ഇപ്പോൾ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്നാൽ മൊബൈൽ ഉപയോഗിച്ചോ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ചോ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അറിയുവാനും ഓൺലൈൻ ആയിട്ട് ബാങ്കിങ് ഇടപാടുകൾ നടത്തുവാനും അറിയാവുന്നർ എല്ലാവരും ഉണ്ടാകില്ല. എന്നാൽ ബറോഡാ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് അല്ലെങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവർക്ക് ബാങ്കിൽ വച്ചുതന്നെ ബാങ്ക് ഓഫ് ബറോഡായുടെ മൊബൈൽ ആപ്പ് ആക്ടിവേഷൻ ചെയ്ത് കൊടുക്കാറുണ്ട്. എന്നാൽ ഈ മൊബൈൽ ആപ്പ് ഉപയോഗിക്കാൻ പറ്റാത്തവർക്കും കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ ആയിട്ട് അക്കൗണ്ട് വിവരങ്ങൾ അറിയുവാനും ഇടപാടുകൾ നടത്തുവാനും നേടിബാങ്കിങ് രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്.
ബറോഡാ ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ച് തന്നെ നമുക്ക് സ്വന്തമായി നേടിബാങ്കിങ് രജിസ്റ്റർ ചെയ്യാവുന്നതാണ്. മുൻപ് ബാങ്കിൽ പോയി അപേക്ഷ കൊടുത്താൽ മാത്രമായിരുന്നു നേടിബാങ്കിങ് രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ മൊബൈൽ ആപ്പിൽ രണ്ടോ മൂന്നോ ക്ലിക് ചെയ്യുന്നതിലൂടെ നമുക്ക് നെറ്റ് ബാങ്കിങ് രജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ രജിസ്റ്റർ ചെയ്താലും നേടിബാങ്കിങ് ആക്ടിവേഷൻ ചെയ്യാനും പാസ്സ്‌വേർഡ് ലഭിക്കാനും ബാങ്കിൽ പോകേണ്ടതിയിട്ടുണ്ട് എന്ന് ഓർക്കുക. എങ്ങനെയാണ് ബറോഡാബാങ്കിന്റെ മൊബൈൽ ആപ്പ് ആയ bob world ഉപയോഗിച്ച് നെറ്റ് ബാങ്കിങ് രജിസ്റ്റർ ചെയ്യുന്നത് എന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കാണുക