതുപോലെ പെട്രോൾ അടിക്കുമ്പോൾ qr കോഡ് സ്കാൻ ചെയ്തു കൊണ്ടോ പൈസ പേ ചെയ്യാവുന്നതാണ്, അതുമാത്രമല്ല മൊബൈൽ നമ്പർ ഉപയോഗിച്ച് പൈസ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും എന്നുള്ളതും ഒരു വലിയ പ്രത്യേകതയാണ്  ക്യാഷ്‌ലെസ്സ് ഇന്ത്യ എന്ന ഒരു സംവിധാനത്തിലേക്ക് മാറുന്നതിന് upi എന്ന സിസ്റ്റം വഴിതെളിക്കും എന്നതിന് ഒരു ഉദാഹരണമാണ്.  വ്യാപാരികളിൽ നിന്നും സാധനം വാങ്ങിയതിന് ശേഷം ചില്ലറയുടെ പ്രശ്നം ഇവിടെ വരുന്നില്ല എന്നുള്ളത് ഇങ്ങനെ പൈസ ട്രാൻസ്ഫർ ചെയ്യുന്നതിന് നിലവിൽ ഒരു രൂപ പോലും ബാങ്കുകളോ ആപ്ലിക്കേഷനുകളുംഈടാക്കുന്നില്ല മാത്രമല്ല ഗൂഗിൾ പേടിഎം ഫോൺ പേ തുടങ്ങിയ ആപ്ലിക്കേഷനുകൾ നമുക്ക് ഇങ്ങോട്ടു പൈസ തരികയും ചെയ്യുന്നു.


        Upi യുടെ ഗുണങ്ങൾ എന്ന് പറയുന്നത് നിങ്ങൾക്ക് സാധാരണയായി രണ്ടോ അതിലധികമോ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അതെല്ലാം യുപി ആപ്ലിക്കേഷനിൽ ലിങ്ക് ചെയ്തു കൊണ്ട് പരസ്പരം ട്രാൻസ്ഫർ  ചെയ്യുവാൻ സാധിക്കും ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് എൻ പി സി ഐ പറയുന്നത് ഇതിനു കാരണം നമ്മുടെ പേരോ ബാങ്ക് അക്കൗണ്ട് ഐ എഫ് സി കോഡ് തുടങ്ങിയവയൊന്നും ആപ്ലിക്കേഷനുകൾ വഴി ഇടപാട് നടത്തുന്നതിന് ആവശ്യമില്ല എന്നുള്ളതാണ് ആദ്യമായി രജിസ്റ്റർ ചെയ്യുമ്പോൾ മാത്രമാണ് അക്കൗണ്ട് നമ്പർ എഫ് സി കോഡ് എടിഎം കാർഡിലെ അവസാന 6നമ്പർ കാർഡിന്റെ expiry date ഇവ ഉപയോഗിക്കുന്നത് അതോടുകൂടി തന്നെ ഒരു വെർച്വൽ ആയിട്ടുള്ള ഒരു ഐഡി നമുക്ക് ലഭിക്കുകയാണ് അതിനുശേഷം ഒരു ഇടപാടുകൾക്കും  നമ്മുടെ ബാങ്ക് ഡീറ്റെയിൽസ് കൊടുക്കേണ്ട കാര്യവുമില്ല ഇനി കൂടുതൽ സുരക്ഷ ആവശ്യമുണ്ട് എന്ന് തോന്നുകയാണെങ്കിൽ OTP ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും അതായത് മറ്റൊരാളുടെ ബാങ്കിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യുമ്പോൾ അവരുടെ മൊബൈൽ നമ്പറിൽ ഒറ്റത്തവണ പാസ്‌വേഡ് അയച്ചുകൊണ്ട് അവ type ചെയ്തു നമുക്ക് പൈസ ട്രാൻസ്ഫർ ചെയ്യാം.


      ഇനി എങ്ങനെയാണ് ഈ ആപ്ലിക്കേഷനുകൾ രജിസ്റ്റർ ചെയ്യുന്നത് എന്ന് നോക്കാം
 ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് യുപിഐ പിന്തുണയ്ക്കുന്ന ഏതെങ്കിലും ഒരു ആപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക എന്നുള്ളതാണ് ഗൂഗിൾ പേ,പേടിഎം, ഫോൺ പേ, ആമസോൺ. ഭിം തുടങ്ങി ഏതെങ്കിലും ഒരു ആപ്ലിക്കേഷൻ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുക അവയുടെ  എല്ലാം ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട് അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക് പ്ലേസ്റ്റോറിൽ പോയി ഏതെങ്കിലും ഒരു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് അതിനുശേഷം ഈ ആപ്ലിക്കേഷനിൽ ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ  ട്വിറ്ററിലോ ചെയ്യുന്നതുപോലെ ഒരു പ്രൊഫൈൽ സൃഷ്ടിക്കുക അത് എങ്ങനെയാണെന്ന് വെച്ചാൽ നിങ്ങളുടെ പേരും ഒരു പാസ്‌വേഡും സെറ്റ് ചെയ്യുക അപ്പോൾ തന്നെ നമുക്ക് ഒരു വെർച്വൽ ഐഡി. പെയ്മെന്റ് ചെയ്യാനുള്ള ഒരു വിലാസം ലഭിക്കുന്നതാണ് അതിനുശേഷം നമ്മുടെ ഒരു ഫോട്ടോ വേണമെങ്കിൽ അപ്‌ലോഡ് ചെയ്തു കൊടുക്കാം അതിനുശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പർ ആഡ് ചെയ്യണം ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അവ ചേർക്കാനുള്ള ഓപ്ഷനും ആപ്ലിക്കേഷനുകളിൽ ഉണ്ടായിരിക്കും അതിനുശേഷം ഒരു യുപിഐ പിൻ ക്രിയേറ്റ് ചെയ്യണം 4അക്കമോ 6 അക്കമോ  ഓരോ ആപ്ലിക്കേഷനിലും ഒരേ രീതിയിൽ ആയിരിക്കും വരുന്നത് അത് നോക്കിയിട്ട് നമ്മൾ ചെയ്യേണ്ടതാണ് അക്കൗണ്ട് നമ്പർ ലിങ്ക് ചെയ്യുമ്പോൾ ഐ എഫ് എസ് സി കോഡ് കയ്യിലുള്ള എടിഎം കാർഡിലെ മുൻവശത്തുള്ള 16 അക്ക നമ്പറിലെ അവസാന 6അക്കവും കാർഡ് എക്സ്പെയറി ഡേറ്റ് എന്നിവ enter ചെയ്ത് കൊടുക്കേണ്ടതുണ്ട് ശേഷം നമ്മുടെ മൊബൈൽ നമ്പറും enter ചെയ്യണം അപ്പോൾ നമ്മുടെ മൊബൈലിൽ ഒരു മെസ്സേജ് വരും അതിലുള്ള ഒരു ഒറ്റിപി എൻട്രി ചെയ്ത് കൊടുക്കേണ്ടിവരും. ഇത്രയും ആയി കഴിഞ്ഞാൽ നമ്മുടെ യുപിഎ ട്രാൻസാക്ഷൻ നടത്താനുള്ള ആപ്ലിക്കേഷൻ റെഡിയായി.

Google Pay
INSTALL
Phone Pe
INSTALL
Amazon
INSTALL
Paytm
INSTALL


    അതിനുശേഷം പ്രൊഫൈൽ നോക്കിയാൽ വെർച്ചൽ ഐഡി നമുക്ക് കാണാൻ സാധിക്കും അത് മറ്റൊരാളിൽ നിന്നും പൈസ നമുക്ക് സ്വീകരിക്കുന്നതിനുള്ള പെയ്മെന്റ് വിലാസം എന്ന് വേണമെങ്കിൽ പറയാം ഉദാഹരണത്തിന് നമ്മുടെ മൊബൈൽ നമ്പർ അറ്റ് പേറ്റിഎം എന്നോ ഗൂഗിൾ പ്ലേയിൽ ആണെങ്കിൽ നമ്മുടെ പേരും @ sbi @എച്ച്ഡിഎഫ്സി അങ്ങനെ എന്തെങ്കിലും ആയിരിക്കും വെർച്വൽ ഐഡി ലഭിക്കുന്നത് ഇത്രയും നമ്മൾ ചെയ്തു കഴിഞ്ഞാൽ വിവിധ ഉദ്ദേശ്യങ്ങൾക്കായി ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം ഇതുമൂലം വിലപ്പെട്ട സമയവും ലാഭിക്കാൻ സാധിക്കും
 പൈസ ട്രാൻസ്ഫർ ചെയ്യുന്നതിനും നിരവധി ഉപയോഗങ്ങൾക്കും ആയി യുപിഐ അധിഷ്ഠിത ആപ്പുകൾ ഉള്ളപ്പോൾ എന്തിനാണ് ബാങ്കുകൾ . IMPS, RTGS, NEFT തുടങ്ങിയ പേയ്‌മെന്റ് ഓപ്ഷനുകൾ  ഇന്നും നിലനിർത്തുന്നത് എന്തിനാണെന്നും ഒരു സംശയം ഉണ്ടാവും അതിനു കാരണം UPI ആപ്പുകൾ യുവജനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ട് സെക്കൻഡുകൾക്കുള്ളിൽ നമ്മുടെ അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പൈസ ട്രാൻസ്ഫർ ആവുമെന്ന് ചിന്തിക്കുവാൻ പോലും സാധിക്കാത്ത ഒരു തലമുറയാണ് ഏറ്റവും കൂടുതൽ പണമിടപാടുകൾ നടത്തുന്നത് എന്ന് ഉത്തമ  ബോധ്യം ബാങ്കുകൾക്കുള്ള തുകൊണ്ടാണ് യുപിഎയുടെ അച്ഛനും മുത്തച്ഛനും മുത്തച്ഛനും ആയ ഐ എം പി എസ്, ആർടിജി യും NEFT യും ബാങ്കുകൾ ഉപേക്ഷിക്കാത്തത്.