ഗൂഗിൾ പേ ആപ്പ് ഉപയോഗിച്ച് പൈസ അയക്കുമ്പോഴോ ബില്ല് പേയ്‌മെന്റുകൾ ചെയ്യുമ്പോഴോ ഇടപാടുകൾ പരാജയപ്പെടാതിരിക്കുവാൻ ഗൂഗിൾ പേ കൊണ്ടുവന്ന സംവിധാനമാണ് ഗൂഗിൾ പേയിൽ ഒന്നിലധികം UPI ഐഡികൾ ക്രീയേറ്റ് ചെയ്യുക എന്നുള്ളത്. നമുക്ക് ഒരു ബാങ്കിൽ മാത്രമാണ് അക്കൗണ്ട് ഉള്ളതെങ്കിൽ കൂടി ഗൂഗിൾ പേ ആപ്പിൽ 4 UPI ഐഡി സൃഷ്ടിക്കാനാകും
ഗൂഗിൾ പേ ആപ്പ് നമ്മുടെ ബാങ്കിങ് ഇടപാടുകൾ നടത്തുന്നത് 4 ബാങ്കുകളുടെ സഹായത്തോടെയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, HDFC ബാങ്ക്, ICICI ബാങ്ക് എന്നിവയുമായി ബന്ധപ്പെടുത്തിയാണ്. സാധാരണ നമ്മൾ ഗൂഗിൾ പേ അക്കൗണ്ട് തുറന്ന ശേഷം നമ്മുടെ ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ട് ഗൂഗിൾ പേ യുമായി ബന്ധിക്കുമ്പോൾ ഒരു UPI ഐഡി ആയിരിക്കും സൃഷ്‌ടിക്കപ്പെടുന്നത് ഇത് പലപ്പോഴും ബിൽ പേയ്‌മെന്റ് ചെയ്യുമ്പോഴും മൊബൈൽ റീചാർജ് ചെയ്യുമ്പോഴോ മറ്റൊരാൾക്ക് പൈസ അയക്കുമ്പോഴോ പരാജയപ്പെടാൻ ഇടയാകുന്നു.3 പ്രവർത്തി ദിവസത്തിനുള്ളിൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുമെങ്കിലും ചിലപ്പോൾ അത്യാവശ്യമായ ഇടപാടുകൾ തടസ്സപ്പെടുവാൻ കാരണമാകുന്നു. ഇതിന്റെ പ്രധാന കാരണം ഒരുപാട് ഓൺലൈൻ ഇടപാടുകൾ ഒരേ സമയം നടക്കുമ്പോൾ നമ്മുടെ upi ഐഡിയുള്ള ബാങ്കിന്റെ സെർവറിൽ ഉണ്ടാകുന്ന കാലത്താമാസമോ നമ്മുടെ upi ഐഡി തിരിച്ചറിയാനുള്ള സമയമോ കൂടുന്നതോ ആയിരിക്കും.
ഇതിന് പരിഹാരമായി ഗൂഗിൾ പേ പറയുന്നത് ഗൂഗിൾ പേ ആപ്പിനകത്തു ഒന്നിലധികം upi ഐഡികൾ നിർമ്മിക്കുവാൻ ആണ്. അപ്പോൾ തെരക്കുകുറഞ്ഞ upi ഐഡി വഴി തടസ്സമില്ലാതെ നമ്മുടെ ഇടപാടുകൾ നടക്കുവാൻ സാധിക്കും.
പലർക്കും ഗൂഗിൾ പേ ആപ്പുമായി നമ്മുടെ ബാങ്ക് അക്കൗണ്ട് ബന്ധിക്കുമ്പോൾ വേറെ ബാങ്കിന്റെ പേരാണ് കാണിക്കുന്നത് എന്ന് കരുതി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാതെ ഇരിക്കുന്നവരും ഉണ്ട്. എന്നാൽ നമ്മുടെ ബാങ്ക് അക്കൗണ്ട് പേര് ആയിരിക്കില്ല upi ഐഡി യിൽ കാണുന്ന പേര് എന്ന് മനസിലാക്കുക. ഒരു ഉദാഹരണം നോക്കുക. ഒരാൾക്ക് ബാങ്ക് അക്കൗണ്ട് ഉള്ളത് കാനറാ ബാങ്കിൽ ആണ് അയാൾ ഗൂഗിൾ പേ അക്കൗണ്ട് തുറന്നശേഷം കാനറാ ബാങ്ക് അക്കൗണ്ട് ഗൂഗിൾ പേയിൽ ബന്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ sbi, icici, hdfc, axix bank എന്നിങ്ങനെയാണ് കാണിക്കുന്നത്. അയാൾ കരുതി നമ്മുടെ ബാങ്ക് അക്കൗണ്ട് ഗൂഗിൾ പേ യിൽ ഇല്ല എന്ന്. എന്നാൽ ഇത് തികച്ചും തെറ്റാണ്. ഇവിടെ കാണിക്കുന്ന ബാങ്കുകൾ ഗൂഗിൾ പേ യുടെ ബാങ്കുകൾ ആണ്. ഈ 4 ബാങ്കുകൾ വഴിയാണ് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ പോകുന്നത്. മുകളിൽ കൊടുത്ത ഏതെങ്കിലും ബാങ്കിന്റെ സെർവർ തിരക്കിലോ തകരാറിലോ ആണെങ്കിൽ നമ്മുടെ പൈസ അയക്കാൻ ശ്രമിക്കുമ്പോൾ പരാജയപ്പെടുകയോ ചിലപ്പോൾ താത്കാലികമായി നഷ്ടമാവുകയോ ചെയ്യുന്നു. എന്നാൽ മുകളിൽ കൊടുത്തിട്ടുള്ള 4 ബാങ്കുകളുടെ upi ഐഡി യും നമ്മൾ സൃഷ്‌ടിച്ചിട്ടുണ്ടെങ്കിൽ നമ്മൾ പണം അയക്കുമ്പോൾ ഏത് ബാങ്കിന്റെ സെർവർ ആണ് തിരക്ക് കുറവുള്ളത് അല്ലെങ്കിൽ തകരാരിൽ ഇല്ലാത്തത് ആ ബാങ്കുവഴി നമ്മുടെ ഇടപാടുകൾ സുഗമായി നടക്കുന്നു. എങ്ങനെയാണ് ഒന്നിലധികം upi ഐഡി സൃഷ്‌ടിക്കുന്നത് എന്ന് അറിയുവാൻ താഴെയുള്ള വീഡിയോ കാണുക
"ഗൂഗിൾ പേ വഴി നിങ്ങളുടെ പൈസ നഷ്ടമായോ എങ്കിൽ തിരിച്ചു കിട്ടും"