കാനറാബാങ്കിന്റെ ഈ പാസ്ബുക്ക് സവിശേഷതകളും ഉപയോഗിക്കേണ്ട വിധവും

      കാനറാ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ബാലൻസ് അറിയുവാനും, സ്റ്റേറ്റ്മെന്റ് ഡൌൺലോഡ് ചെയ്യാനും ബാങ്കിൽപോയി പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാതെ തന്നെ എല്ലാ ട്രാൻസക്ഷൻ ഹിസ്റ്ററിയും അറിയുവാനും സാധിക്കുന്ന ഡിജിറ്റൽ പാസ്ബുക്ക് ഇപ്പോൾ ഗൂഗിൾ playstoril ലഭ്യമാണ്.

 


    കാനറാബാങ്കിൽ അക്കൗണ്ട് ഉള്ള ഏതൊരാൾക്കും സൗജന്യമായി ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ഇന്റർനെറ്റ്‌ കണക്ടിവിറ്റിയുള്ള സ്മാർട്ട്‌ ഫോണുകളിൽ ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കും.

     ബാങ്ക് ബാലൻസ്,ലോൺ ബാലൻസ്, ഓവർ ഡ്രാഫ്റ്റ് വിവരങ്ങൾ,മിനി സ്റ്റേറ്റ് മെന്റ്, അക്കൗണ്ട് വിവരങ്ങൾ തുടങ്ങി കൊണ്ട് നടക്കുന്ന പാസ്സ്‌ബുക്കിൽ ലഭിക്കുന്ന നമ്മുടെ ട്രാൻസാക്ഷൻ വിവരങ്ങൾ തത്സമയം നമുക്ക് അറിയുവാനും സാധിക്കുന്നു. മാത്രമല്ല നമുക്ക് ആവശ്യമായ കാലയളവിലെ സ്റ്റേറ്റ് മെന്റ് Pdf, xml രൂപത്തിൽ നമ്മുടെ ഇമെയിലേക്ക് send ചെയ്യാനും ഡൌൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്.

  കാനറാബാങ്കിൽ അക്കൗണ്ട് ഉള്ളവരെ സംബന്ധിച്ചടത്തോളം ഈ ആപ്പ് വളരെയധികം ഉപകാരപ്പെടുന്നതാണ്. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്കും എങ്ങനെ രജിസ്റ്റർ ചെയ്ത് ഉപയോഗിക്കാം എന്നുള്ള വീഡിയോയും ചുവടെ കൊടുത്തിട്ടുണ്ട്

ഡൌൺലോഡ് ചെയ്യാൻ ക്ലിക് ചെയ്യൂ