ഇപ്പോൾ മറ്റൊരാൾക്ക് ഓൺലൈൻ ആയിട്ട് പൈസ അയക്കുവാൻ ഉള്ള നിരവധി ആപ്പുകൾ നമ്മുടെ ഫോണിൽ ഉണ്ടാവും അവയിലൂടെ ദിവസവും ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടാവും എന്നാൽ നമുക്ക് അക്കൗണ്ട് ഉള്ള ബാങ്കിന്റെ ആപ്ലിക്കേഷൻ ഉപയോഗിച്ച് എടപ്പാടുകൾ നടത്തുന്നതാവും നമ്മുടെ പണത്തിനുള്ള ഏറ്റവും സുരക്ഷിതത്വം എന്ന് അറിയാവുന്നവരാണ് നമ്മൾ ഓരോരുത്തരും.
ഇപ്പോൾ എല്ലാ ബാങ്കുകൾക്കും മൊബൈൽ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള ആപ്പുകൾ ഉണ്ട് എന്നാൽ അവ പലപ്പോഴും സാധാരണക്കാർക്ക് ഉപയോഗിക്കാൻ പ്രയാസമാണ്. എന്നാൽ ബാങ്ക് ഓഫ് ബറോടയുടെ മൊബൈൽ ആപ്പ് ആയ Bob world വളരെ അധികം ഉപയോഗിക്കാൻഓരോ എളുപ്പവും സുരക്ഷിതത്വവും ഓരോ ഉപയോക്താക്കൾക്കും വാഗ്ദാനം ചെയ്യുന്നു. ബറോഡാ ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ തന്നെ അവിടെ വച്ച് നമുക്ക് മൊബൈൽ ബാങ്കിങ് പ്രവർത്തനം ആരംഭിക്കുകയാണ്. ഇത്തരത്തിൽ നമ്മുടെ ഫോണിൽ ഉള്ള bob world ആപ്പ് ഉപയോഗിച്ച് മറ്റൊരാൾക്ക് പൈസ അയക്കുവാൻ bob world ൽ നിരവധി മാർഗങ്ങൾ കാണപ്പെടുന്നുണ്ട്. അവയിൽ ഏറ്റവും വേഗത്തിലും കൃത്യതയിലും മുന്നിൽ നിൽക്കുന്നത് IMPS മുഖേനയുള്ള എടപ്പാടുകളാണ്. NEFT, RTGS, UPI തുടങ്ങിയവായും BOB WORLD ആപ്പിനകത്തു ലഭ്യമാണ്.
എങ്ങനെ പണം അയക്കാം.
നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള bob world മൊബൈൽ ആപ്പ് ഓപ്പൺ ചെയ്ത് ലോഗിൻ ചെയ്യുക. അപ്പോൾ തന്നെ fund transfer എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. അതിൽ ക്ലിക് ചെയ്താൽ മറ്റൊരാളുടെ ബറോഡാ ബാങ്കിലേക്ക്, നമ്മുടെ തന്നെ ബറോഡാ അക്കൗണ്ട്, സുകന്യ സമൃദ്തി അക്കൗണ്ട് എന്നിവയിലേക്ക് പണം അയക്കാനുള്ള ഓപ്ഷൻ കാണാം അതിനു താഴെ other bank എന്നൊരു ഓപ്ഷൻ കാണാം അതിൽ ക്ലിക് ചെയ്താൽ മറ്റൊരാളുടെ ഏത് ബാങ്ക് അക്കൗണ്ടിലേക്കു പൈസ അയക്കാനുള്ള ഓപ്ഷൻ ഉണ്ട്. അതിൽ പൈസ ലഭിക്കേണ്ട ആളുടെ അക്കൗണ്ട് നമ്പർ, ifsc കോഡ് എന്നിവ ഉപയോഗിച്ച്. അല്ലെങ്കിൽ ലഭിക്കേണ്ട ആളുടെ മൊബൈൽ നമ്പറും mmid യും ടൈപ്പ് ചെയ്തും പൈസ അയക്കാൻ സാധിക്കുന്നതാണ്.ആദ്യമായി ഒരാളുടെ അക്കൗണ്ടിലേക്ക് പൈസ അയക്കുമ്പോൾ 100 രൂപയിൽ താഴെ പൈസ അയച്ചു കിട്ടേണ്ട ആളിന് കിട്ടി എന്ന് ഉറപ്പു വരുത്തിയ ശേഷം വലിയ തുക അയക്കുന്നതാവും നല്ലത്.
Bob world ആപ്പ് ഉപയോഗിച്ച് മേൽപ്പറഞ്ഞ രീതിയിൽ എങ്ങനെ പൈസ അയക്കാം എന്ന് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ട് മനസ്സിലാക്കുക.