സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിൽ പോകാതെ തന്നെ 90% ബാങ്കിംഗ് കാര്യങ്ങളും നമ്മുടെ മൊബൈൽ ഉപയോഗിച്ച് ചെയ്യുവാൻ സാധിക്കുന്നതാണ്. ഇതിനായി SBI നൽകുന്ന രണ്ട് ആപ്പുകളാണ് Yono, Yono lite എന്നിവ.മൊബൈൽ ബാങ്കിംഗ് എന്ന രീതിയിൽ രണ്ട് ആപ്പ് എന്തിനാണ് Sbi നൽകുന്നത് എന്ന് പലർക്കും സംശയം ഉണ്ടാവാൻ സാധ്യത ഉണ്ട്.
എല്ലാകാര്യങ്ങളും ചെയ്യുവാൻ ഒരു ആപ്പ് മതി എന്ന ഉദ്ദേശത്തോടെ sbi അവതരിപ്പിച്ച Yono ആപ്പ് സാധരണക്കാർക്ക് ഉപയോഗിക്കാൻ കുറച്ചു പ്രയാസകരമായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് പൊതുവെ Sbi ഉപഭോക്താക്കളിൽ നിന്നും വരുന്ന പ്രതികരണം ഇത് കണക്കിലെടുത്തു Sbi മറ്റ് ബാങ്കുകളുടെയും പേയ്‌മെന്റ് ആപ്പ് കളുടെയും ഒക്കെ അതേ രീതിയിൽ കൊണ്ടുവന്ന ആപ്പ് ആണ് yono lite. എന്നാൽ Yono lite പുതുതായി കൊണ്ടുവന്ന ഒരു ആപ്പ് ആയിരുന്നില്ല. മറിച്ചു Sbi anywhere എന്ന് മുൻപ് ഉണ്ടായിരുന്ന മൊബൈൽ ആപ്പ് പരിഷ്കാരിച്ചാണ് yono lite എന്ന ആപ്പ് കൊണ്ടുവന്നത്.ഈ രണ്ട് ആപ്പുകളും മുൻപ് വളരെ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നെങ്കിലും ഇപ്പോൾ ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിക്കുന്ന മൊബൈലിൽ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. അതിനാൽ ഒരുപാട് Sbi ഉപയോക്താക്കൾക്ക് ഇപ്പോൾ sbi മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്. അതിന് ബാങ്ക് പറയുന്നത് കൃത്യമായി മൊബൈൽ settings ക്രമികരിച്ചാൽ മൊബൈൽ ബാങ്കിംഗ് എളുപ്പത്തിൽ ആക്റ്റീവ് ആകും എന്ന് തന്നെയാണ്. സിം വെരിഫിക്കേഷൻ ഒരു വെല്ലുവിളിയായി ഉപയോക്താക്കൾക്ക് നിലനിൽക്കുന്നുണ്ടെങ്കിലും ഒരു പരിധിവരെ ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളിൽ നിന്നും ഉപയോക്താക്കളുടെ പണം നഷ്ടപ്പെടാതിരിക്കുവാൻ സാധിച്ചു എന്ന് പറയാതിരിക്കുവാൻ തരമില്ല.
Yono sbi ആപ്പും yono lite sbi ആപ്പും തമ്മിലുള്ള വ്യത്യാസങ്ങളും ഗുണങ്ങളും ഉപയോഗങ്ങളെ കുറിച്ചും അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണാവുന്നതാണ്